സോണിയ ഗാന്ധിയുടെ താല്ക്കാലിക  പ്രസിഡൻ്റുസ്ഥാനം;  തരൂരിന് അതൃപ്തി

സോണിയ ഗാന്ധിയുടെ താല്ക്കാലിക  പ്രസിഡൻ്റുസ്ഥാനം; തരൂരിന് അതൃപ്തി

സോണിയ ഗാന്ധിയുടെ താല്ക്കാലിക കോൺഗ്രസ് പ്രസിഡൻ്റു സ്ഥാനം നീട്ടികൊണ്ടു പോകുന്നതിൽ ശശി തരൂരിന്  ഇഷ്ടക്കേട്.

സോണിയ ഗാന്ധി താല്ക്കാലിക കോൺഗ്രസ്‌  പ്രസിഡൻ്റു സ്ഥാനത്ത് തുടരട്ടെയെന്ന തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നു. എന്നാൽ  സോണിയ ഗാന്ധിയിയെ ഏല്പിച്ചിരിക്കുന്ന ഈ
 ഭാരം അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ല. പ്രസ്ഥാാനത്തിന് മുന്നോട്ടു പോകാൻ കൃത്യമായൊരു നേതൃത്വം അനിവാര്യം. ഇക്കാര്യത്തിലുള്ള അനിശ്ചിതാവസ്ഥ പാർട്ടിക്ക് ഗുണകരമാകില്ല – തരൂർ ഇന്ന് ( ആഗസ്റ്റ് 11 ) എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രസിഡൻ്റു പദവിയൽ തിരിച്ചെത്തുന്നുവെങ്കിൽ രാജി പിൻവലിക്കണം.അതാണ് എല്ലാവരും ആഗ്രഹി ക്കുന്നത്. 2017ൽ തെര
ഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റാണ് – തരൂർ പറഞ്ഞു.
രാഹുലിന് തിരിച്ചുവരാൻ താല്പര്യമില്ലെങ്കിൽ പ്രസിഡൻ്റു പദവിയുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ ഉടൻ അവസാനിപ്പിക്കുന്നതിൽ വ്യക്തമായ തീരുമാനം കൈകൊള്ളുന്നതിൽ പാർട്ടി പ്രത്യേകം ശ്രദ്ധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
2020 ആഗസ്ത് 10 നു ശേഷവും സോണിയ ഗാന്ധി താല്ക്കാലിക പ്രസിഡൻ്റുസ്ഥാനത്തു തുടരുമെന്ന് പാർട്ടി അറിയിപ്പു നൽകിയിരുന്നു. ഇതേ തുടർന്നാണ് ശശി തരൂരിൻ്റെ അഭിപ്രായപ്രകടനം. അതുകൊ
ണ്ടുതന്നെയിത് പാർട്ടിക്കു
ള്ളിൽ ചർച്ച ചെയ്യപ്പെടാതി
രിയ്ക്കാനിടയില്ല.

Related Post