റോസ് ഗാർഡൻ ഫെസ്റ്റ് – 2022

റോസ് ഗാർഡൻ ഫെസ്റ്റ് – 2022

ല്പാറ റോസ് ഗാർഡൻ സ്ട്രീറ്റ് റസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികം – റോസ് ഗാർഡൻ ഫെസ്റ്റ് 2022 – ആഘോഷിച്ചു. കിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ വാർഷികത്തിൻ്റെ ഭാഗമായി.2022 ഡിസംബർ 30 ന് വൈകിട്ട് ആറിന് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി ഒമ്പത് വരെ നീണ്ടു.

പരേതരായ അന്ന ജോസ് മാളിയേക്കൽ, അസോസിയേഷൻ രൂപീകരണത്തിന് മുൻകയ്യെടുത്ത ഫൈസൻ എന്നിവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം.

അസോസിയേഷൻ പ്രസിഡൻ്റ് ഇടപ്പാറ പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സുശീല അതിഥിയായി. അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി പ്രസിഡൻ്റ് തിലകൻ്റെ മാതാവ് അമ്മിണിയെ പ്രസിഡൻ്റ് പൊന്നാടണയിച്ച് ആദരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ടി.ജെ വർഗീസ്, രാജൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി എൻ.ജി വിനീഷ് സ്വാഗതം പറഞ്ഞു. ട്രഷറർ അനു ഫൈസൻ നന്ദി പറഞ്ഞു.

അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ വാർഷികാഘോഷത്തിൻ്റെ മാറ്റ് കൂട്ടി. വനിതകളാണ് കലാവിരുന്നിന് നേതൃത്വം നൽകിയത്. സ്നേഹ വിരുന്നോടെയായിരുന്നു ആഘോഷങ്ങളുടെ പരിസമാപ്തി.

 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…