ഇന്ദിരാ ഗാന്ധിയുടെ 34 ാം വർഷ രാക്ത്വസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്ത്വത്തിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോസ് മൈനാട്ടിൽ അദ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു.
1996 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര.കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെ ട്ടു.
യുദ്ധത്തി ൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ ദക്ഷിണേഷ്യയിലെ പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവുംരാഷ്ട്രീയവും സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുവാൻ കാരണമായത് ഇന്ദിര എന്ന ഉരുക്കു വനിതയാണ് – ഉത്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ വി പി സുഭദ്ര , വിശ്വഭരൻ കെ കെ , ജോസ് പയ്യപ്പിള്ളി , രാഗേഷ് എൻ ആർ , കെ എസ് പരമേശ്വരൻ , കൊച്ചനായിൻ കൊക്കിണി തുടങ്ങിയവർ നേതൃത്വം നൽകി.