രാജ്യത്ത് കാലതാമസമില്ലാതെ പുതിയ സൈബർ സുരക്ഷാ നിയമം നിലവിൽവരുമെന്ന് പ്രധാനമന്ത്രി. അടുത്ത 1000 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളിൽ ഫൈബർ ഒപ്റ്റിക്കൽ ശൃംഖല പ്രവർത്തനസജ്ജമാകും – എ എൻഐ റിപ്പോർട്ട്.
ഡിജിറ്റൽ ഇന്ത്യയിൽ ഗ്രാമീണ മേഖലയുടെ പങ്കാളിത്തം അനിവാര്യം. അതിനാൽ ഗ്രാമങ്ങളിലേക്ക് ഫൈബർ ഒപ് റ്റിക്ക് ശൃംഖല വ്യാപിപ്പിക്കുകയാണ്. അത് അടുത്ത 1000 ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമാക്കപ്പെടും – 74 ആമത് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ വികസനം സർവ്വതലങ്ങളിലും പ്രകടമായിട്ടുണ്ടെന്നും
റെഡ് ഫോർട്ടിൽ നിന്നുള്ള സ്വാതന്ത്ര്യ ദിന സന്ദേശതിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
റെഡ് ഫോർട്ടിൽ നിന്ന് മോദിയുടെ ആറാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണിത്.