കളിമണ്‍ ഖനനത്തിനെതിരെ ഹൈക്കോടതി

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കളിമണ്‍ ഖനനത്തിന് ഹൈക്കോടതി നിരോധനം. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ബെന്നി തുരപ്പുറത്തിന്റെ ഹര്‍ജിക്ക് തീര്‍പ്പ് കല്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരോധനം. ആല്പാറ, തെക്കുംപാടം തുടങ്ങിയ പാടശേഖരങ്ങളില്‍ അനധികൃത കളിമണ്‍ ഖനനം വ്യാപകമായിരുന്നു. അധികാരികളുടെ അനുമതിയുണ്ടെന്ന വ്യാജേനയായിരുന്നു ഖനനം. ഇതിനാകട്ടെ, പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയര്‍ന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും അനധികൃത ഖനനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണസമിതി സന്നദ്ധമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബെന്നി ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി വിധി നിലനില്‍ക്കുമ്പോഴും അര്‍ദ്ധ രാത്രിയില്‍ പോലും ഇപ്പോഴും ഖനനം തകൃതിയായി നടക്കുന്നുവെന്നത് നിയമത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇതിനിടെ, ജനകീയ പ്രതിഷേധ അവഗണിക്കുവാനാകാതെ പഞ്ചായത്തില്‍ കളിമണ്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി നിര്‍ബന്ധിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമായി.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…