പ്രണയം

തസ്‌നി മോള്‍ കെ.എ ജിഎച്ച്എസ്എസ് പട്ടിക്കാട്

 

 

 

 

പ്രപഞ്ചമാം സത്യത്തില്‍ എന്നും

തുടിക്കുന്നനശ്വര സംഗീതമീ പ്രണയം

മഞ്ജീര വീണയില്‍ ശ്രൂതി മീട്ടുന്നൊരു-

വീണക്കമ്പിയായ് അറിയാതെന്‍ ഹ്യദയത്തെ

തഴുകുന്നൊരു സുഖമുളള നോവാണ് പ്രണയം

കാലചക്രങ്ങള്‍ കടന്നുപോകുമ്പോഴും

മായാതെ നില്‍ക്കുമെന്‍ പ്രണയം

നേര്‍ത്തൊരരുവിതന്‍ താരാട്ടുപാട്ടായി

തരളമായ് ഒഴുകുന്നു പ്രണയം

അനുരാഗമെന്ന സുഖം നമ്മെ തഴുകുമ്പോള്‍

കണ്ണു നീരെന്ന കനവിനെ കാണില്ല നാം

ദേഹവും ദേഹിയും പിരിയും നിമിഷവും

എന്നില്‍ തുടിക്കുന്നൊരനുഭൂതിയാകുന്നു പ്രണയം

അനുരാഗം നിറയുമെന്‍ ആത്മാവിനെ

വേര്‍പ്പെടും വേളയില്‍ വെറുതെ ഞാന്‍ ഓര്‍ത്തു

എന്‍ പ്രണയത്തിനെന്തര്‍ത്ഥം

അനശ്വരമായെരോര്‍മ്മയായ് എവിടെയോ

മാഞ്ഞുവെന്‍ പ്രണയം……………..

സൂര്യനും പകലും ചന്ദ്രനും രാവും

പ്രണയിക്കുമ്പോലെ ഞാനും

പ്രണയിച്ചെന്‍ അവനിയെ

ഈ ലോകയാത്രയില്‍ എവിടെയോ

മറയുമെന്‍ പ്രണയം…

Related Post