തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ  യൂണിറ്റ് രൂപീകരണം

തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ യൂണിറ്റ് രൂപീകരണം

എൻടിയുസി പീച്ചി (തൃശൂർ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾ കേരള  തയ്യൽ തൊഴിലാളി ക്ഷേമനിധി യൂണിയൻ പീച്ചി യൂണിറ്റ് രൂപീകരിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്  യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തയ്യൽ തൊഴിലാളികളുടെ ക്ഷേമ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ക്ഷേമനിധി അംഗത്വം എടുത്തവർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഒരു വർഷത്തിൽ നിന്ന് മൂന്നു വർഷമാക്കിയ നടപടി സർക്കാർ  പുന:പരിശോധിക്കണമെന്നും യൂണിയൻ  സമ്മേളനത്തിൽ കെ സി അഭിലാഷ് ആവശ്യപ്പെട്ടു.

തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം  വിജയലക്ഷ്മി അംഗങ്ങൾക്ക് ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡന്റ് റീന മേരിജോൺ, നിയോജകമണ്ഡലം പ്രസിഡന്റ് ജോൺസൺ മല്യയത്ത്  എന്നിവർ സംസാരിച്ചു

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…