ആന്തമൻ – നിക്കോബർ ദ്വീപുകൾ ഇനി വിനോദസഞ്ചാര ഭൂപടത്തിലെന്ന് പ്രധാനമന്ത്രി

ആന്തമൻ – നിക്കോബർ ദ്വീപുകൾ ഇനി വിനോദസഞ്ചാര ഭൂപടത്തിലെന്ന് പ്രധാനമന്ത്രി

ന്തമൻ – നിക്കോബർ ദ്വീപുകൾ ലോക വിനോദ സഞ്ചാര ഭൂപടത്തിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

ചെന്നൈ – പോർട്ട് ബ്ലയർ  കടൽമാർഗ ഒപ്ടിക്കൽ കേബിൾ കണക്ട്വിറ്റി ഇന്ന് (ആഗസ്ത് 10) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി – എഎൻഐ റിപ്പോർട്ട്.
ഇന്നത്തെ ഈ സംരംഭം ദ്വീപുവാസികൾക്ക് പുത്തൻ സൗകര്യമെന്നതിനോടൊപ്പം ദ്വിപിന് ആഗോള വിനോദ സഞ്ചാര ഭൂപടത്തിലിടം ലഭിക്കുകയാണ്.
ഈ സംരംഭം രാജ്യത്തെ ജനജീവിതത്തെ എളുപ്പമാക്കി തീർക്കുന്നതിലുള്ള ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങളിലൊന്നാണ്. ടെലി മെഡിസിൻ, ഓൺലൈൻ ക്ലാസുകൾ, വിനോദസഞ്ചാരം, ബാങ്കിങ് ഇതെല്ലാം ഇനി ദ്വിപു നിവാസികൾക്ക് ഏറെ എളുപ്പത്തിൽ പ്രാപ്യം. വേഗതയാർന്ന നെറ്റ് കണക്ട വിറ്റി വിനോദ സഞ്ചാര വികസനത്തിന് അനിവാര്യം. പുതിയ സംരംഭം ദ്വീപു നിവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും – ടെലികോൺ കോൺഫ്രൻസിങ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
10000 കോടി മുതൽ മുടക്കി ഗ്രേറ്റ് നിക്കോബറിൽ
 ട്രാൻസ്ഷിപ്പുമെൻ്റ് തുറമുഖം നിർമ്മാണം പുരോഗമിക്കുന്നു. ഇത് രാജ്യത്തിൻ്റെ തുറമുഖ വ്യാപര
ശേഷി കൂട്ടും. യുവജനങ്ങൾക്ക് തൊഴിൽ സാധ്യത തുറക്കും –
 പ്രധാനമന്ത്രി പറഞ്ഞു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…