കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ സണ്ടേസ്കൂളിന്റെ അറുപത്തിരണ്ടാം വാർഷികാഘോഷം 2020 ജനുവരി 27ന് സമുചിതമായി കൊണ്ടാടി.
ആഘോഷ പരിപാടികൾ സണ്ടേസ്കൂൾ ഡയറക്ടർ റവ.ഫാ.തോമസ് വെട്ടിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
വികാരി റവ.ഫാ. വിൽസൺ വേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ തോമസ് അബ്രഹാം വടക്കേക്കര, നിബു ചിറമ്പാട്ട്, ബിനോയ് സണ്ണി, ഇടവക ട്രസ്റ്റി സണ്ണി എം ജോർജ് മണലത്ത് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള തുടങ്ങിയവ ആഘോഷങ്ങളുുടെ മാറ്റ് കൂട്ടി.