സൈബർ ഡാറ്റ: വിശദീകരണം തേടി സംയുക്ത പാർലമെൻ്ററി പാനൽ

സൈബർ ഡാറ്റ: വിശദീകരണം തേടി സംയുക്ത പാർലമെൻ്ററി പാനൽ

സൈബർ ഡാറ്റാ ചോർച്ച തടയുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുവാൻ ആവശ്യപ്പെട്ട് മൊബൈൽ ആപ്പ് കമ്പനികൾക്ക് സംയുക്ത പാർലമെൻ്ററി പാനൽ നോട്ടീസ് നൽകി – എഎൻഐ റിപ്പോർട്ട്. ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ – 2019 ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെമെൻ്റ് പാനലിന് മുമ്പാകെ എയർടെൽ, കോളർ ഐഡി, ട്രു കോളർ തുടങ്ങിയ ടെലികോം സേവനദാതാക്കളുടെ പ്രതിനിധികൾ നവംബർ ആറിന് ഹാജരായി.

പാർലമെമെൻ്റ് അംഗം മീനാക്ഷി ലേഖി അദ്ധ്യക്ഷയായുള്ള പാനലാണ് ഡാറ്റാ സംരക്ഷണ പ്രോട്ടോക്കോൾ വിവരങ്ങൾ ഇവരിൽ നിന്നു തേടിയത്. സോഷ്യമിഡിയ കമ്പനികളിൽ നിന്ന് ഉപയോക്താക്കളുടെ സൈബർ ഡാറ്റാ ചോർന്നുപോകുന്നതിൽ പാനൽ അസംതൃപ്തിതി രേഖ പ്പെടുത്തിയിരുന്നു.

ശേഖരിക്കപ്പെടുന്ന വ്യക്തിഗത സൈബർഡാറ്റകൾ പ്രാദേശിക സെർവ്വറുകളിൽ സൂക്ഷിക്കപ്പെടുന്നതിനാൽ ഡാറ്റകൾ സംരക്ഷിക്കപ്പെടുന്നുവെന്നാണ് മൊബൈൽ ആപ്പ് – സോഷ്യൽ മീഡിയ – ടെലികോം സ്ഥാപനങ്ങളുടെ വിശദീകരണം.

ഫേസ്ബുക്ക്, ആമസോൺ, ഓല, പേ ടിഎം, ഗൂഗിൾ, റിലയൻസ് ജിയോ തുടങ്ങിയവർ പാർലമെൻ്റ് പാനൽ മുമ്പാകെ ഹാജരായി ഡാറ്റാ സംരക്ഷണത്തെപ്രതി വിശദീകരണങ്ങൾ നൽകി.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…