മാലി പട്ടാള അട്ടിമറി യുഎസ് ഭരണകൂടത്തോട് അടുപ്പുമുള്ളപട്ടാള ഉദ്യോഗസ്ഥനാണെന്ന് സൂചന നൽകി ന്യൂയോർക്ക് ടൈം സ്. അട്ടിമറിക്ക് ശേഷം മാലിയുടെ ചുമതല സ്വയം പ്രഖ്യാപിച്ച സൈനിക ഉദ്യോഗസ്ഥൻ കേണൽ അസിമി ഗൊയിറ്റ അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമാഫ്രിക്കയിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ സേനയുമായി വർഷങ്ങളോളം പ്രവർത്തിച്ച പട്ടാള ഉദ്യോഗസ്ഥനാണ് ആഗസ്ത് 22 ന് അധികാരത്തിലേറിയ
കേണൽ അസിമി ഗൊയിറ്റ.
യുഎസ് സൈനികരുമായി അദ്ദേഹം പതിവായി സംസാരിക്കുകയും യുഎസിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിശീലനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് – ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്ത് 18 നാണ് പ്രസിഡന്റ് ഇബ്രാഹിം ബൊബാകർ കീറ്റ സർക്കാർ അട്ടിമറിക്കപ്പെട്ടത്.
ഇതിനിടെ ഇക്കണോമിക്ക് കമ്യുണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റസ് മാലി ഭരണകൂട അട്ടിമറിയെ അപലപിച്ചു. സംഘടനയുടെ തീരുമാനങ്ങൾ കൈകൊള്ളു സമിതിയിൽ നിന്ന് മാലിയെ സസ്പെൻറു ചെയ്യുവാനും തീരുമാനിച്ചു – അൽ ജസീറ റിപ്പോർട്ട്.
പടിഞ്ഞാറൻ ആ പ്രിക്കൻ മേഖലയുടെ സഹകരണത്തിനായുള്ള സംയുക്ത കൂട്ടായ്മയാണ് ഇക്കണോമിക്ക് കമ്യുണിറ്റി. മേഖലയിലെ രാജ്യങ്ങളുടെ അതിർത്തകൾ അടച്ചിടുവാനുള്ള തീരുമാനത്തിലാണ്. പ്രതിസന്ധി തുടരവെ മാലിക്കെതിരെ ഉപരോധമേർപ്പെടുത്തുവാനുംസംയുക്ത കൂട്ടായ്മ തീരുമാനിച്ചു.
ഇതിനിടെ, തടവിലാക്കപ്പെട്ടപ്രസിഡന്റ് ഇബ്രാഹിം ബൊബാകർ കീറ്റയെയും സർക്കാർ അംഗങ്ങളെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മാലിയിലെ അട്ടിമറിയെ അപലപിച്ചു.
രാജ്യാന്തര സമൂഹം അട്ടിമറിക്കെതിരെ അസംതൃപ്തരെങ്കിലും ആയിരകണക്കിന ജനങ്ങൾ അട്ടിമറിയെ പിന്തുണച്ച് തെരുവിൽ സന്തോഷ പ്രകടനത്തിലാണ്.മാലി ഇനിയും പ്രതിന്ധികളിലകപ്പെടാതിരിക്കുന്നതിനായാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ജനങ്ങളുടെ രക്ഷയ്ക്കുള്ള ദേശീയ സമിതി എന്ന് സ്വയംവിളിക്കുന്ന അട്ടിമറി പ്രവർത്തകരുടെ വക്താവ് കേണൽ-മേജർ ഇസ്മായിൽ വേഗ് പറഞ്ഞു.
സിവിലിയൻ ഭരണത്തിലേക്ക് മടങ്ങിവരണമെന്ന മാലിയുടെ അട്ടിമറി നേതാക്കളും പശ്ചിമാഫ്രിക്കയിലെ പ്രാദേശിക സംഘത്തിലെ മധ്യസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെങ്കിലുമത് വെറും 20 മിനിറ്റിൽ അവസാനിച്ചു. 90 മിനിറ്റ് ചർച്ചയെന്നതായിരുന്നു തീരുമാനം.
മാലിക്ക് വടക്കൻ മരുഭൂമിയിൽ നിരവധി ജിഹാദി ഗ്രൂപ്പുകളുണ്ട്. അവർ അട്ടിമറി മുതലെടുക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെടുന്നുണ്ട്. 2012 ൽ സൈനിക അട്ടിമറി വേളയിൽ ജിഹാദികൾ അഴിഞ്ഞാടിയിരുന്നുവെന്നതാണ് ഇപ്പോഴത്തെ മുന്നറിയിപ്പുക
ൾക്കാധാരം.
ജിഹാദികൾക്കെതിരെ പോരാടുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളെ മാനിക്കുമെന്ന് ഇപ്പോഴത്തെ അട്ടിമറി നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളെ നേരിടാൻ ആയിരക്കണക്കിന് ഫ്രഞ്ച്, ആഫ്രിക്കൻ, യുഎൻ സൈനികർ രാജ്യത്തുണ്ട്.