ആയുധപന്തയത്തില്‍ വിശപ്പിന്റെ ലോകം

ആയുധപന്തയത്തില്‍ വിശപ്പിന്റെ ലോകം

It is a study on the Arms Race for the Conventional and Nuclear weapons in the backdrop of the raising global hunger and nd the ongoing war between Russia-Ukraine 

റഷ്യ– ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിലൊരു പഠനം

Kk Sreenivasan
കെ.കെ ശ്രീനിവാസൻ/ KK Sreenivasan 

ണവ – പരമ്പരാഗത ആയുധങ്ങളുടെ മുള്‍മുനയില്‍ തന്നെയാണ് ലോകം. കൂനിന്മേൽ കുരുവെന്നവസ്ഥയാണ് കൊടുമ്പിരികൊള്ളുന്ന റഷ്യ – ഉക്രൈൻ യുദ്ധം സൃഷ്ടിക്കുന്നത്. വർത്തമാനകാല ലോകത്തിലെ ഏറ്റവും വലിയ മാനവദുരന്തമാണ് യെമൻ. ആറു വർഷത്തിലേറെയായി മുസ്ലിം – ഷിയാ  ഹൂതികളും സുന്നി  സഖ്യസേനയും തമ്മിൽ യെമൻ ആധിപത്യ ത്തിനായ് കടുത്ത പോരാട്ടം.

യുദ്ധത്തിൻ്റെ അനന്തരഫലം വിശപ്പ്, പട്ടിണി, ക്ഷാമം, ദാരിദ്രം, പോക്ഷകാ ഹാരക്കുറവ്. അഭയാർത്ഥി പ്രവാഹം. 24 ദശലക്ഷത്തിലധികം മനു ഷ്യർ (യെമൻ ജനസംഖ്യയുടെ 80 ശതമാനം) കൊടിയ യാതനകളിൽ ഉഴ ലുകയാണ്. യെമൻ മാനവസേവ പദ്ധതിക്ക്  3.4 ബില്യൺ യുഎസ് ഡോളർ വേണം. യെമൻ ജനതയുടെ യുദ്ധദുരിതങ്ങളകറ്റുന്നതിനായുള്ള ഫണ്ടുസ മാഹരണ യജ്ഞത്തിലാണ് യുഎൻ അഭയാർത്ഥി സംരക്ഷണ ഏജൻസി യും യുണിസെഫും. ഈ ഭാരിച്ച ദൗത്യത്തിനിടെ തന്നെയാണ് റഷ്യ – ഉക്രൈൻ യുദ്ധക്കെടുതികൾ കൂനിന്മേൽ കുരുവായത്. ഉക്രൈൻ അഭ യാർത്ഥികൾക്ക് സഹായമെത്തിയ്ക്കാൻ 1.7 ബില്യൺ യുഎസ് ഡോളർ വേണമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി ഇതിനകം പറഞ്ഞുകഴി ഞ്ഞുവെന്നത് അതീവ ഗൗരവത്തോടെ കാണണം.

read on Yemen Humanitarian Crisis   https://panancherynews.com/kk-sreenivasan-wants-to-world-to-open-eye-towards-yemen-humanitarian-crisis/23/05/2021/

ആണവ – പരമ്പരാഗത ആയുധങ്ങളുടെ ഊക്കിലാണ് യുദ്ധങ്ങൾ തകർ ത്തുമെതിക്കുന്നത്. യുദ്ധങ്ങൾ ആത്യന്തികമായി ലോകത്തെ വിശപ്പിന്റെ സ്ഥിതി കൂടുതൽ വഷളാക്കുന്നതിലേ കലാശിക്കൂ. വിശപ്പുരഹിത ലോക ത്തിനായുള്ള യജ്ഞങ്ങള്‍ തുടരുന്നു. ഇതിനായി സാമ്പത്തിക സ്രോതസു കള്‍ കണ്ടെത്തി ഫണ്ടുസമാഹരണ യത്‌നത്തിലുമാണ് ലോകം. വിശപ്പു രഹിത ലോകത്തിനുനേരെ കണ്‍തുറക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കപ്പെടു ന്നിടതാകട്ടെ ആയുധപന്തയത്തിലൂടെ സംഭരിക്കപ്പെടുന്ന ആയുധ കൂമ്പാര ങ്ങളുടെ വലിപ്പം പതിന്മടങ്ങേറുന്നു.

വിശപ്പുരഹിത ലോകമെന്ന ലക്ഷ്യസാധൂകരണത്തെ അസാധ്യമാക്കുകയാണ് ആയുധ പന്തയങ്ങളും യുദ്ധങ്ങളും. മാനവരാശിയുടെ നന്മയ്ക്കായ് വിനി യോഗിയ്ക്കപ്പെടേണ്ട സമ്പത്ത് തിന്മയ്ക്കായി വകമാറ്റുന്നു! ഇതിനെ രാ ജ്യസുരക്ഷാ മുൻകരുതലെന്ന് പേരുചൊല്ലിവിളിക്കുന്നു. ഇപ്പറയുന്ന രാജ്യസുരക്ഷ പക്ഷേ മാനവസുരക്ഷയുടെ ചെലവിലാണെന്നു മാത്രം!

രണ്ടാം മഹാലോകയുദ്ധത്തിന് വിരാമമിടുന്നതിലേയ്ക്ക് വഴിവച്ച് ജപ്പാനില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ആണവായുധ പ്രയോ ഗം. യുദ്ധാനന്തരം  ആഗോള മേധാവിത്വത്തിനായ് അമേരിക്കയും സോ വിയറ്റുയൂണിയനും മുതലാളിത്ത – കമ്യൂണിസ്റ്റ് തരംതിരിവിൽ ശീത യുദ്ധത്തിലേറി.  ഒപ്പം ശാസ്ത്ര – സാങ്കേതിക രംഗത്തെ ശ്രദ്ധേയ വള ർച്ചയിൽ പുത്തന്‍ ഗവേഷണങ്ങളും വികസനവും. പരമ്പരാഗത ആയുധ നിര്‍മാണ – സംഭരണ – വിന്യാസ – പ്രയോഗങ്ങളിൽ കാതലായ മാറ്റങ്ങള്‍. അതോടെ ആഗോള രാഷ്ട്രീയ ബലാബലത്തിന്റെ മുഖ്യസൂചകമായി മാറു കയായിരുന്നു വര്‍ദ്ധിതവിര്യത്തോടെയുള്ള ആയുധപന്തയം. ആണവായു ധങ്ങളടക്കമുള്ള മാരക സംഹാരശേഷിയുള്ള ആയുധങ്ങള്‍ വികസിപ്പി ച്ചെടുക്കുന്നതിനും നിര്‍മിക്കുന്നതിനുമായി ശീതയുദ്ധ പ്രയോക്താക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും തങ്ങളുടെ സാമ്പത്തിക ശേഷി യുടെ സിംഹഭാഗവും വാരിയെറിയുന്നതാണ് പുതിയ ലോകക്രമത്തില്‍ കണ്ടത്.

ആയുധ നിയന്ത്രണ ഉദ്യമങ്ങൾ

അന്തമില്ലാത്ത ആയുധപന്തയം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ബാധ്യതയായി മാറുന്നുവെന്ന സാമ്പത്തികശാസ്ത്ര തിരിച്ചറിവുകളില്‍ നിന്ന് പക്ഷേ പാടേ പുറംതിരിഞ്ഞുനില്‍ക്കാനാവില്ലെന്ന നിര്‍ബ്ബന്ധിതാവ സ്ഥയില്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനുമെത്തി. സാമ്പത്തിക സാ ഹചര്യ സമ്മർദ്ദമെന്നോണം ആയുധപന്തയത്തിന്റെ ഗതിവേഗം തെല്ലെ ങ്കിലും കുറയ്ക്കുവാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകളിലും കൂടിയാലോചന കളിലും ഉടമ്പകളിലുമെത്തിചേരുന്നതിന്‌ ശ്രമങ്ങൾ ആരംഭിച്ചു.

ആണവായുധ ഭീഷണകളുടെയും ആണവ പദ്ധതികളുടെയും പശ്ചാത്ത ലത്തില്‍ 1957 ജൂലൈയില്‍ ആണവോര്‍ജ കമ്മീഷൻ രൂപീകരിക്കപ്പെട്ടത് ശ്രദ്ധേയമായി. ആണവായുധ നിരായുധീകരണ ദിശയിൽ ആണവ നിർവ്യാ പന കരാറിന് (Nuclear Non-Proliferation Treaty – NPT 1968 ജൂലായ്) രൂപം കൊടുത്തു. 190 രാഷ്ട്രങ്ങള്‍ ഒപ്പുവച്ച കരാര്‍ 1970 മാര്‍ച്ചില്‍ നിലവില്‍ വന്നു (ഇന്ത്യ ഇനിയും എൻപിടിയിൽ ഒപ്പുവച്ചിട്ടില്ല).

സോവിയറ്റ് – യുഎസ് രാഷ്ട്രത്തലവന്മാർ 1969-ല്‍ ഫിന്‍ലാന്റ് തലസ്ഥാനം ഹെല്‍സിങ്കിയില്‍ ഒത്തുചേര്‍ന്ന് ആദ്യ സ്ട്രാറ്റജിക്ക് ആംസ് ലിമിറ്റേഷന്‍ ട്രിറ്റി (Strategic Arms Limitation Treaty-1 SALT-1) യിലെത്തി. തുടര്‍ന്ന് രണ്ടാമത്തെ ലിമിറ്റേഷന്‍ ട്രിറ്റിയുടെ ഭാഗമായി ആന്റി ബാലിസ്റ്റിക്ക് ട്രിറ്റി (Anti-Ballistic Treaty – 1979) യും. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശം സൃഷ്ടിച്ച രാഷ്ട്രീയ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ട്രിറ്റികള്‍ (S ALTs) പക്ഷേ പുതുക്കപ്പെട്ടില്ല.

ആണവായുധ പോര്‍മുനകളുടെ ശേഷി കുറയ്ക്കുന്നതിനും ഇരു ഭാഗത്തു മുള്ള ആണവായുധങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി 1991 ലും 1993ലും യഥാക്രമം സ്ട്രാറ്റജിക്ക് ആംസ് റിഡക്ഷന്‍ ട്രിറ്റി (Strategic Arms Reduction Treaty- START ) യുടെ ഒന്നും രണ്ടും ചര്‍ച്ചകള്‍ നടന്നു. അമേരിക്കയും സോ വിയറ്റ് യൂണിനും തുടങ്ങിവച്ച ആംസ് ലിമിറ്റേഷന്‍ ട്രിറ്റി (SALT) കളുടെ ഭാഗമായിട്ടായിരുന്നു ‘സ്റ്റാര്‍ട്ട്’ ചര്‍ച്ചകള്‍. അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിന് പക്ഷേ അംഗീകാരം നല്‍കുവാന്‍ വിസമ്മതിക്കുകയായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ മുന്‍കയ്യില്‍ രാസായുധ നിരോധനക്കരാര്‍ (1993 ന വംബർ). 165 രാജ്യങ്ങള്‍ ഒപ്പുവച്ച ഈ കരാര്‍ നിലവില്‍വന്നതാകട്ടെ 1997ല്‍. ആണവായുധപന്തയത്തെ തടയിടുന്നതിനായി 1996 സെപ്തബ റില്‍ 183 രാഷ്ട്രങ്ങള്‍ ഒപ്പുവച്ച സമഗ്ര ആണവ പരീക്ഷണ നിരോധിത ഉടമ്പടി (Comprehensive Test Ban Treaty – CTBT). ഉടമ്പടി ഐക്യരാഷ്ട്ര പൊതു സഭ അംഗീകരിച്ചിട്ടുണ്ട്. ഇനിയും പക്ഷേ പ്രാബല്യത്തില്‍ വന്നിട്ടില്ല.

ഉത്തര കൊറിയൻ ഭീഷണി

1990-കളുടെ തുടക്കതോടെ സോവിയറ്റ് യൂണിയൻ പതനം. തുടർന്നും ആ ണവ നിരായുധീകരണ ദൗത്യങ്ങളിൽ ശ്രദ്ധയൊഴിഞ്ഞില്ല. മുഖ്യ ഊന്നൽ പക്ഷേ മുൻ സോവിയറ്റ് റിപ്ബ്ലിക്ക് ഉക്രൈനെ പൂർണമായും ആണവ നിരായുധീകരണത്തിലെത്തിക്കുന്ന ദിശയിലായിരുന്നുവെന്നുവേണം പറ യാൻ. ഇതിനിടെ കിങ്‌ജോങിന്റെ വടക്കന്‍ കൊറിയ അമേരിക്കക്കെതിരെ കോപ്പുകൂട്ടുന്നുവെന്നും അത് ആഗോള സമാധാനത്തിനും സുരക്ഷ യ്ക്കും കടുത്ത ഭീഷണിയെന്നുമുള്ള പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇത് സാധൂ കരിക്കപ്പെടുംവിധമെന്നുപറയട്ടെ ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാ ലിസ്റ്റിക്ക് മിസൈൽ (ICBM) പരീക്ഷണം. മിസൈലിന് 6700 കിലോമീറ്റർ ദൂരപരിധിയിലുള്ള അമേരിക്കൻ നഗരം അലസ്ക്കായെ ലക്ഷ്യംവയ്ക്കാ വൂന്നതാണെന്ന് വിലയിരുത്തപ്പെട്ടു[1].

ഉത്തര കൊറിയൻ ആണവ ഭീഷണിയുടെ വെളിച്ചത്തിൽ ആണവ നിരാ യുധികരണ നടപടികൾക്ക് വേഗത കൂട്ടുവാൻ തിരുമാനിക്കപ്പെട്ടു. 2020 ജൂലായ് എട്ടിന് സമ്മേളിച്ച ഐക്യരാഷ്ട്ര പൊതുസഭ 75 ാം  സെഷനിൽ പ്രമേയം 74/41 ഖണ്ഡിക-6 പ്രകാരം ആണവായുധ നിരോധന ഉടമ്പടി 38 രാ ജ്യങ്ങൾ അംഗീകരിച്ചു. 81 രാജ്യങ്ങൾ ഒപ്പുവച്ചു. ഒരു രാഷ്ട്രം ഉടമ്പടിയുടെ ഭാഗമാകുവാനും തീരുമാനിച്ചു[2].

Read on Iran  https://panancherynews.com/kk-sreenivasan-says-that-iran-will-buy-and-sell-the-weapons-now-onwards/01/11/2020/

പ്രമേയങ്ങൾ പ്രയോഗതലത്തിലെത്തിക്കു ന്നതിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിൽ പക്ഷേ  ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾ ഫലപ്രദ മാകുന്നില്ലെന്നത് പുതുകാര്യമല്ല. മിഡിൽ ഈ സ്റ്റ പ്രതിസന്ധിയുടെ, പ്രത്യേ കിച്ചും അറബ് വസന്തമെന്നറിയപ്പെട്ട കലാപങ്ങളുടെ പശ്ചാത്ത ലത്തിൽ ആഗോള ആയുധ നിർമാണ –  കച്ചവട ഗ്രാഫ് കുത്തനെ ഉയ ർന്നു. 2012 – 2016 കാലയളവിൽ ആഗോള ആയുധകച്ചവടത്തിലെ 29 ശതമാനവും വാങ്ങികൂട്ടിയത് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ[3] സൗദിഅറേബ്യക്കും യുഎ ഇയ്ക്കും ട്രമ്പ് ഭരണകൂട ആയുധ വി ല്പനക്ക് അമേരിക്കൻ നിയമനിർ മാതാക്കൾ തന്നെ കടിഞ്ഞാണിടാൻ ശ്രമിച്ചിരുന്നു. ഈ രാഷ്ട്രങ്ങളുടെ മനു ഷ്യാവകാശ റെക്കോഡ് മെച്ചപ്പെടു ത്തുന്നതിൻ്റെ സമ്മർദ്ദമെന്ന നിലയി ലായിരുന്നു ശ്രമം. എന്നാൽ കോൺ ഗ്രസ് അംഗങ്ങളുടെ എതിർപ്പ് കണക്കി ലെടുക്കാതെ സൗദിയും യുഎഇ യുമായി എട്ട് ബില്യൺ ഡോളർ ആയുധ ഇടപ്പാടുമായി അന്നത്തെ യുഎസ് പ്രസിഡൻ്റ ട്രമ്പ് മുന്നോട്ടുപോകുക യായിരുന്നു [4].

ട്രമ്പ് ഭരണക്കൂടം ഇടനിലക്കാരായി വൈറ്റ്ഹൗസിൽ വച്ച് ഇസ്രായേലും ഗൾഫ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും തമ്മിൽ ഉടമ്പടികൾ (2020 സെപ്തംബർ 15). പുകയുന്ന മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ചും ആഭ്യന്തര യുദ്ധം തീർത്ത യെമൻ പ്രതിന്ധിയുടെ പശ്ചാത്തലത്തിൽ മേഖലയിലെ ഇറാൻ ഭീഷണി മുൻനിറുത്തി ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടികൾ പെൻ്റഗണി ൻ്റെ ആയുധവില്പനയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനായുള്ള തന്ത്ര മെന്ന നിലയിൽ രാജ്യാന്തര രാഷ്ട്രീയ മണ്ഡലം കൃത്യമായി തിരിച്ചറിഞ്ഞിരു ന്നു. കോവിഡുക്കാലഘട്ട സാമ്പത്തിക പ്രതിസന്ധിക്ക്  ഒരു ചെറിയ തട യായി മിഡിൽ ഈസ്റ്റിൽ  ആയുധക്കച്ചവടമെന്ന തന്ത്രമാണ് ട്രമ്പ് ഭരണ കൂടം ആവിഷ്ക്കരിച്ചത്.

Read  on Middle East Arms Race   https://panancherynews.com/us-aims-arms-trade-through-isreal-uae-treaty/15/08/2020/

ആണവ നിർവ്യാപന കരാറിലൊപ്പിട്ട ഇറാനാകട്ടെ രഹസ്യമായി ആണ വായുധ നിർമ്മാണത്തിലേർപ്പെടുന്നുവെന്ന ശ്രുതിയുണ്ട്.ഇറാൻ്റെ ആണ വായുധ നിർമാണം സ്ഥിരീകരിക്കപ്പെടുന്ന മുറയ്ക്ക് തങ്ങൾ ആണവായുധ നിർമ്മാണത്തിന് മടിയ്ക്കില്ലെന്നു് സൗദിഅറേബ്യ വ്യക്തമാക്കിയിട്ടുണ്ടു താനും[5]. മേഖലയിലെ ഇറാൻ ഭീഷണിയെ മുൻനിറുത്തി സൗദിഅറേബ്യയെ പോലെ യുഎഇയും ആണവായുധം വികസിപ്പിച്ചെടുക്കുവാൻ ശ്രമിച്ചു കൂടായ്കയില്ലെന്നുവേണം പറയാൻ.

സമധാനപരമായ ആവശ്യങ്ങളെ മുൻനിറുത്തി യുഎഇ – യുഎസ് ആണ വകരാർ (123 എഗ്രിമെൻ്റ്, 2009 ഡിസംബർ) ഒപ്പുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇതേ ആണവ സൗകര്യങ്ങളുടെ പിൻബലത്തിൽ യുഎഇയ്ക്ക് ആണവാ യുധം അസാധ്യമെന്ന് പറയാനാകില്ലെന്ന ന്യൂക്ലിയർ കൺസൾട്ടിങ് ഗ്രൂപ്പ് ശാസ്ത്രജ്ഞൻ ഡോ.പോൾ ഡോഫ്മാൻ്റെ അഭിപ്രായം ശ്രദ്ധേയം[6].

രാഷ്ട്രങ്ങൾക്കിടയിലെ നീറുന്ന പ്രതിസന്ധികളെ ആയുധക്കച്ചവടമാക്കി മാറ്റുന്ന ആയുധ നിർമ്മാതക്കളായ സമ്പന്ന രാഷ്ട്രങ്ങളുടെ തന്ത്രങ്ങളുടെ ബാക്കിപത്രം വിശപ്പിൻ്റെ വിളിയുടെ തീഷ്ണതയിൽ നിന്ന് ലോകം മുക്ത മാക്കപ്പെടുകയില്ലെന്നതാണ്. മിഡിൽ ഈസ്റ്റ്/യെമൻ ആഭ്യന്തര യുദ്ധം സൃ ഷ്ടിച്ച കൊടിയ മാനവദുരന്തം ലോകത്തിൻ്റെ നീറ്റലായി നിലകൊള്ളു മ്പോൾ തന്നെ കോടാനുകോടികൾ വാരികൂട്ടുന്ന ആയുധക്കച്ചവടക്കാർ, കോടാനുകോടികൾ പൊടിപൊടിച്ച് ആയുധപന്തയങ്ങളിലേർപ്പെടുന്നവർ, യുദ്ധത്തിലേർപ്പെടുന്നവർ യുദ്ധകൊതിയരാണ്. ഭരണാധികാരികളല്ല.

അറുതിയില്ലാതെ ആയുധ പന്തയം

ചെർണോബിൽ, ഫുക്കോഷിമ ആണവനിലയങ്ങൾ സൃഷ്ടിച്ച ദുരന്തസ്മൃ തികൾ ഇനിയും മറഞ്ഞിട്ടില്ല.  ഇതൊന്നും പക്ഷേ  ഈ ദിനങ്ങളിൽ ഉക്രൈ ൻ്റെ ആണവ (വോർജ്ജ) നിലയങ്ങളെ പോലും ആക്രമിക്കുന്നതിൽ റഷ്യക്ക് തടസ്സമായില്ല. യുദ്ധത്തിൽ ആണവായുധ പ്രയോഗ മുന്നറിയിപ്പ് നൽകാനും മോസ്ക്കോ മടിച്ചില്ല. ആയുധപന്തയത്തിന് അറുതിയുണ്ടാകണമെന്ന് ആവൃ ത്തിക്കുന്നതിൽ സദാ മുന്നിലാണ് യുഎസ്. എന്നാൽ പ്രത്യേകിച്ചും  ഉക്രൈനെതിരെ ആണവസേനയെ സജ്ജമാക്കുന്നുവെന്ന് റഷ്യ പ്രഖ്യാപി ച്ചിരിക്കുന്ന ആശങ്ക നിറഞ്ഞ ഈ വേളയിൽ പോലും ഉഗ്ര ആണവ ശേ ഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (മിനിട്ട്മാൻ III) പരീക്ഷണ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലാണ് യുഎസ്[7]. മിനിട്ട്മാൻ മിസൈൽ വികസിപ്പിച്ചെടുക്കുന്നതിന് പെൻ്റഗൺ ഏഴ് ബില്യൺ ഡോളർ[8] ചെല വഴിച്ചുവെന്നത് ലോകമറിയണം.

സോവിയറ്റ് യൂണിയന്റെ ശിഥലീകരണത്തോടെ ശീതയുദ്ധ കാലം കഴിഞ്ഞു വെന്നും അതോടെ ആയുധ – ആണവായുധ പന്തയത്തിലൂടെ രാഷ്ട്രങ്ങൾ ആർ ജ്ജിക്കുന്ന സൈനിക ബലാബലത്തിന്റെ മുള്‍മുനയില്‍ നിന്നും ലോകം തെ ല്ലെങ്കിലും വിടുതല്‍നേടുമെന്നും പൊതുവെ പ്രതീക്ഷിക്കപ്പെട്ടു. എന്നാലത് തെറ്റി. ശീതയുദ്ധ വേളയില്‍ പ്രധാനമായും ആയുധപന്തയത്തില്‍ ഒരു ഭാ ഗത്ത് അമേരിക്കയായിരുന്നെങ്കില്‍ മറുഭാഗത്ത് സോവിയറ്റ് യൂണിയൻ. എന്നാൽ ശീതസമരാനന്തരം ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ആയുധ പന്തയത്തില്‍ ചെറുതും വലുതുമായ അതല്ലെങ്കില്‍ സാമ്പത്തിക ശേഷിയു ള്ളതും ഇല്ലാത്തതുമായ രാഷ്ട്രങ്ങളുടെ സജീവസാന്നിധ്യം അമ്പരിപ്പിക്കു ന്നതായി. സ്വന്തം ജനതയുടെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംര ക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളെ അവഗണിച്ച് ആയുധ പന്തയത്തിനായി സാമ്പത്തികശേഷിയുടെ ഏറിയക്കൂറും വിനിയോഗിക്ക പ്പെടുന്നവസ്ഥ. പൂര്‍വ്വാധികം ശക്തിയോടെ സഹസ്രകോടികൾ ചെലവഴിച്ച് ആയുധപന്തയത്തിലേര്‍പ്പെടുന്നതിൽ ഊന്നൽ!

സൈനിക ചെലവുകള്‍

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രസി ദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം മൊത്തം ആഗോള സൈനിക ചെ ലവ് കഴിഞ്ഞ വർഷം 1981 ബില്യൺ ഡോളർ. 2019-നെ അപേക്ഷി ച്ച് 2.6 ശതമാനം വർദ്ധന.  ആഗോള സൈനിക ചെലവി ന്റെ 62 ശതമാ നവും ചെലവഴിച്ചത് അഞ്ച് രാജ്യങ്ങൾ –  അമേരിക്ക. ചൈന.  ഇന്ത്യ. റഷ്യ.  ബ്രിട്ടൻ.സൈനീകരണവൽക്കരണത്തിനായ് ഏറ്റവും കൂടുതൽ ഫണ്ട് വക കൊള്ളിക്കുന്ന രാഷ്ട്രമെന്ന നിലയിൽ 2020-ലെ മൊത്തം ആഗോള സൈനിക ചെലവിന്റെ 39 ശതമാനവും യുഎസിൻ്റേതാണ് [9].

ഓരോ 26 മണിക്കൂറിലും ആഗോള സൈനിക ചെലവ് 5.5 ബില്യൺ യു എസ് ഡോളർ. പട്ടിണിയലകപ്പെട്ടവരെ പോറ്റാൻ പോരുന്നതാണിത്. ഈ യാഥാർത്ഥ്യം പക്ഷേ ഖേദമേതുമില്ലാതെ അവഗണിക്കപ്പെടുകയാണ്. 2021-ൽ ഐക്യരാഷ്ട്രസഭ 7.8 ബില്യൺ ഡോളറിന്റെ ഭക്ഷ്യ സുരക്ഷാഫണ്ടു സമാ ഹാരണ യജ്ഞത്തിലേർപ്പെട്ടു. സമ്പന്ന രാഷ്ട്രങ്ങളുടെ സംഭാവന പക്ഷേ കേവലം അഞ്ചു ശതമാനത്തിലൊതുങ്ങി[10]. കോടാനുകോടി തുക സൈനീക വൽക്കരണത്തിനായ് വാരിവിതറുന്ന രാഷ്ട്രങ്ങൾക്ക് ലോകത്ത് വിശുക്കു ന്നവരെ ഊട്ടുന്നതിന് സഹായം നൽകുന്നതിൽ ഏറെ പിശുക്ക്!

അമേരിക്ക(5800), റഷ്യ(6370), ചൈന(320), ഫ്രാൻസ്(290), ബ്രിട്ടൻ(195), ഇ സ്രായേൽ(90), ഉത്തര കൊറിയ(35), ഇന്ത്യ(150), പാക്കിസ്ഥാൻ(160) എന്നീ ആണവരാഷ്ട്രങ്ങൾക്ക് മൊത്തം 13410 ആണവായുധങ്ങളുണ്ട്. ഓരോ മിനി റ്റിലും ആണവായുധങ്ങൾക്കായി ഈ രാഷ്ട്രങ്ങൾ ചെലവഴിച്ചക്കുന്നത് 138,699 യുഎസ് ഡോളർ. 2018 മുതൽ ആഗോള ആണവായുധ പരിപാ ലനചെലവിൽ 7.1 ബില്യൺ ഡോളർ വർദ്ധന.

മാനവരാശിയെ ഉന്മൂലനം ചെയ്യാൻ കെല്പുള്ള ആയുധങ്ങൾക്കായി ഓരോ മിനിറ്റിലും ലോകം 138,699 ഡോളർ ചെലവഴിക്കുന്നത് അസം ബന്ധം. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇത്രയും ഭീമമായ ഫണ്ട് ചെലവഴിക്കുന്നതിനുപകരം ആണവായുധങ്ങൾക്കായി ചെലവഴി ക്കപ്പെടുന്നു! ഇതുപയോഗപ്പെടുത്തി കോവിഡ് – 19 മഹാമാരിയുടെ പിടിയിലകപ്പെട്ട ലോകജനതയെ സംരക്ഷിച്ചെടുക്കാമായിരുന്നു. അമേ രിക്ക, ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങളിലെ ആണവായുധ ചെലവുകൾക്ക് പകരം കുറഞ്ഞത് 100000 തീവ്രപരിചരണ യൂണിറ്റ്, കിടക്കകൾ, പതി നായിരക്കണക്കിന് വെന്റിലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാ മായിരുന്നു. ഒപ്പം നഴ്സുമാർക്കും ഡോക്ടർമാർക്കും ശമ്പളവും നൽകാ മായിരുന്നുമെന്ന ഗവേഷണ റിപ്പോർട്ട്[11] യുദ്ധകൊതിയന്മാരായ, ആയുധക ച്ചവടക്കാരായ, ആയുധപന്തയത്തിലേർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങൾ കൺതുറ ന്നുകാണണം.

വിശപ്പിലമർന്ന് ലോകം

യുദ്ധം. കാലാവസ്ഥാവ്യതിയാനം. സാമ്പത്തിക അസ്ഥിരത. പ്രകൃതി ദുര ന്തങ്ങൾ ഇവയൊക്കയാണ് ലോകത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. യുദ്ധമാണ് പക്ഷേ മുഖ്യമായും  രൂക്ഷ ഭക്ഷ്യ പ്രതി സന്ധിക്ക് കാരണം. യുദ്ധങ്ങൾ ഉപജീവനമാർഗങ്ങളെ പാടേ അവതാള ത്തിലാക്കുന്നു. പിറന്ന മണ്ണും വീടും നാടും ഉപേക്ഷിച്ച് ദൂരദിക്കുകളി ലേക്ക് കൂട്ടപലായനം. യുദ്ധകെടുതികൾക്ക് ഇരയാകുന്നവർക്ക് സഹായ മെത്തിക്കുന്നതിനും യുദ്ധം പ്രതിബന്ധം.

2020 വരെയുള്ള കണക്കുപ്രകാരം ലോകത്ത് 811 ദശലക്ഷം ജനങ്ങൾ വിശ പ്പിൻ്റെ പിടിയിലാണ്. ഓരോ 13 സെക്കൻൻ്റിലും ഒരു കുട്ടി വിശപ്പി ൻ്റെ പിടിയിലമർന്ന് മരണത്തിന് കീഴടങ്ങുന്നു.  പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ രണ്ട്   ബില്യണിലധികം[12].  സുസ്ഥിര വികസന ലക്ഷ്യ ങ്ങൾ (Sustainable Development Goals) 2030-ഓടെ പട്ടിണിയും പോഷകാഹാര ക്കുറവും അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു.  പട്ടിണിയില്ലാതാക്കാൻ 330 ബില്യൺ യുഎസ് ഡോളർ ചെലവ് പ്രതീക്ഷിക്കപ്പെടുന്നുവെന്നൊരു പഠനം പറയുന്നു[13]. ആണവായുധമുൾപ്പെടെ അത്യന്താധുനിക ആയുധ കൂമ്പാര ങ്ങൾ തീർക്കുന്നതിനും യുദ്ധങ്ങൾക്കുമായി സഹസ്രകോടികൾ ചെലവഴിക്ക പ്പെടുന്നിടത്ത് പട്ടിണിയികറ്റാൻ പ്രതീക്ഷിക്കപ്പെടുന്ന ഫണ്ട് സ്വരൂപണം തീർത്തും ശ്രമകരമാകാതിരിക്കില്ലല്ലോ.

ഇന്ത്യൻ പട്ടിണിയും സൈനിക ചെലവും

2021-ലെ ആഗോള പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. ദരിദ്രാവസ്ഥയിലെന്നറിയപ്പെടുന്ന അയൽ രാജ്യങ്ങൾ പാക്കിസ്ഥാൻ(92), ബംഗ്ലാദേശ്(76), നേപ്പാൾ(71), മ്യാന്മാർ(76) എന്നിവ ഇന്ത്യയെക്കാൾ ഭേദമാണെന്നത് ശ്രദ്ധേയം[14]. ഇന്ത്യയിൽ നിലവിൽ 800 ദശലക്ഷം ഭക്ഷ്യ സബ്‌സിഡി ഗുണഭോക്താക്കൾ. 2022 – 23ലെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസബ്‌സിഡി വിഹിതം 207,000 കോടി രൂപ. 2021-22 ലെ യഥാർത്ഥ ചെലവ് 286,000 കോടി രൂപയേക്കാൾ 79,000 കോടി രൂപ കുറവ്[15]. ആരോഗ്യമേഖലയ്ക്കായി 2022-23 ഇന്ത്യൻ ബജറ്റ് വിഹിതം 86000.65 കോടി.  2020-21 സാമ്പത്തിക വർഷ (80,693.92 കോടി രൂപ) ത്തെ അപേക്ഷിച്ച് നേരിയ വർദ്ധന. ജിഡിപിയുടെ 2.1 ശതമാനത്തിന് താഴെ[16]. 2025 ഓടെ 2.5 ശതമാനമെന്നതാണ് ലക്ഷ്യം. ഇനിയും പക്ഷേ ഏറെ താണ്ടണം.

രാജ്യത്തെ 600 ദശലക്ഷം ജനങ്ങൾ കടുത്ത ജല ക്ഷാമത്തിലെന്ന് നിതി ആയോഗ് റിപ്പോർട്ട് (2018). ഇന്ത്യയിലെ നാലിൽ മൂന്ന് ഗ്രാമീണ കുടുംബ ങ്ങൾക്കും പൈപ്പ്- കുടിവെള്ളം ലഭ്യമല്ല. രാജ്യത്തെ ജലസ്രോതസ്സുകളിൽ 70 ശതമാനവും മലിനം. മലിനീകരണം മൂലം ജലസ്രോതസ്സുകൾ നിർ ജീവം. ഭൂഗർഭജലം ഊറ്റിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യ. മലിനീ കരിക്കപ്പെട്ട ജലസ്രോതസ്സുകൾ ഭൂഗർഭജല ഗുണമേന്മയെ ബാധിക്കും. കുടിവെള്ളത്തിനായ് 25 ശതമാനവും ഭൂഗർഭ ജലം. ഇതാകട്ടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ജലപ്രതിസന്ധി യി ലെന്ന് നിതിആയോഗ് റിപ്പോർട്ട്[17].   ഇന്ത്യ ബജറ്റ് 2022-23 ജലശക്തി മന്ത്രാ ലയ വിഹിതം മുൻ വർഷത്തെ 69,052 കോടിയിൽ നിന്ന് 86,189 കോടി രൂപ യായി. രാജ്യത്തിൻ്റെ കുടിവെള്ള പ്രതിന്ധിയുടെ ആഴം നിതി ആ യോഗി ൻ്റെ റിപ്പോർട്ട് വ്യക്തമാക്കുമ്പോൾ തന്നെ ഇത് പരിഹരിക്കുന്ന തിനുള്ള ബജറ്റുവിഹിതത്തിൽ പര്യാപ്തത പ്രകടമാകുന്നില്ല.

ഇന്ത്യ 2022-23 ലെ പ്രതിരോധ ബജറ്റ് 5.25 ട്രില്യൺ രൂപ. 2021-22 ലെ പ്രാരംഭ വിഹിതത്തേക്കാൾ ഏകദേശം 10 ശതമാനം വർദ്ധനവ്[18]. ബജ റ്റിൻ്റെ സിംഹഭാഗവും പ്രതിരോധാവശ്യങ്ങൾക്കെന്നപേരിൽ സുതാര്യത തൊട്ടുതീണ്ടാതെ ചെലവഴിക്കപ്പെടുന്നിടത്ത് ആരോഗ്യ മേഖല, ഭക്ഷ്യസു രക്ഷ, കുടിവെള്ള വിതരണം തുടങ്ങി ജനതയുടെ അത്യന്ത്യാപേക്ഷിത അടി സ്ഥാനാവശ്യങ്ങളെ മുൻനിറുത്തി ആശാവഹമായ കരുതൽ കാണുന്നില്ല. അതേസമയം രാജ്യരക്ഷയ്ക്കായ് സഹസ്രകോടികൾ കരുതിവയ്ക്കുന്ന തിൽ വൈമനസ്യമേയില്ല. അതായത് ജനതയുടെ വിശപ്പകറ്റൽ, ആരോഗ്യ സംരക്ഷണം, കുടിവെള്ളവിതരണം തുടങ്ങിയവ സാക്ഷാത്കരിക്കപ്പെടു മെന്നത് മരിചീകയായി തുടർന്നേക്കുമെന്നവസ്ഥ.

റഷ്യ – ഉക്രൈൻ യുദ്ധം

2020-ൽ റഷ്യൻ പ്രതിരോധ  ചെലവ് ഏകദേശം 61.7 ബില്യൺ ഡോളർ. ഇത് 2020 ലെ ഉക്രൈയൻ  സൈനിക ചെലവിന്റെ പത്തിരട്ടിയധികം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വർഷംതോറും റഷ്യ അതിന്റെ സൈ നികശേഷി വർദ്ധിപ്പിക്കുന്നതിന് 60 ബില്യൺ ഡോളറിലധികം ചെലവ ഴിച്ചു. അതേസമയം  ഉക്രൈയനിൻ്റെ സൈനിക ചെലവ് 2016-ലെ 2.9 ബില്യൺ ഡോളറിൽ നിന്ന് 2020-ൽ 5.9 ബില്യൺ ഡോളറായി ഇരട്ടിച്ചു[19]. 2014 – 2020 കാലയളവിൽ റഷ്യയുമായുള്ള സംഘർഷത്തിൽ ഉക്രൈന് 280 ബില്യൺ യുഎസ് ഡോളർ ചെലവഴിയ്ക്കേണ്ടിവന്നു[20].

റഷ്യൻ യുദ്ധപ്ര ഖ്യാപനത്തിൻ്റെ തൊട്ടടുത്ത ദിവസം (2022 ഫെബ്രുവരി 25) ഉക്രൈനായി വൈറ്റ്ഹൗസ് 350 മില്യൺ ഡോളറിന്റെ ആയുധക്കോപ്പ് പാക്കേജിന് അം ഗീകാരം നൽകി[21]. പാശ്ചാത്യപങ്കാളികൾ (നേറ്റോ) ഈ യുദ്ധ നാളുകളിൽ തന്നെ 1.5 ബില്യൺ  യുഎസ് ഡോളർ മൂല്യംവരുന്ന സൈ നിക സഹായം ഉക്രൈന് നൽകി[22]. മിക്കവാറും എല്ലാ ദിവസവും ഉക്രൈ നിയൻ പ്രതിരോ ധമന്ത്രി ഒലെക്സി റെസ്നിക്കോവ് തന്റെ ട്വിറ്റർ അക്കൗ ണ്ടിൽ പുതിയ ആയുധക്കോപ്പുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെ ന്നത് ശ്രദ്ധേയം. പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ കർക്കശ്യമേറിയ ഉപരോധം റഷ്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളക്കിയേക്കുമെന്നതും കാണാതെ പോയ്ക്കൂട. ഇപ്പോഴത്തെ യുദ്ധചെലവ് ഇരു രാഷ്ട്രങ്ങൾക്കും ഏറെ ഭാരി ച്ചതാകു മെന്ന് സ്പഷ്ടം. ഒപ്പം യുഎസും നേറ്റോ അംഗരാഷ്ട്രങ്ങളും ഉക്രൈ നുമായുള്ള ആയുധ ഇടപ്പാടുകൾ പൊടിപൊടിക്കുമെന്ന് സുനിശ്ചിതം.

Read on Belarus deadlock  https://panancherynews.com/protest-in-belarus-against-lukashenko-administration/17/08/2020/

ആഗോള വിശപ്പ് സൂചിക (2021) യിൽ 116 രാജ്യങ്ങളിൽ ഉക്രൈയൻ 29-ാം സ്ഥാനത്ത്. റഷ്യയുടേത് 25 -ാം സ്ഥാനം. വിശപ്പ് ഇരു രാഷ്ട്രങ്ങ ളിലും കാര്യമായ പ്രതിസന്ധിയല്ലെന്നാണ് സൂചിക വ്യക്തമാക്കുന്നത്. പക്ഷേ ഇപ്പോഴത്തെ ഭാരിച്ച യുദ്ധ ചെലവും യുദ്ധകെടുതികളും ഇരു രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥയെ ബാധിയ്ക്കാതിരിക്കില്ല. അതോടെ വിശപ്പ് രഹിത രാജ്യത്തിലേക്ക് എത്തിചേരുക എളുപ്പമാകില്ല. ഇതിലു പരി വിശപ്പ് സൂചികയിലെ സ്ഥാനം കീഴോട്ടുപോയേ്ക്കും.

കോവിഡ്- 19 മഹാമാരി തീർത്ത പ്രതിസന്ധിയിൽ നിന്ന് സാവധാനമെ ങ്കിലും കരകയറുന്ന ഈ വേളയിലെ റഷ്യ – ഉക്രൈൻ യുദ്ധം തീർക്കുന്ന സാമ്പത്തിക പ്രതിസന്ധി ലോകമാസകലം പ്രതിഫലിക്കുന്നുവെന്നതും പ്രകടം. യുദ്ധം ഭക്ഷണത്തിന്റെ ലഭ്യത മുതൽ ഊർജ്ജത്തിന്റെ/പെട്രോളി ന്റെ വിലയിലുൾപ്പെടെ പ്രതികൂലമായി ബാധിക്കും. ആഗോള ഗോതമ്പ് യുടെ ഏകദേശം 30 ശതമാനം റഷ്യ – ഉക്രൈൻ സംഭാവന. പ്രധാനമായും മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ഏഷ്യഎന്നിവിടങ്ങളിലേയ്ക്കാണ് ഇരു രാജ്യങ്ങളുടെയും കയറ്റുമതി.

കോവിഡ് മഹാമാരി തീർത്ത ദുരിതങ്ങൾക്കൊപ്പം ഈ യുദ്ധം സൃഷ്ടിക്കുന്ന കാർഷിക – ഓയിൽ – ചരക്കുനീക്ക പ്രതിസന്ധികൾ  ഭക്ഷ്യവിലക്ക യറ്റത്തിൻ്റെ വേഗത വർദ്ധിപ്പിക്കുമെന്നത്  സ്വഭാവികം. തുടരുന്ന യുദ്ധ ത്തിൻ്റെ അനന്തരഫലമായി കുതിച്ചുയരുന്ന ഭക്ഷ്യപണ പെരുപ്പത്തിൻ്റെ ആഘാതം ഇനിയും തിട്ടപ്പെടുത്തപ്പെടേണ്ടിയിരിക്കുന്നു. സൃഷ്ടിക്കപ്പെ ടുന്ന  മാനവദുരന്തങ്ങളിൽ നിന്ന്, വിശപ്പിൻ്റെ പിടിയിൽ നിന്ന് ലോക ത്തിനു് മോചനമില്ലെന്നതു തന്നെയാണ് ആത്യന്തികമായി റഷ്യ – ഉക്രൈൻ യുദ്ധവും അടയാളപ്പെടുത്തുന്നത്.

ഉപസംഹാരം

 ആയുധീകരണവും വികസനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാ ണൊണ് സൈനീക മേധാവികളും രാജ്യരക്ഷാവിദഗ്ധരുമടക്കമുള്ളവരുടെ വാദം. രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്നതിന് പ്രാമുഖ്യം വേ ണമെന്നതാണ് ഈ വാദത്തിനാധാരം. എന്തായാലും രാജ്യരക്ഷക്ക് മുൻ തൂക്കം നൽകപ്പെടുമ്പോൾ അതിൻ്റെ ഗുണഭോക്താക്കൾ ജനതയെന്ന്  വിശ്വ സിക്കുക തന്നെ. അതേസമയം മഹാമാരികൾ, യുദ്ധക്കെടുതികൾ തുടങ്ങി യവ സൃഷ്ടിക്കുന്ന മഹാവിപത്തകളിലകപ്പെട്ട് ജനതയുടെ നിലനില്പ്പ് തന്നെ അവതാളത്തിലാകുന്നിടത്ത് കോടാനുകോടികൾ ചെലവഴിച്ചുള്ള രാജ്യരക്ഷ വ്യർത്ഥമെന്നും പറയേണ്ടിവരും. രാഷ്ട്രതന്ത്രത്തിൽ സ്റ്റേറ്റിൻ്റെ അവിഭാജ്യഘടകങ്ങളിലാദ്യം ജനത. ജനങ്ങളില്ലെങ്കിലെന്ത് രാജ്യം? എന്തിന് രാജ്യരക്ഷ?

 മാറിയ ലോകം സൈനിക ശേഷിയുടെ വീരവാദം മുഴക്കുന്നതിനേക്കാള്‍ സാമ്പത്തികശേഷി ഉയര്‍ത്തുന്നതിനായുള്ള വാണിജ്യ- വ്യവസായ മേഖല കളിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലാണ് മുന്‍തൂക്കം നല്‍കു ന്നത്. ധനമൂലധന ശേഷിയുടെ പിൻബലത്തിൽ രാജ്യാതിർത്തികൾക്കുമ പ്പുറം വാരിവിതറിയിട്ടുള്ള കോടാനുകോടി നിക്ഷേപങ്ങളുടെ സംരക്ഷണ മെന്നതും മാനവരാശിയുടെ നിലനില്പിനെ ആശ്രയിച്ചുള്ളതാണെന്ന് വ്യക്തം. ഈ ദിശയിലുള്ള ഉത്തമ ബോധ്യം ഉരുതിരിയേണ്ട അടിയിന്തര സാഹചര്യം കൂടിയാണിത്.  നവ ധനമൂലധന താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ആയുധപന്തയങ്ങളുടെ പ്രാധാന്യം എന്തെന്ന് തിരിച്ചറിയാൻ പക്ഷേ തയ്യാ റല്ല ലോക നേതാക്കൾ. ഇവരുടെ മുൻഗണനാക്രമത്തിൽ വിശപ്പുരഹിത ലോ കം കെട്ടിപ്പടുക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക്  പരിമിത സ്ഥാനം !

രാജ്യ ത്തിന്റെ വികസനത്തിനായി മാറ്റിവയ്ക്കപ്പെടേണ്ട തുക ആയുധവ ല്‍ക്കരണത്തിന് വകമാറ്റപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ വികസന ഗ്രാ ഫിനെ പിന്നോട്ട് വലിക്കുമെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈ നിക വമ്പ് കാണിക്കുവാന്‍ കോടാനുകോടി ഫണ്ട് വാരിവിതറിയെറിയു മ്പോള്‍ വിശപ്പകറ്റാനുള്ള പരിശ്രമങ്ങളെ പരാധീനതകളുടെ സാമ്പത്തികശാ സ്ത്രത്തിലകപ്പെടുത്തുന്ന ഭരണാധികാരികളുടെ പതിവ് വിശദീകരണം അരോചകം.

പരസ്പര നാശം വിതയ്ക്കുന്നവയാണ് ആയുധശേഖരങ്ങൾ. ഇനിയെ ങ്കിലും ഈ യാഥാർത്ഥ്യം കൃത്യതയോടെ ഉൾകൊള്ളുകയില്ലെന്ന ശാഠ്യം ലോക ഭരണാധീപർ വെടിയണം. ഇവിടെയാണ് കാലം അടിയന്തരമായ ആവശ്യപ്പെടുന്ന അനിവാര്യ പൊതുജനക്ഷേമ നയരൂപീകരണമെന്ന സന്നദ്ധത പ്രകടമാകേണ്ടത്. അതെ, ആയുധശേഖരങ്ങളും ആയുധപന്തയങ്ങളും യുദ്ധങ്ങളുമല്ല വിശപ്പുരഹിത, ആരോഗ്യസുരക്ഷ കൃത്യമായി  പരിപാലി ക്കപ്പെടുന്ന ലോകമാണ് കാലത്തിൻ്റെ അടിയിന്തരാവശ്യം. ആയുധങ്ങൾ ശേഖരിച്ചുവച്ചുള്ള ശാക്തിക ബലാബലങ്ങൾ നിരർത്ഥകമാകാതെ തരമില്ല. കാലം ആവശ്യപ്പെടുന്ന നിരായുധീകരണത്തിലൂടെ ബാക്കിയാകുന്ന കോടാ നുകോടികൾ മാനവരാശിയുടെ നിലനില്പിനായി വകമാറ്റുക.

ലേഖകൻ :  Research Fellow – ICHR

പടങ്ങൾക്ക് കടപ്പാട്

[1] https://allthingsnuclear.org/dwright/north-korea-appears-to-launch-missile-with-6700-km-range/.

[2] https://undocs.org/A/75/139

[3] https://www.sipri.org /yearbook/2017/03

[4] https://www.theguardian.com/commentisfree/2019/jun/08/saudi-arabia-trump-weapon-arms-sales-must-be-stopped

[5] https://www.bbc.com/news/world-middle-east-43419673

[6] https://www.timesofisrael.com/uaes-nuclear-program-could-lead-to-nuclear-arms-race-disaster-expert-says/

[7] https://www.reuters.com/ world/us/us-delays-icbm-test-launch-bid-de-escalate-russia-nuclear-tensions-2022-03-02/.

[8] https://armscontrolcenter.org/fact-sheet-u-s-intercontinental-ballistic-missiles/

[9] https://sipri.org/media/press-release/2021/world-military-spending-rises-almost-2-trillion-2020.

[10] https://www.savethechildren.net/news/aid-organisations-governments-give-single-day%E2%80%99s-military-spending-fight-hunger .

[11] https://www.icanw.org/report _73_billion_nuclear_weapons_spending_2020

[12] https://ww w.welthungerhilfe.org/hunger/#:~:text=Up%20to%20811%20million%20people%20are%20going%20hungry%2C%20more%20than,eradicate%20global%20hunger%20by%202030.

[13] https://www.sri-executive.com/news/from-330-billion-to-end-world-hunger-to-calls-for-debt-relief-for-the-worlds-poorest-countries/#:~:text=New%20re search%20from%20the%20Centre,would%20cost%20USD%20%24330%20billion

[14] https://www.glo balhungerindex.org/india.html.

[15] https://www.dailypione er.com/2022/columnists/the-budget—s-food-subsidy-conundrum.html

[16] https://swachhindia.ndtv.com/budget-2022-a-macro-view-of-the-money-allocated-to-healthcare-sector-66568/

[17] https://www.indiatoday.in/magazine/cover-story/story/20210329-the-great-indian-thirst-1781280-2021-03-20

[18] https://www.janes.com/defence-news/news-detail/update-india-increases-defence-budget-by-10.    

[19] https://www.bus inessinsider.in/international/news/russias-military-expenditure-is-nearly-10-times-higher-than-ukraines/slidelist/89827708.cms#slideid=89827769

[20] https://cebr.com/reports/cost-to-ukraine-of-conflict-with-russia/

[21] https://www.nytimes.com/2022/03/02/world/europe/nato-weapons-ukraine-russia.html

[22] https://www.dw.com/en/russia-ukraine-crisis-who-supplies-weapons-to-kyiv/a-60772390.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…