ഒരാഴ്ച നീണ്ടുനിന്ന അവധിക്കാല ബൈിള്‍ ക്ലാസ്സ് സമാപിച്ചു. മാരായ്ക്കല്‍, ചാലാമ്പാടം പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ചാലാമ്പാടം സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്ക്കൂള്‍. ഫാദര്‍ എല്‍ദോ പോള്‍ നേതൃത്വം നല്‍കിയ അവധിക്കാല ക്ലാസ്സിന്റെ സമാപനം കുറിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കപ്പെട്ടു. ഷെറിന്‍ മാത്യു, ബിജോയ് ജേക്കബ്ബ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.