കോവിഡ്: പ്രതിരോധ വാക്സിൻ സമിതി യോഗം ആഗസ്ത് 12 ന്

കോവിഡ്: പ്രതിരോധ വാക്സിൻ സമിതി യോഗം ആഗസ്ത് 12 ന്

കോവിഡ് – 19 പ്രതിരോധ കുത്തിവയ്പ്പ് മരുന്നു പ്രയോഗ വിദ്ഗ്ദ്ധ സമതി അവലോകന യോഗം ആഗസ്ത് 11 ന്.

നിതീ ആയോഗ് അംഗം ഡോ.വി കെ പോൾ ചെയർമാനായുള്ള

വിദ്ഗ്ദ്ധ  സമിതി വാക്സിൻ സംഭം രണവും പ്രയോഗവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രപരമായ നൈതിക വശങ്ങൾ വിലയിരുത്തും. വാക്സിൻ പ്രയോഗത്തിനായുള്ള ഒരുക്കങ്ങളും ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു –
എഎൻഐ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളും വാക്സിൻ ഉല്പാദകരുമായും വിദ്ഗ്ദ്ധ  സമിതി ചർച്ച നടത്തും.
ഇന്ത്യൻ ഉല്പാദിത മൂന്നു വാക്സിനുകൾ ഗവേഷണ വികസന ഘട്ടം പിന്നിടുകയാണ്. ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ വിവിധ ഘട്ടത്തിലാണീപ്പോഴെന്ന് ഇന്ത്യ മെഡിക്കൽ ഗവേഷണ കൗൺസിൽ പറയുന്നു.
രാജ്യത്ത് കോവിഡു രോഗികൾ 22 ലക്ഷം കടന്നു. 634945 സജീവം.1534734 ഭേദമായവർ. 44386 മരണം. 10 സംസ്ഥാന
ങ്ങളിലാണ് രോഗവ്യാപനം കുടുതൽ. രാജ്യത്ത് രോഗികളുടെ 80 ശതമാനവും ഈ 10 സംസ്ഥാനങ്ങിൽ നിന്നുള്ളവരാണ് – മെഡിക്കൽ ഗവേഷണ കൗൺസിൽ പറഞ്ഞു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…