കൊമ്പഴ സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം-2020

കൊമ്പഴ സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം-2020

 

കൊമ്പഴ സെന്റ് മേരീസ് പബ്ലിക്ക് സ്ക്കൂൾ മുപ്പതാം വാർഷികം ആഘോഷിച്ചു. മുവ്വാറ്റുപുഴ രൂപതാ വിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മാനേജർ ഫാദർ വർഗീസ് പണ്ടാരം കുടിയിൽ ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ വിൽസൻ വേലിക്കകത്ത് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ മേരി മാത്യൂ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പൂർവ്വ വിദ്യാർത്ഥിയും സൗത്ത് ഏഷ്യൻ അണ്ടർ-16 നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ദേശീയ ടീം വൈസ് ക്യാപ്റ്റനും റണ്ണറപ്പുമായ കില അരവിന്ദാക്ഷനെ ചടങ്ങിൽ അനുമോദിച്ചു. പoന -കലാ-കായിക രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൻ.കെ വിജയൻകുട്ടി, സ്ക്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ സണ്ണി എം.ജോർജ്, പിടിഎ പ്രസിഡന്റ് ഷാജി പി.ടി എന്നിവർ ആശംസകളർപ്പിച്ചു. അദ്ധ്യാപിക പ്രിയ ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി.

ആഘോഷ ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Related Post