തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ  യൂണിറ്റ് രൂപീകരണം

തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ യൂണിറ്റ് രൂപീകരണം

ഐഎൻടിയുസി പീച്ചി (തൃശൂർ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾ കേരള  തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ പീച്ചി യൂണിറ്റ് രൂപീകരിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്  യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തയ്യൽ തൊഴിലാളികളുടെ ക്ഷേമ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ക്ഷേമനിധി അംഗത്വം എടുത്തവർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഒരു വർഷത്തിൽ നിന്ന് മൂന്നു വർഷമാക്കിയ നടപടി സർക്കാർ  പുന:പരിശോധിക്കണമെന്നും യൂണിയൻ  സമ്മേളനത്തിൽ കെ സി അഭിലാഷ് ആവശ്യപ്പെട്ടു.

തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം  വിജയലക്ഷ്മി അംഗങ്ങൾക്ക് ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡന്റ് റീന മേരിജോൺ, നിയോജകമണ്ഡലം പ്രസിഡന്റ് ജോൺസൺ മല്യയത്ത്  എന്നിവർ സംസാരിച്ചു

Related Post

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ്  റീട്ടെയിൽ മേഖല – ഒരു വിശകലനം

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ് റീട്ടെയിൽ മേഖല – ഒരു വിശകലനം

കെ. കെ ശ്രീനിവാസൻ അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന…