ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി കൈപ്പറമ്പിലേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. അപകട ദൃശ്യങ്ങൾ ഭയാനകമെങ്കിലും ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.PleasefindtheVIDEO https://www.youtube.com/watch?v=ZpCnaTP4S1k

അപകടം മേല്പാലത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചു. ലോറി  പൂർണമായും മറിഞ്ഞതിനാൽ റോഡിൽ മണൽ കുന്നുകൂടി കിടക്കുകയാണ്. അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിചേർന്ന ദേശീയപാതാ അതോററ്റി ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും   മേല്പാലത്തിലെ ഗതാഗതം പുന:സ്ഥാപിക്കുവാനുള്ള തിരക്കുപിടിച്ചുള്ള ശ്രമത്തിലാണ്. ഈ വാർത്ത കുറിക്കുമ്പോൾ ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ദീർഘദൂര വാഹനങ്ങളുൾപ്പെടെ സർവ്വീസ് റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഏറെ വൈകാതെ തന്നെ ഗതാഗതം പുന:സ്ഥാപിയ്ക്കപ്പെടുമെന്ന് ദേശീയപാതാ ജീവനക്കാർ പറഞ്ഞു.pls find the VIDEO  https://youtu.be/h3cYRheM–g
കഴിഞ്ഞ ദിവസം, ജനുവരി 28ന്, ചെമ്പൂത്ര ഭാരത് പെട്രോളിയം പമ്പിന് എതിർവശത്ത് കാറപകടത്തിലും തലനാരിഴയ്ക്കാണ് യാത്രികർ രക്ഷപ്പെട്ടത്. പുതുക്കാട് സ്വദേശികളായ മൂന്നു പേരാണ് ചെമ്പൂത്രയിലെ അപകടത്തിലകപ്പെട്ടത്.
 വർദ്ധിച്ചുവരുന്ന അപകടങ്ങങ്ങൾ ഏറെ ആശങ്കയും ഭീതിയും സൃഷ്ടിയ്ക്കുന്നു. സ്വീകരിച്ചു വരുന്ന റോഡ് സുരക്ഷ ക്രമീകരണങ്ങളും ട്രാഫിക്ക് ബോധവൽക്കരണ നടപടികളും ഇനിയും ശക്തിപ്പെടുത്തേണ്ട അനിവാര്യതയാണ് നിരന്തരമുണ്ടാകുന്ന അപകടങ്ങൾ വിളിച്ചോതുന്നത്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…