ജോയിൻ്റ് എശ്ചിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ ) യും നാഷണൽ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ്) യും മാറ്റിവയ്ക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
രാജ്യത്ത് കോവിഡു വ്യാപനം ശമനമില്ലാതെ തുടരുകയാണ്. ഈ സാഹചര്യം വിലയിരുത്തി അഖിലേന്ത്യാ പ്രവേശന പരീക്ഷകൾ മാറ്റി വക്കണമെന്നാണ് മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് – എഎൻഐ റിപ്പോർട്ട്. രാജ്യത്തെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ് – മമത പറഞ്ഞു.
സെപ്തംബർ അവസാനത്തോടെ യൂണിവേഴ്സിറ്റികൾ അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന യുജിസി നിർദ്ദേശത്തെ മമതാ ബാനർജി പ്രധാനമന്ത്രിയുമായുള്ള വിഡീയോ കോൺഫ്രൻസിങിൽ ചോദ്യം ചെയ്തിരുന്നു.
നീ റ്റടക്കമുള്ള പ്രവേശന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന്
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജെഇഇ മെയിൻ പരീക്ഷകൾ സെപ്തംബർ ഒന്നു മുതൽ ആറുവരെയെന്നാണ് വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ളത്. നീറ്റ് പരീക്ഷയാകട്ടെ സെപ്തംബർ 13 നും.
ReplyForward
|