മോദിസർക്കാർ ആറാംവർഷം: ഭരണനേട്ടം ആർക്ക് ?

മോദിസർക്കാർ ആറാംവർഷം: ഭരണനേട്ടം ആർക്ക് ?

Kk Sreenivasan

കെ.കെ ശ്രീനിവാസൻ

സംഘപരിവാറിനെ തൃപ്തരാക്കുന്ന  സർക്കാരിൻ്റെ ഭരണനേട്ടങ്ങളെ
ഈ ജനസഞ്ചയം
അംഗീകരിക്കുമെന്ന് മോദിവൃന്ദം കരുതത്

 

ണ്ടാം മോദി സർക്കാർ ആദ്യ വർഷം പിന്നിടുകയാണ്. സംഘപരിവാറിൻ്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുക. ഇതാണ്. മോദി സർക്കാരിൻ്റെ മുഖ്യ ലക്ഷ്യം. ഈ ലക്ഷ്യസാധൂകരണത്തിനായുള്ള ഭരണ നടപടികളെയാണ് മോദിസർക്കാർ ഭരണ നേട്ടങ്ങളായി വാഴ്ത്തിപ്പാടുന്നത്. അതേസമയം രാജ്യത്തിൻ്റെ വളർച്ചാനിരക്ക് തകർന്നുതരിപ്പണമായ അവസ്ഥയിലാണ്.

സംഘപരിവാർ അജണ്ടകൾ
പ്രാവർത്തികമാക്കുകയെന്നതിനുമപ്പുറം മോദിയുടെ ഭരണം മുന്നോട്ടുപോയിട്ടുണ്ടോ? ഈ സംശയത്തെ മുൻനിറുത്തിയുള്ള ഒരു എളിയ വിലയിരുത്തലാണിവിടെ.

വെറുപ്പിൻ്റെ രാഷട്രീയം

അതിസമ്പന്നമായ ഇന്ത്യൻ പൈതൃകത്തെ കടപ്പുഴക്കുക. പകരം സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ വെറുപ്പിൻ്റെ രാഷ്ട്രീയം കുത്തിവയ്ക്കുക. ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിന് എതിരെയാണ് സംഘപരിവാർ ഊട്ടിയുറപ്പിക്കുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ. മുത്തലാഖ് നിരോധനം. നീതിപൂർവ്വകമല്ലെന്ന് പരക്കെ വിമർശിക്കപ്പെട്ട കോടതിവിധി കരസ്ഥമാക്കിയുള്ള അയോധ്യ രാമക്ഷേത്ര നിര്‍മാണം. ദേശീയ പൗരത്വ റജിസ്ട്രർ. പൗരത്വ നിയമ ഭേദഗതി. ദേശീയ ജനസംഖ്യാ റജിസ്ട്രർ. സംഘപരിവാർ ഊട്ടിവളർത്തുന്ന വെറുപ്പിൻ്റെ രാഷ്ടീയ അജണ്ടകൾ
മോദിസർക്കാർ ഒന്നൊന്നായി പ്രാവർത്തികമാക്കുകയാണ്.

രാജ്യത്തിൻ്റെ സമ്പുഷ്ഠമായ മതേതര സാംസ്കാരിക ഘടന അപ്പാടെ അട്ടിമറിക്കപ്പെടുകയാണ്. വെറുപ്പിൻ്റെ രാഷ്ടീയം കലർത്തി നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടകളെയാണ് മോദി സർക്കാർ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളായി ഉയർത്തികാണിക്കുന്നത്. മോദി സർക്കാരിൻ്റെ ഈ നേട്ടങ്ങളുടെ പട്ടിക സംഘപരിവാറിനെ മാത്രമാണ് തൃപ്തരാക്കുന്നത്.

മാനവീകതയുടെ അടിത്തറയിൽ വാർത്തെടുക്കപ്പെട്ടിട്ടുള്ളതാണ് രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം. ഈ പാരമ്പര്യത്തിൻ്റെ നേർഅവകാശികളാണ് രാജ്യത്തിൻ്റെ ജനസഞ്ചയം. അതുകൊണ്ടുതന്നെ സംഘപരിവാറിനെ മാത്രം തൃപ്തരാക്കുന്ന മോദി സർക്കാരിൻ്റെ ഭരണനേട്ടങ്ങളെ
ഈ ജനസഞ്ചയം
അംഗീകരിക്കുമെന്ന് മോദിവൃന്ദം കരുതത്.

തകരുന്ന സമ്പദ് വ്യവസ്ഥ

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയിലേക്കൊന്ന് കണ്ണോടിയ്ക്കാം. മോദി ഭരണത്തിൽ രാജ്യത്തിൻ്റെ വളർച്ച ഏറെ പിറകോട്ടാണെന്ന് കണക്കുകളിൽ തന്നെ പ്രകടം. ജിഡിപി മൂക്കുകുത്തി കൊണ്ടേയിരിയ്ക്കുന്നു. 2020 വർഷത്തിൽ ജിഡിപി 5.8 ശതമാനമാണ് പ്രവചിക്കപ്പെട്ടത്.
എന്നാലിത് 1.9 ശതമാനത്തിലേക്ക് മൂക്കുകുത്തുമെന്ന് ഐഎം
എഫ്. ലോക ബാങ്ക് പറയുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 1.5 നും 2.8 നുമിടിയിലായിരിക്കുമെന്നാണ്. ഈ കണക്കുകളിൽ തെളിയുന്നത്
രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുന്നതിൽ മോദിസർക്കാർ  പരാജയമെന്നതുതന്നെയാണ്.

കാലമേറെെയായി മോദിയുടെ മേയ്ക്ക് ഇൻ ഇന്ത്യ കൊട്ടിഘോഷിക്കപ്പെടുകയാണ്. മേയ്ക്ക് ഇൻ ഇന്ത്യ ഉല്പപന്നങ്ങൾ ആഗോള വിപണിയിൽ വൻ തരംഗമാകുമെന്ന വീരവാദങ്ങൾ മുഴക്കുന്നതിൽ ഒട്ടും കുറവില്ല.രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ മേയ്ക്ക് ഇൻ ഇന്ത്യ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം.

രാജ്യത്തിൻ്റെ വ്യാപാര കമ്മി 2018ൽ ഡിസംബറിൽ 14.4 ബില്യൺ ഡോളർ. 2019-20 ഡിസംബർ മുതൽ ഏപ്രിൽ വരെ 118.1 ബില്യൺ ഡോളറിലേക്കാണ് രാജ്യത്തിൻ്റെ വ്യാപാര കമ്മി കുതിച്ചത്. രാജ്യത്തിൻ്റെ കയറ്റുമതി നാൾക്കുനാൾ പിറകോട്ട്. ഒപ്പം ഇറക്കുമതി മുകളിലേക്കെന്ന കാഴ്ചയും! ഇവിടെ വ്യക്തമാകുന്നത് മോദിയുടെ മേക്ക് ഇൻ ഇന്ത്യ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നത് തന്നെയാണ്.

രാജ്യത്തിൻ്റെ പൊതുകടം പെരുകയാണ്.
2014ൽ ജിഡിപിയുടെ ഏതാണ്ട് 66. 83 ശതമാനമായിരുന്നു. 2020 ലാകട്ടെ പൊതുകടം 68.52 ശതമാനത്തിലേക്ക് ഉയർന്നു. കാര്യക്ഷമതയാർന്ന സാമ്പത്തിക മാനേജ്മെൻ്റിൻ്റെ അഭാവത്തിലാണ് മോദി സർക്കാർ. ഇതിൻ്റെ പ്രകടമായ ലക്ഷണമാണ് രാജ്യത്തിൻ്റെ ഉയരുന്ന കടബാധ്യത.

ഒന്നാം മോദി സർക്കാരിൻ്റെ ജിഎസ്ടിയും നോട്ടുനിരോധനവും  സൃഷ്ടിച്ചത് രൂക്ഷമായ തൊഴിലില്ലാഴ്മ. രണ്ടാം മോദി സർക്കാരിൻ്റെ ഒന്നാം വർഷം പിന്നിടുമ്പോഴും രാജ്യത്തെ തൊഴിലില്ലാഴ്മ നിരക്ക് മുകളിലോട്ടു തന്നെ. 2020    ഫെബ്രുവരിയിൽ 8.5 ശതമാനമായിരുന്ന തൊഴിലില്ലാഴ്മ ഏപ്രിലിൽ 26. 2 ശതമാനത്തിലേക്ക് ഉയർന്നു.

കൊറോണക്കാലപാക്കേജ്

കൊറോണ വൈറസ് വ്യാപനം തടിയിടുക. ഇതിനായി മുന്നൊരുക്കങ്ങളില്ലാതെ രാജ്യത്തെ അടച്ചുപൂട്ടൽ. ഇതിൻ്റെ പരിണിതിയായി സ്വ ദേശത്ത് കുടിയേറ്റക്കാരെന്ന്  വിളിക്കപ്പെട്ടവരെ ദുരതിങ്ങളുടെ കാണാകയങ്ങളിലെത്തിച്ചു. നിനച്ചിരിയ്ക്കാതെ രാജ്യത്ത്  അടച്ചുപൂട്ടൽ പ്രഖ്യാപനത്തോടെ സ്വ ദേശത്ത് കുടിയേറ്റക്കാരക്കപ്പെട്ടവരായ തൊഴിലാളികളും വഴിവാണിഭക്കാരും പക്ഷേ അഭയാർത്ഥികളാക്കപ്പെട്ടുവെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.  കരുതലുകളില്ലാതെയുള്ള  അടച്ചുപൂട്ടൽ പ്രഖ്യാപനം തൊഴിലിനായി നഗരങ്ങളിൽ ചേക്കറിയവരെ നിരാലംബരാക്കി. ഇതോടെ ലക്കുംലഗാനുമില്ലാതെയുള്ള നഗരവൽക്കരണത്തിൻ്റെ ഉപോല്പപന്നങ്ങൾ കൂടിയായ അവർക്ക് അഭയാർത്ഥികളെ പോലെ പാലയനം ചെയ്യേണ്ടിവരുന്നു.

കൊറോണക്കാല പാക്കേജിൻ്റെ മറവിൽ തൊഴിൽ നയം മാറ്റിയെഴുതുകയാണ്. ഇതിലൂടെ തൊഴിലാളികളുടെ അദ്ധ്വാനത്തെ പരമാവധി ചൂഷണം ചെയ്യുകയെന്നത് ഉന്നം.
കോർപ്പറേറ്റുവൽക്കരണത്തിൻ്റെ വേഗംകൂട്ടുവാനുള്ള നടപടിയായാണ് കൊറോണക്കാല പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്. കൊറോണക്കാല സഹായമെന്ന പേരിലെ മോദി സർക്കാർ പാക്കേജ് പാർശ്വവൽകൃതരെയും താഴ്ന്ന വരുമാനക്കാരെയും ഗ്രാമീണ കർഷക സമൂഹത്തെയും കുടുതൽ കടക്കെണിയിലകപ്പെടുത്തുന്നതായി.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനെന്നപേരിലുള്ള രാജ്യത്തെ അടച്ചുപൂട്ടൽ ലക്ഷ്യമിട്ട ഫലത്തിലേക്കെത്തിക്കുന്നതിൽ മോദിി സർക്കാർ പരാജയപ്പെട്ടു. അടച്ചുുപൂട്ട ലവസാനിപ്പിച്ച് സോപ്പിട്ട് കൈൈ കഴുകി തിരിക്കിട്ട്  തടിതപ്പാൻ ശ്രമിക്കുന്ന ഈ വേളയിൽ കൊറോണ വൈറസ്  രോഗ വ്യാപനം കൈവിട്ടുുപോയ ഗുരുതരമായ അവസ്ഥയിൽ !

വളരുന്നത് ബിജെപി

2014ൽ അധികാരത്തിലേറുമ്പോൾ ബിജെപിയുടെ സമ്പത്ത് 970 കോടി. 2019 മാർച്ചിലത് 24.10 ബില്യൺ രൂപ! ഇതിൽ ഇലക്ട്രൽ ബോണ്ടിലൂടെ  ബിജെപി വാരിക്കൂട്ടിയത് 14.50 ബില്യൺ രൂപ! ആറു വര്‍ഷ ഭരണത്തിൽ  ബിജെപിയുടെ ആസ്തിയിൽ വൻ വളര്‍ച്ച! ഈ സ്ഥിതി വിശേഷത്തിൽ രണ്ടാംഘട്ട മോദി ഭരണം അവസാനിക്കുമ്പോഴെക്കും രാജ്യം കുത്തുപാളയെടുക്കുമെന്ന പറഞ്ഞാലത് അതിശയോക്തിയാകില്ല. അതേസമയം കോർപ്പറേറ്റു പ്രീണനത്തിനായുള്ള പ്രത്യുപകാരമായി ഒഴുകിയെത്തുന്ന ഇലക്ട്രൽ ബോണ്ട് ഫണ്ട് പിൻബലത്തിൽ മോദിവൃന്ദം രാജ്യത്തിന് വിലയിട്ട് വാങ്ങിയാലതിൽ അതിശയപ്പെടേണ്ടതില്ല. അതെ ഭരണ നേട്ടങ്ങൾ ബിജെപിയ്ക്കാണ്. സംഘ പരിവാറിനാണ്. രാജ്യത്തിനല്ല.

സംഘപരിവാർ അജണ്ടകളെ പ്രാവർത്തികമാക്കുന്നത് ഭരണനേട്ടമല്ല. രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് രാജ്യത്തെ വളർച്ചയുടെ പാതയിലേക്ക് നയിക്കപ്പെടുന്നിടത്തായിരിക്കും നല്ല ഭരണം. കോർപ്പറേറ്റുകളെ ശാക്തീകരിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നന്നതല്ല വികസനം. കോർപ്പറേറ്റു വികസനമെന്നത് സാമൂഹിക വികസനമായി പ്രതിഫലിക്കപ്പെടണം. ഇവിടെയാണ് രാജ്യത്തിൻ്റെ വികസനവും സർക്കാരിൻ്റെ ഭരണ നേട്ടവും കുറിക്കപ്പെടുക.

പടങ്ങൾക്ക് കടപ്പാട്

 

Related Post

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

വഴുക്കുംപാറ മേൽപ്പാലം വിള്ളൽ: കാരണക്കാർ ജനങ്ങളെന്ന് കേന്ദ്ര സർക്കാർ

  മണ്ണുത്തി – വടുക്കുംഞ്ചേരി ദേശീയപാത വഴുക്കുംപാറ അടിപ്പാത മേൽപ്പാലം ചെരിവില്ലാതെ നിർമ്മിക്കേണ്ടിവന്നുവെന്നതാണ്  വിള്ളലിന് കാരണമായതെന്നു് രാജ്യസഭയിൽ കേന്ദ്ര ഗതാഗത…