ട്രംപിന്റെ ലൈവ് പത്രസമ്മേളനങ്ങളില്ലെന്ന് യുഎസ് ചാനലുകള്‍

 പ്രസിഡന്റ് ട്രംപിന്റെ പത്രസമ്മേളനങ്ങള്‍ക്ക് ലൈവ് കവറേജുകള്‍ നല്‍കണ്ടേതില്ലെന്ന നിലാപാടിലെത്തി ഒട്ടുമിക്ക അമേരിക്കന്‍ ടിവി ചാനലുകള്‍ – അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈവ് കവറേജിലൂടെ ട്രംപ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന വിശദീകരണത്തിലാണ് അമേരിക്കന്‍ വാര്‍ത്താചാനലുകള്‍. നവംബര്‍ ആറിനാണ് ഇനിമുതല്‍ ട്രംപിന്റെ ലൈവ് ടെലികാസ്റ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ചാനലുകളെത്തിയത്. തെളിവുകള്‍ നിരത്താതെ തീര്‍ത്തും തെറ്റായ വിവരങ്ങളാണ് പത്രസമ്മേളനങ്ങളില്‍ പറയുന്നത്.

തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍, നിയമ വിരുദ്ധ വോട്ടുകള്‍, വോട്ടു മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡനതിരെ ട്രംപ് ഉയര്‍ത്തുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ നിരത്തുവാന്‍ ട്രoപിനില്ല. എംഎന്‍ബിസി, എബിസി, എന്‍ബിസി എന്നീ ചാനലുകളാണ് ലൈവ് ടെലികാസ്റ്റ് നിറുത്തിവച്ചത്.

സിഎന്‍എന്‍ ട്രംപ് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. പക്ഷേ തെളിവുകളില്ലാതെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് ട്രംപ് പറയുന്നതെന്ന് സിഎന്‍എന്‍ സ്‌ക്രോളില്‍ പറയുന്നു.

തെളിവുകള്‍ നിരത്തി മാത്രമേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാവൂയെന്ന നിലപാടില്‍ മാധ്യമങ്ങള്‍ കോടതികളുടെ റോളിലേക്ക് മാറുന്നുവെന്നതാണ്. ഇത് ജനാധിപത്യത്തില്‍ ഭൂഷണമല്ലെന്നത് പറയാതെ പോകരുത്. സത്യം മാത്രം പറയുന്ന, പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെന്ന രീതി സൗകര്യാധിഷ്ഠിത ഇരട്ടത്താപ്പാകാതിരിക്കട്ടെ.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…