ഉക്രൈൻ: ലോക  ഭീഷണി  അമേരിക്കയെന്ന് ചൈന

ഉക്രൈൻ: ലോക  ഭീഷണി  അമേരിക്കയെന്ന് ചൈന

യുക്രൈൻ സംഘർഷത്തിൽ വാഷിങ്ടൺ എരിതീയിൽ എണ്ണ ഒഴിച്ചുവെന്ന് റഷ്യയിലെ
ചൈനീസ് എംബസി 
മേരിക്കയുൾപ്പെടെ പടിഞ്ഞാറൻ രാഷ്ട്രങ്ങളാണ് ലോകത്തിന്
യഥാർത്ഥ ഭീഷണിയെന്ന് ചൈന.
 രണ്ടാം ലോക മഹായുദ്ധാനന്തര കാലയളവിലെ യുഎസ് ബോംബാക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും  പട്ടിക പങ്കിട്ടാണ് ഇക്കാര്യം ചൈന ലോകത്തെ ബോധ്യപ്പെടുത്തുന്നത്. മുഖ്യമായും
സമീപ ദശകങ്ങളിലെ യുഎസ് സൈനിക സാഹസങ്ങളുടെ  പട്ടികയാണിത്.
റഷ്യയിലെ ചൈനീസ് എംബസിയാണ് പട്ടിക നിരത്തി പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ യുദ്ധക്കൊതി ചൂണ്ടികാണിക്കുന്നതെന്ന് ആർടിവി റിപ്പോർട്ടു ചെയ്യുന്നു.
ഉക്രൈൻ പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ റഷ്യയാണെന്ന്
യൂറോപ്യൻ യൂണിയൻ, യു എസ്, ബ്രിട്ടൻ, നേറ്റോ, യുഎൻ ഇവരെല്ലാം ആവൃത്തിക്കുകയാണ്.
  പടിഞ്ഞാറൻ ശക്തികളുടെ ഈ പ്രചരണത്തിന് മുനയൊടിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണു് വാഷിങ്ടൺ ലോകത്തിന് യഥാർത്ഥ ഭീഷണിയാണെന്ന് സ്ഥാപിച്ചെടുക്കുന്ന പട്ടികയുമായ് ചൈനീസ് നയതന്ത്രജ്ഞർ രംഗത്തുവന്നിട്ടുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മറ്റ് രാജ്യങ്ങളിൽ അമേരിക്ക നടത്തിയ  ബോംബാക്രമണങ്ങളും കടന്നുകയറ്റങ്ങളും  പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളത്.  ലോകത്തെ ഏകദേശം മൂന്നിലൊന്ന് ജനങ്ങൾ യുഎസിൻ്റെ യുദ്ധക്കൊതിക്ക് ഇരയായിട്ടുണ്ടെന്ന് സ്ഥാപിച്ചെടുക്കുകയാണ് പട്ടിക.
1945-നും 2001-നും ഇടയിൽ നടന്ന 81 ശതമാനം യുദ്ധങ്ങൾക്കും കാരണക്കാരായത് യു എസാണെന്നാണ് റഷ്യൻ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ചൈനയുടെ വാദം. യുക്രൈൻ സംഘർഷത്തിൽ വാഷിങ്ടൺ എരിതീയിൽ എണ്ണ ഒഴിച്ചുവെന്നാണ് റഷ്യയിലെ
ചൈനീസ് എംബസി പറഞ്ഞുറപ്പിക്കുന്നത്.
വാഷിങ്ടണിന്റെ ബോംബ് ആക്രമണങ്ങൾ, അട്ടിമറി, ഭരണമാറ്റശ്രമം എന്നിവ നിരത്തിയുള്ള  ചിത്രവും ചൈനീസ് എംബസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. #NeverForget എന്ന ഹാഷ്ടാഗോടെയാണ് ചൈനീസ് നയതന്ത്രജ്ഞരുടെ പോസ്റ്റുകൾ.
ഉക്രൈനെതിരെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് ചൈന. യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. ഉക്രൈനിലെ  പ്രത്യേക സൈനിക നടപടി   ഉടൻ പിൻവലിക്കണമെന്നായിരുന്നു യുഎൻ രക്ഷാസമിതി പ്രമേയം.
റഷ്യ പക്ഷേ പ്രമേയം വീറ്റോ ചെയ്തു.

 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…