ബ്രസീലിയൻ കള്ളപ്പണയിടപ്പാട്: ഇന്ത്യൻ കമ്പനികളുടെ ബാങ്ക്  അക്കൗണ്ടുകൾ മരവിപ്പിച്ചു

ബ്രസീലിയൻ കള്ളപ്പണയിടപ്പാട്: ഇന്ത്യൻ കമ്പനികളുടെ ബാങ്ക്  അക്കൗണ്ടുകൾ മരവിപ്പിച്ചു

ബ്രസീലിലെ ഒരു പ്രവിശ്യാഗവർണറുമായി ബന്ധപ്പെട്ട കള്ള പണമിടപാട് പരാതിയിൽ നിരവധി ഇന്ത്യൻ ബിസിനസുകാർക്കും കമ്പനികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)  അന്വേഷണം ആരംഭിച്ചു.
ഇഡിക്ക് സമർപ്പിക്കപ്പെട്ട  ബ്രസിലിയൻ പരാതിയുടെ അടിസ്ഥാനത്തിൽഇന്ത്യൻ ബിസിനസ്സുക്കാരുടെയും കമ്പനികളുടെയും 67 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടു. ഗവർണറുടെ പേര് വെളിപ്പെടുത്തരുതെന്ന് ബ്രസീലിയൻ അധികൃതരുടെ അഭ്യർത്ഥനയുണ്ട്.
 ജൂലൈ 13 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 11, സൻസാദ് മാർഗ് ശാഖയ്ക്ക് ഇഡി അയച്ച കത്തിൽ ജെകെ ടയർ, ഹാമിൽട്ടൺ ഹൗസ്‌വെയർസ് പ്രൈവറ്റ് ലിമിറ്റഡ്, കെപി സംഘ്‌വി ആൻഡ് സൺസ്  തുടങ്ങിയ കമ്പനികളുടെ  അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മുൻക്കൂട്ടി അനുമതിയല്ലാതെ ഈ സ്ഥാപനങ്ങളെ പണം പിൻവലി ക്കാൻ അനുവദിക്കരുതെന്നും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമം (പി‌എം‌എൽ‌എ)  പ്രകാരമാണ് ഇഡി നടപടി – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
പരാതിയുമായി ബന്ധപ്പെട്ട്58 കമ്പനികളുടെകൂടി അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനായി സമാനമായ കത്തുകൾ രാജ്യത്തെ
മറ്റു ബാങ്കുകൾക്കും  നൽകിയിട്ടുള്ളതായി ഇഡി പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഹാമിൽട്ടൺ ഹൗസ്‌വെയേഴ്‌സ് ദില്ലി ഹൈകോടതിയെ സമീപിച്ചു.  രാജ്യങ്ങൾ തമ്മിൽ പരസ്പര നിയമപരമായ കരാറുള്ളതിനാൽ ബ്രസീലിന്റെ അഭ്യർത്ഥന മാനിച്ചാണ് ഏജൻസി പ്രവർത്തിച്ചതെന്ന് ഹർജിക്കുള്ള മറുപടിയായി ഹൈക്കോടതിയെ അറിയിച്ചു. മറ്റു കമ്പനികളും ഇഡി ഉത്തരവിനെതിരെ നിയമ നടപടിയിലാണ്.
അന്വേഷണത്തിൽ 53 രാജ്യങ്ങളുമായ ബന്ധപ്പെട്ട 161 മില്യൺ ഡോളർ ഇടപ്പാടാണ് പരാതിക്ക് ആധാരം.  അന്വേഷണത്തിൽ ബ്രസീലിലെ പ്രൊവിൻഷ്യൽ ഗവർണറുടെ പേരോ അന്വേഷണ വിശദാംശങ്ങളോ പങ്കുവെയ്പ്പെടരുതെന്നുള്ള ബ്രസീലിയൻ സർക്കാർ അഭ്യർത്ഥന ഇഡി ഹൈക്കോടതിയെ ധരിപ്പിച്ചു.
ഈ വർഷം ജനുവരിയിലാണ് ക്രിമിനൽ കാര്യങ്ങളിൽ സഹകരിക്കുന്നതിനായി ഇന്ത്യ – ബ്രസീൽ പരസ്പര നിയമ ഉടമ്പടിയിൽ ഒപ്പുവച്ചത്.
പ്രസിദ്ധമായ ‘ഓപ്പറേഷൻ കാർ വാഷു’ൾപ്പെടെ കള്ളപ്പണം വെളുപ്പിക്കുന്നതും കിക്ക്ബാക്ക് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിലെ നൂറുകണക്കിന് രാഷ്ട്രീയക്കാരും ബിസിനസുകാരും 2014 മുതൽ അഴിമതികുരുക്കിലാണ്. കരാറുകൾക്ക് പകരമായി നിർമാണ സ്ഥാപനങ്ങളിൽ നിന്ന് എണ്ണക്കമ്പനിയായ പെട്രോബ്രാസ്  എക്സിക്യൂട്ടീവുകൾ കൈക്കൂലി വാങ്ങിയതായി  ആരോപണം നിലവിലുണ്ട്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…