ദേശീയപാത: ചെമ്പൂത്ര പെട്രോൾ പമ്പ് സമീപം പ്രവേശന മാർഗം അടച്ചു
Posted on
28/01/2023
ദേശീയ പാത പട്ടിക്കാട്- ചെമ്പൂത്ര ഭാരത് പെട്രോളിയം പമ്പിൻ്റെ എതിർവശത്ത് ആറുവരി പാതയിലേക്കുള്ള അനധികൃത പ്രവേശന മാർഗം ദേശീയപാതാ അതോററ്റി ഉദ്യോഗസ്ഥർ അടച്ചു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കാർ അപകടത്തെ തുടർന്നാണ് ഇത് അടിയന്തരമായി അടച്ചത്.please find the video below
മണ്ണുത്തി – വടക്കുഞ്ചേരി ദേശീയ ആറുവരിപാതക്ക് ഇരു വശങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിയ്ക്കുവാനുള്ള നടപടികൾ സത്വര വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് ദേശീയ പാതാ ഉദ്യോഗസ്ഥർ പറഞ്ഞു. പട്ടിക്കാട് ലാലിസ് എന്ന സ്ഥാപനത്തിൻ്റെ സമീപത്തുൾപ്പെടെ ആറുവരിപാതയിലേക്കുള്ള അനധികൃത പ്രവേശന മാർഗങ്ങൾ ഉടൻ അടയ്ക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനധികൃത നിർമ്മാണ പ്രവർത്തനങ്ങളായതിനാൽ പൊളിച്ചുമാറ്റുവാൻ മുൻകൂട്ടി നോട്ടീസ് പോലും നൽകേണ്ടതില്ല. ആറുവരി പാതയിലേക്കുള്ള അനധികൃത പ്രവേശന മാർഗങ്ങൾ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെല്ലാം അടയ്ക്കുന്നതുൾപ്പെടെ നടപടികൾ അനിവാര്യമെന്നാണ് ദേശീയാ പാതാ അഥോററ്റിയുടെ വിശദീകരണം.
ദേശീയപാത നിശ്ചയിച്ചിട്ടുള്ള യു ടേണുകൾക്കിടയിലെ ദൂരം സ്വകാര്യ കച്ചവട സ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിക്കുന്നുണ്ട്. മേല്പാലങ്ങൾ തുറന്നതോടെയാകട്ടെ വാഹനങ്ങൾ സർവ്വീസ് റോഡിൽ പ്രവേശിയ്ക്കുന്നില്ല. ഇതുമൂലം ദീർഘദൂര യാത്രികരിൽ നിന്നുള്ള കച്ചവടം നന്നേ കുറഞ്ഞു. അതിനാൽ അനധികൃത യു ടേണുകൾ / പ്രവേശന മാർഗങ്ങൾ അടയ്ക്കുന്നതിനോട് വ്യാപാരികൾ നീരസത്തിലാണ്. find the videohttps://panancherynews.com/wp-content/uploads/2023/01/VID20230128125335.mp4
അനധികൃത യുടേണുകളും കയ്യേറ്റങ്ങളും പ്രവേശന മാർഗങ്ങളും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നത് മാനി നിയ്ക്കാതിരിയ്ക്കാക്കാനാകില്ലെന്ന ശക്തമായ നിലപാടിലാണ് ദേശീയപാതാ അഥോററ്റി. കച്ചവടത്തെ ബാധിക്കുന്നുവെന്ന വ്യാപാരികളുടെ ആവലാതികളെക്കാൾ മനുഷ്യജീവനുകൾ അകാലത്തിൽ പൊലിയുന്നതിന് കാരണമാകുന്ന പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനാണ് മുൻഗണനയെന്നും വിശദീകരിക്കപ്പെടുന്നു.
ലാലീസ് എന്ന സ്ഥാപനത്തിന് സമീപം അനധികൃത പ്രവേശന മാർഗം
ദേശീയ പാതയ്ക്കായ് ഏറ്റെടുക്കപ്പെട്ട ഭൂമികൾക്ക് നഷ്ടപരിഹാര തുക നൽകിയതാണ്. പാതയുടെ ഭാവി വിപുലീകരണത്തിനായ് ഇനിയും ഭൂമി ബാക്കിയുണ്ട്. എന്നാൽ പ്രസ്തുത ഭൂമികളിൽ നഷ്ടപരിഹാരം കൈപ്പറ്റിയവർ തന്നെ അനധികൃത നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നുവെന്നത് ന്യായീകരിയ്ക്കത്തക്കതല്ലെന്നും പറയുന്നു.
യാത്രികരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണമായി സഹകരിയ്ക്കണമെന്ന അഭ്യർത്ഥനയും ദേശീയ പാതാ അഥോററ്റി മുന്നോട്ടുവയ്ക്കുന്നുണ്ട്. പാതയിൽ അപകടങ്ങൾ പെരുകുന്നത് തടയിടപ്പെടേണ്ടതാണ്. അതിനാൽ ദേശീയപാതാ ഉദ്യോഗസ്ഥർ സ്വീകരിയ്ക്കുന്ന സുരക്ഷ ക്രമീകരണങ്ങൾക്ക് പിന്തുണ നൽകുവാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് പീച്ചി പൊലിസ് പറഞ്ഞു.