ഗൾഫ് കുടിയേറ്റത്തിൽ കുറവ്

ഗൾഫ് കുടിയേറ്റത്തിൽ കുറവ്

 

ൾഫ് രാഷ്ട്രങ്ങളുള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുളള കുടിയേറ്റം അഞ്ചു വര്‍ഷത്തിനിടെ 11 ശതമാനം ഇടിഞ്ഞതായി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) സര്‍വെ. 2013-നും 2018-നുമിടയിലാണ് ഈ  കുറവുണ്ടായത്. 21 ലക്ഷത്തോളം മലയാളികൾ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി യിട്ടുണ്ട്. ഇതില്‍ 15.8 ശതമാനം സ്ത്രീകളാണ്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തിലെ 15,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവാസി വകുപ്പുമായി ചേര്‍ന്ന് സി.ഡി.എസ് സര്‍വെ നടത്തിയത്.

2018 ആയപ്പോഴേക്കും കുടിയേറ്റക്കാരുടെ എണ്ണം 11.6 ശതമാനമായി കുറഞ്ഞു. 1998 മുതല്‍ സി.ഡി.എസ്  കുടിയേറ്റ സര്‍വേ പരമ്പരയില്‍ എട്ടാമത് സര്‍വേ ഫലമാണിത്.ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തിലെ 15,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവാസി വകുപ്പുമായി ചേര്‍ന്ന് സി.ഡി.എസ് സര്‍വെ നടത്തിയത്.ജനസംഖ്യയിൽ ഗണ്യമായ വർദ്ധനയുണ്ടായില്ലെന്നത് കുടിയേറ്റ കുറവിന്  കാരണങ്ങളലൊന്നായി. കുടിയേറ്റ സാധ്യത കൂടുതലുള്ള 15-29 പ്രായത്തിലുള്ളവരുടെ ജനസംഖ്യയില്‍ കുറവുണ്ടായതാണിതിൽ പ്രധാനം. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പള ഘടനയിൽ വർദ്ധനയുണ്ടായില്ല. ശമ്പള ഘടനയിലെ നിശ്ചലാവസ്ഥ കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തി. കേരളത്തിലെ ശമ്പള വര്‍ധനയും കുടിയേറ്റത്തോടുള്ള താല്പര്യം കുറച്ചു.

ഗള്‍ഫ് സമ്പദ് വ്യവസ്ഥകളുടെ നട്ടെല്ലായ ഓയിൽവിലയില്‍ 2010 മുതല്‍ ഇടിവ്. എന്നാൽ ഒരു വര്‍ഷത്തിനിടെ എണ്ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.  ഇതു പക്ഷേ ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ പിന്നോട്ടടിക്കുന്നതിന് കാരണമായി.  സൗദി അറേബ്യയിലെ നിതാഖാത്ത്, കുടുംബ നികുതികള്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയവല്‍ക്കരണ നയങ്ങളും ഗള്‍ഫ് കടിയേറ്റത്തെ ആകര്‍ഷകമല്ലാതാക്കിയെന്നും സി ഡി എസ് സർവ്വെ ചൂണ്ടിക്കാട്ടുന്നു.

representational image