ശാസ്ത്രലോകം അതിവേഗ സൈബർ പാതയിലേറിയിട്ടും യുക്തിരഹിതവും ബുദ്ധി ശൂന്യതയിലുമധിഷ്ഠിതമായ സാമൂഹിക നിർമ്മിതക്കായുള്ള പരിശ്രമത്തിലാണ് കുത്സിത ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംമ്പർ എട്ടിന് തൃശൂർ പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ.രാജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി എൻ ജയദേവൻ എം പി മുഖ്യാതിഥിയായി.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത, ജില്ലാ പഞ്ചായത്ത് മെമ്പർ ലില്ലി ഫ്രാൻസിസ്, സി വി സുജിത്ത് ( ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ബാബു തോമസ് (ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ) ,ഡോ.ശ്യാം വിശ്വനാഥ് ( കെ എഫ് ആർഐ ഡയറക്ടർ ), ഡോ.ആർ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.