ആണവനിലയ സ്ഫോടനം അട്ടിമറിയെന്ന് ഇറാൻ

ആണവനിലയ സ്ഫോടനം അട്ടിമറിയെന്ന് ഇറാൻ

റാൻ നതാൻസ് ആണവ നിലയത്തിലുണ്ടായ സ്ഫോടനം അട്ടിമറിയാണെന്ന് ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട്.
 “ഇത് അട്ടിമറിയാണെന്ന് സുരക്ഷാ അന്വേഷണങ്ങൾ സ്ഥിരീകരിക്കുന്നു. നതാൻസിൽ ഒരു സ്ഫോടനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്”, വക്താവ് ബെഹ്റൂസ് കമൽവാണ്ടി ആഗസ്ത് 23 ന്  പറഞ്ഞു.
സ്ഫോടനം എങ്ങനെ സംഭവിച്ചു? ഏതൊക്കെ വസ്തുക്കൾ ഉപയോഗിച്ചു? ഈ സംശയങ്ങൾക്ക് സുരക്ഷാ ഉദ്യോഗസ്ഥർ യഥാസമയം ഉത്തരം നൽകുമെന്ന് ഇറാൻ ഔദ്യോഗിക ന്യൂസ് ഏജൻസി ഐആർ‌എൻ‌എ പറഞ്ഞു.
യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐ‌എ‌ഇ‌എ) ഇൻസ്പെക്ടർമാർ നിരീക്ഷിക്കുന്ന  ഇറാനിയൻ ആണവ നിലങ്ങളിലൊന്നാണ് നതാൻസ് യുറേനിയം സമ്പുഷ്ടീകരണ നിലയം. നിലയത്തിൻ്റെ ഭൂരിപക്ഷ പ്രവർത്തനങ്ങളും ഭൂഗർഭത്തിലാ ണ്.
ജൂലൈ രണ്ടിനായിരുന്നു  ആണവനിലയത്തിൽ സ്ഫോടനം. സ്ഫോടന കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ അവ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇറാൻ ഉന്നത സുരക്ഷാസമിതി പറയുന്നു.വിപുലമായ യുറേനിയം സമ്പുഷ്ടീകരണ സെൻട്രിഫ്യൂജു
കളുടെ വികസനം മന്ദഗതിയിലാക്കുന്ന നിലയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും അധികൃതർ പറഞ്ഞു.
സൈബർ അട്ടിമറിയുടെ ഫലമായാണ് സ്‌ഫോടന മുണ്ടായതെന്ന് ചില ഇറാനിയൻ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇത്തരം ആക്രമണങ്ങൾ നടത്തുന്ന  രാജ്യത്തിനെതിരെ  പ്രതികാരം ചെയ്യുമെന്ന്
ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർ‌എൻ‌എ ജൂലൈയിൽ എഴുതിയ  ലേഖനത്തിൽ ഇസ്രായേൽ – അമേരിക്ക പോലുള്ള ശത്രുക്കളാണ് അട്ടിമറിക്ക് പിന്നിലെന്ന ശക്തമായ സൂചനകൾ നൽകിയിരുന്നു. ഇതിനോട് ഇനിയും ഇസ്രായേൽ അധികൃതർ  പ്രതികരിച്ചിട്ടില്ല.
 നതാൻസ് ആണവസമ്പുഷ്ഠീകരണ നിലയം  സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാ ടെഹ്റാൻ ആവൃത്തിക്കുന്നുണ്ട്.
പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ പക്ഷേ ഇറാൻ ആണാവായുധത്തിൻ്റെ പടിവാതലി ലാണെന്ന ഉറച്ചവിശ്വാസത്തിലാണ്.
 ആണവായുധ നിർമ്മാണമെന്നത് ഒരിക്കലും  ലക്ഷ്യമല്ലെന്ന് പക്ഷേ  ടെഹ്‌റാൻ വ്യക്തതമാക്കുന്നുണ്ടുതാനും.
 2015 ൽ  യുഎസ് ഉൾപ്പെടെ ആറ് ലോകശക്തികൾ ഇറാനുമായുണ്ടാക്കിയ കരാറനുസരിച്ച്  ഇറാനെതിരെ നിലനിന്നിരുന്ന മിക്ക അന്താരാഷ്ട്ര ഉപരോധങ്ങളും പിൻവലിക്കാമെന്നായി. പകരം  ആണവായുധ പദ്ധതി തുടരില്ലെന്ന ഇറാൻ്റെ ഉറപ്പും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഭരണകൂടം 2018 ലെ കരാറിൽ നിന്ന് പിന്മാറി.
 ഇത് ഇറാന്റെ സമ്പദ്‌വ്യവസ്ഥക്ക്   വീണ്ടും തിരിച്ചടിയായി. ട്രമ്പിൻ്റെ പിന്മാറ്റത്തോടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട
 ഉടമ്പടിയോടുള്ള ഇറാൻ്റെ പ്രതിബദ്ധത കുറഞ്ഞുവെന്ന തോന്നലിലാണ് രാജ്യാന്തര സമൂഹം. ഈ പശ്ചാത്തലത്തിൽ ആഗസ്ത് 24 ന്   ഐ‌എ‌ഇ‌എ മേധാവി റാഫേൽ മരിയാനോ ഗ്രോസി ആദ്യമായി ഇറാൻ സന്ദർശിക്കുകയാണ്. 2019 ഡിസംബറിൽ അധികാരമേറ്റെടുത്തിന് ആദ്യ സന്ദർശനമാണിത്.
ഏജൻസിയുമായുള്ള ഇറാന്റെ സഹകരണത്തെ ഗ്രോസി അവലോകനം
ചെയ്യുമെന്ന് ഐ‌എ‌ഇ‌എ പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ചില സൈറ്റുകളിലേക്ക് ഇൻസ്പെക്ടർമാർക്കുള്ള പ്രവേശനമുൾപ്പെടെ ചർച്ചാ വിഷയമാകുമെന്നും ഗ്രോസി പറഞ്ഞു.
“ഇറാൻ സർക്കാരുമായി നേരിട്ടുള്ള സംഭാഷണം ഫലപ്രദമാകും. സഹകരണത്തിലൂന്നിയ ചാനൽ സ്ഥാപിക്കപ്പെടുമെന്നും  പ്രതീക്ഷിക്കുന്നു. അത് ഇപ്പോഴും ഭാവിയിലും വിലപ്പെട്ടതായിരിക്കും”,
 ഗ്രോസി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…