ഇറാഖി പട്ടാളക്കാരെ വധിച്ച് തുർക്കി

ഇറാഖി പട്ടാളക്കാരെ വധിച്ച് തുർക്കി

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്ന തുർക്കി ഡ്രോൺ ആക്രമണത്തിൽ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി
ഇറാഖ് സൈന്യം – അൽ ജസീ
റിപ്പോർട്ട്.

തീവ്രവാദികളെന്ന് മുദ്രകുത്തപ്പെട്ടവരുടെ കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി അങ്കാറ
റെയ്ഡ് നടത്തിക്കൊണ്ടി
രിക്കുകയാണ്. എർബിലിന് വടക്ക് ബ്രാഡോസ്റ്റ് പ്രദേശത്തെ ഇറാഖ് അതിർത്തി കാവൽക്കാരുടെ വാഹനത്തിനെതിരെയാണ് ഡ്രോൺ ലക്ഷ്യമിട്ടതെന്ന് സൈന്യം ആഗസ്ത് 11 ന് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് അതിർത്തി ഗാർഡ് ബറ്റാലിയൻ കമാൻഡർമാരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട്
തുർക്കിയുടെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

വടക്കൻ ഇറാഖിലെ പർവതപ്രദേശത്തെ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി‌കെ‌കെ) യെതിരെ ജൂൺ പകുതി
യോടെയാണ് തുർക്കി അതിർത്തികടന്നുള്ള വ്യോമാക്രമണം ആരംഭിച്ചത്.
തങ്ങളുടെ അതിർത്തിക്കുള്ളിലെ
അങ്കാറയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് ഇറാഖ് ഇതിനകം രണ്ട് തവണ ബാഗ്ദാദിലെ തുർക്കി സ്ഥാനപതിയെ വിളിപ്പിച്ചിരുന്നു.

ഇറാഖിൽ നിന്ന് പികെകെ പോരാളികൾ തുർക്കിക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇതിനെതിരെ നടപടി സ്വികരി ക്കാൻ ബാഗ്ദാദ് കേന്ദ്ര സർക്കാരോ പ്രാദേശിക ഇറാഖി കുർദിഷ് ഭരണകൂടമോ തയ്യാറായിട്ടില്ലെന്നതാണ് തുർക്കിയുടെ ആക്ഷേപം.

പി കെ കെക്കെതിരെ തുർക്കി ആക്രമണം ആരംഭിച്ചതിനുശേഷം അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടു
കളുണ്ട്. തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി തുർക്കിയും പറയുന്നു.

തുർക്കിയും യൂറോപ്യൻ യൂണിയനും അമേരിക്കയും പി‌കെ‌കെയെ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.
പി‌കെകെയും തുർക്കിയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ 40000 പേർ മരിച്ചു. രണ്ടുവർഷത്തെ വെടിനിർത്തൽ അവസാനിപ്പിച്ച് 2015 ൽ സമാധാന പ്രക്രിയ തകർന്നതിനുശേഷം പികെകെയുമായുള്ള ചർച്ചയിലേക്ക് മടങ്ങില്ലെന്ന് സർക്കാർ അറിയിച്ചു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…