ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരുമെന്ന – സ്നാപ്പ് ബാക്ക് – ഭീഷണിയുർത്തി യുഎസ് ഭരണ കൂടം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയില്‍ ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള വോട്ടെടുപ്പിൽ അമേരിക്കൻ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ട്രമ്പ് ഭരണകൂട ഭീഷണി – അൽ ജസീറ റിപ്പോർട്ട്.
സുരക്ഷാ കൗൺസിൽ ആഗസ്ത് 14 ലെ യോഗത്തിലായിരുന്നു ഫലം പ്രഖ്യാപനം. വീറ്റോ ശക്തികളായ റഷ്യയും ചൈനയും വീറ്റോ ചെയ്തതിനെ തുടർന്നാണ് ഇറാനെതിരെ യുഎസ് നീക്കം പരാജയപ്പെട്ടത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയിലാണ് 15 അംഗ കൗണ്‍സില്‍ യോഗം. അതിനാല്‍ അംഗരാഷ്ട്രങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.
ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 11 അംഗ രാഷ്ടങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎസ് നീക്കത്തിന് ഡൊമിനിക്കൻ റിപ്പബ്ലിക്ക് മാത്രമാണ് ‘ശരി’ പറഞ്ഞത് .
സുരക്ഷാ കൗൺസിൽ വളരെ വലിയ അപഥമാണ് ചെയ്തിരിക്കുന്നത്. ഇത് ഖേദകരമാണ് – വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ പ്രതികരിച്ചു.
വോട്ടെടുപ്പിലെ തരിച്ചടിയിലൂടെ ട്രമ്പ് ഭരണകൂടം ലോകത്തിന് മുന്നിൽ നാണംകെട്ടുവെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. ഇറാനെതിരെ ആയുധ ഉപരോധ നീട്ടുവാനുള്ള അമേരിക്കൻ ശ്രമം പരാജയപ്പെട്ടത് മധ്യപൂർവ്വേഷ്യയിലെ പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗബി അഷ്ക്‌ൻ സി അഭിപ്രായപ്പെട്ടു.
ഇറാന്‍, റഷ്യ, ചൈന, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ആണവ കരാര്‍ പ്രകാരം 13 വര്‍ഷം പഴക്കമുള്ള ആയുധ നിരോധനം ഒക്ടോബറില്‍ കാലഹരണപ്പെടും. 2015ലെ ഇറാനുമായുള്ള ആണവ കരാറില്‍ ദുരിതാശ്വാസ സഹായ ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. പകരം ടെഹ്റാനെ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഈ കരാര്‍ തടയുന്നു.
ടെഹ്റാനെതിരെ ആയുധ നിരോധനം നീട്ടിക്കൊണ്ടു പോകുന്നതിലായിരുന്നു യുഎസ് പ്രമേയത്തിന്റെ ഊന്നല്‍. സുരക്ഷാ സമിതി തീരുമാനമെടുക്കുന്നതുവരെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഇറാനെതിരെ ആയുധ ഉപരോധം അത്യാവശ്യമാണെന്നതാണ് യുഎസ് നിലപാട്.
സുരക്ഷാ കൗണ്‍സിലില്‍ അമേരിക്ക പരാജയപ്പെട്ടാല്‍ ആണവ കരാറിലെ ഒരു പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് ഇറാനെതിരായ എല്ലാ യുഎന്‍ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ട്രമ്പ് ഭരണകൂടം നേരത്തെ ഭിഷണിപ്പെടുത്തിയിരുന്നു.
2018 ല്‍ വാഷിംഗ്ടണ്‍ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. അതേ സമയം ട്രമ്പ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കം ഇതിനകം ദുര്‍ബലമായ ആണവ കരാറിനെ കൂടുതല്‍ ദുര്‍ബ്ബലമാക്കും. ഇറാനെതിരായ എല്ലാ യുഎന്‍ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരുവാനുള്ള യു എസ് നീക്കത്തെ റഷ്യ, ചൈന തുടങ്ങിയ സുരക്ഷാകൗണ്‍സില്‍ അംഗങ്ങള്‍ എങ്ങനെ തടയാന്‍ ശ്രമിക്കുമെന്നതില്‍ ഇനിയും വ്യക്തതയായില്ല.
ഇറാനെതിരെ മുഴുവന്‍ ഉപരോധ ങ്ങളും തിരിച്ചുകൊണ്ടുവരികയെന്ന യുഎസ് നീക്കം കഠിനവും കുഴപ്പംപിടിച്ചതാണെന്നുമുള്ള നയതന്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉപരോധത്തിന്റെ സ്‌നാപ്പ്ബാക്കിന് (തിരിച്ചു കൊണ്ടുവരല്‍ ) വാഷിംഗ്ടണിന് നിയമപരമായി കഴിയില്ലെന്നാണ് പല രാജ്യങ്ങളുടെയും വാദം. അതിനാല്‍ ട്രമ്പ് പ്രതീക്ഷിക്കുമ്പോലെ ഇറാനെതിരായ നടപടികള്‍ ഏറെ എളുപ്പത്തില്‍ വീണ്ടും നടപ്പാകില്ലെന്നും അവര്‍ പറയുന്നു