ഇന്ത്യയിലെ ആനകളുടെ അവസ്ഥ അതീവ പരിതാപകരമെന്ന് രാജ്യാന്തര മൃഗസംരക്ഷ സംഘടന. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ ആനകളുടെ ദൈന്യാ വസ്ഥയും ഏഷ്യയിൽ ആനയെ ഉപയോഗിച്ചുള്ള ടൂറിസം പ്രവണതയേറുന്നതിൻ്റെ ഭയാനകവസ്ഥയും മൃഗസംരക്ഷ സംഘടനയുടെ റിപ്പോർട്ട് തുറന്നു കാണിക്കുന്നു – എഎൻഐ റിപ്പോർട്ട്.
കോവിഡ് ടൂറിസം മേഖലയെ തളർത്തിയിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിലെ ഒരു സാധ്യതയെന്ന നിലയിൽ ആനസവാരി വിനോദത്തെ കുടുതൽ ഉപയോഗപ്പെടുത്തും. ഇത് ആനകളുടെ അവസ്ഥയെ ഇനിയുമേറെ പരിതാപകരമാക്കും.സംഘടനാ റിപ്പോർട്ട് മൂന്നാമത്തെ എഡിഷനാണിത്. ആനയെ മാത്രം കേന്ദ്രീകരിച്ചാണ് റിപ്പോർട്ട്. ലോക ആനദിന പശ്ചാത്തലിലാണ് റിപ്പോർട്ട്.
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, തായ് വാൻ, ലാവോസ്, കമ്പോഡിയ, മലേഷ്യ എന്നീ രാഷ്ടങ്ങളിലെ ആന കേന്ദ്രീകൃത ടൂറിസത്തെ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ആന ടൂറിസത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 21ആന ടൂറിസം കേന്ദ്രങ്ങൾ. 509 ആനകൾ. ഇതിൽ 45 ശതമാന (225) ത്തിൻ്റെയും പരിപാലനം അതീവ പരിതാപകരമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
ഇന്ത്യയിൽ ആന ആരാധിക്കപ്പെടുന്നു. പൈതൃക മൃഗമായി കൊണ്ടാടപ്പെടുന്നു. എന്നിട്ടും അവ വിനോദ സഞ്ചാരത്തിൻ്റെ പേരിൽ പിഢിപ്പിക്കപ്പെടുന്നു. ഇത് അംഗീകരിക്കപ്പെടാവുന്നതല്ല.
ആന വന്യമൃഗം. അതിന് അതിൻ്റെ തനത് ആവാസവ്യവസ്ഥ നിഷേധിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാർ വന്യമൃഗപരിപാലന നിയമങ്ങൾ കർക്കശമാക്കണം. ആന – ആന ഉല്പന്നങ്ങളുടെ വ്യാപാരം അവസാനിപ്പിക്കണം – രാജ്യാന്തര മൃഗസംരക്ഷണ സംഘടനയുടെ ഇന്ത്യൻ ഡയറക്ടർ
പറഞ്ഞു.
രാജസ്ഥാൻ ജയ്പൂർ അമർ ഫോർട്ടിലെ ആനസവാരി വിനോദത്തിനായ് ദിവസത്തിൽ 100 ആനകൾ ഉപയോഗി
ക്കപ്പെടുന്നു. ഇത് അവസാനി
പ്പിക്കണമെന്നാവശ്യത്തിലാണ് സംഘടന. ഏഷ്യയിലാകെ 3800 മെരുക്കിയെടുക്കപ്പെട്ട ആനകൾ. ഇവയിൽ 357 എണ്ണം ടൂറിസത്തിനായ് ഉപയോഗിക്കപ്പെടുന്നു.
ആഗോളതലത്തിൽ തന്നെ ആന വ്യാപാരം അവസാനിപ്പിക്കണമെന്ന പ്രചരണത്തിലാണ് സംഘടന. ഇതുമായി ബന്ധപ്പെട്ട് ജി-20 രാഷ്ട്രതലവന്മാരോട് സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. 2020 നവംമ്പറിൽ ജി-20 ഉച്ചകോടി നടക്കാനിരിക്കെയാണ് അഭ്യർത്ഥന. ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മാർത്ഥ ഇടപ്പെടലുണ്ടാകണ
മെന്ന അഭ്യർത്ഥനയും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
ഈ ദിശയിൽ ലോകാരോഗ്യ സംഘടനയുടെ ഇടപ്പെടലിനായുള്ള പരിശ്രമത്തിലുമാണ് ലോക മൃഗസംരക്ഷണ സംഘടന.
ആന സംരക്ഷണത്തെ മുൻനിറുത്തി ആന വ്യാപാരം അവസാനിപ്പിക്കുകയെന്ന ആവശ്യത്തിന്മേൽ ആഗോളതലത്തിൽ പൊതുജനാഭിപ്രായ രൂപീകരണത്തിനും സംഘടന മുൻകയ്യെടുത്തിട്ടുണ്ട്. ഇതിനായ് ഒപ്പുശേഖരണവും -www.worldanimalprotection.org.in/end-global-wildlife-trade -forever