ഉക്രൈൻ റഷ്യൻ സേനയെ പ്രതിരോധിക്കുവാൻ ജനങ്ങൾ സൈന്യത്തിൽ പങ്കാളിയാകുന്നുവെന്ന റിപ്പോർട്ടുകളോടൊപ്പം ഒരിന്ത്യൻ പെൺകുട്ടിയുടെ സാഹസത്തെപ്രതി റിപ്പോർട്ട്. യുദ്ധം പര്യവസാനിക്കുന്നതു വരെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ലെന്ന ഉറച്ച തിരുമാനത്തിലാണ്
ഹരിയാന സ്വദേശി 17ക്കാരി. ഈ പെൺകുട്ടിയുടെ സുഹൃത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിനെ ആധാരമാക്കിയാണ് മാധ്യമ റിപ്പോർട്ട്.
ഉക്രൈൻ തലസ്ഥാനം കീവിൽ ബിരുദ വിദ്യാർത്ഥിയാണ്.
മൂന്നു കൊച്ചുകുട്ടികളടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം പെയിങ് ഗസ്റ്റാണ് ഈ പെൺകുട്ടി.
റഷ്യൻ സേനയുടെ കടന്നുകയറ്റത്തെ പ്രതിരോധിയ്ക്കാൻ സാധാരണ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിരുന്നു പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കി. റഷ്യൻ സൈനികരെ നേരിടാൻ സാധാരണ ജനങ്ങൾക്ക് അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്തിട്ടുള്ളതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹരിയാന സ്വദേശിയുടെ വീട്ടുടമ സ്വന്തം രാജ്യത്തിനെതിരെയുള്ള യുദ്ധത്തിൽ പങ്കാളിയായി
രിക്കുകയാണ്. തൊഴിൽപരമായി എഞ്ചിനീയർ. എങ്കിലും രാജ്യത്തിനായുള്ള പോരാട്ട പാതയിലേറുവാൻ വിമുഖതയേതുമുണ്ടായില്ല. ഭാര്യയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും സൈനിക സേവന സന്നദ്ധതയ്ക്ക് തടസ്സമായില്ല. റഷ്യൻ സേനക്ക് മുന്നിൽ ഉക്രൈൻ സേനക്ക് പിടിച്ചുനിൽക്കുവാനാകുമെന്ന് ഉറപ്പില്ല.
ഹരിയാന പെൺകുട്ടിയുടെ വീട്ടുടമ രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞേക്കാമെന്ന ഖേദകരമായ വസ്ഥ. ഇവിടെയാണ് നാട്ടിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന
ഇന്ത്യൻ പെൺകുട്ടിയുടെ
തീരുമാനം ശ്രദ്ധേയമാകുന്നത്.
തൻ്റെ വീട്ടുടമസ്ഥൻ രക്തസാക്ഷിയാകുന്നുവെങ്കിൽ ഭാര്യയും കുഞ്ഞുങ്ങളും അനാഥമാകും. അവരുടെ കൃഷിയിടവും. എന്നാലത്തരമൊരു അവസ്ഥയിൽ ഇവരെ കയ്യൊഴിഞ്ഞ് നാട്ടിലേക്ക് പ്രാണരക്ഷാർത്ഥം രക്ഷപ്പെടുകയെന്നത് ഈ പെൺകുട്ടി ചിന്തിക്കുന്നില്ലെന്നാണ് ഫേസ് ബുക്ക് കുറിപ്പ് പറയുന്നത്.
റഷ്യൻ പട്ടാളത്തിൻ്റെ തേരോട്ടത്തിൽ തൻ്റെയും ജീവനുറപ്പില്ല. എങ്കിലും പട്ടാളത്തിൽ ചേർന്ന വിട്ടുടമയുടെ കുടുംബത്തിൻ്റെ സംരക്ഷിയ്ക്കുന്നതിനായ് തൻ്റെ ജീവൻ പോലും തജ്യിയ്ക്കാൻ തയ്യാറെന്ന ഉറച്ച തീരുമാനത്തിലാണീ ഈ പെൺകുട്ടി.
ഇന്ത്യൻ സൈനിക സേവനത്തിനിടെ ജീവൻ പൊലിഞ്ഞ ഒരു പിതാവിൻ്റെ മകളെന്നതാണ് യുദ്ധമുഖത്തു നിന്ന് തൽക്കാലം തിരിച്ചുനാട്ടിലേക്കില്ലെന്ന തീരുമാനത്തിന് പിന്നിലെ നിശ്ചയദാർഢ്യത്തിൻ്റെ തിളക്കം കൂട്ടുന്നത്. മകളെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ മാതാവ് ആവുതും ശ്രമിക്കുന്നുണ്ട്. പക്ഷേ പിന്തിരിയാൻ തയ്യാറല്ല!
ഇന്ത്യൻ വിദ്യാർത്ഥികളെ ഉക്രൈനിൽ നിന്ന് തിരിച്ചുകൊണ്ടുവ
രുന്നതിനായുള്ള നയതന്ത്ര ഉദ്യമങ്ങൾ തുടരുന്നിനിടെയാണ് ഉക്രൈൻ കുടുംബത്തെ കൈവിടുവാനില്ലെന്ന പെൺകുട്ടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട്. യുദ്ധക്കെടുതിയിൽ ഇതിനകം ഒരു ലക്ഷത്തിലധികം ഉക്രൈനികൾ അഭയാർത്ഥികളായെന്നാണ് യുഎൻ റിപ്പോർട്ട്. ഉക്രൈനിലെ
20000ത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.