ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു

on 22 February 12 at 09:39 PM

പഞ്ചായത്തിലെ  വാര്‍ഡ്- 4-ലെ ചെട്ടിയാര്‍ കുളത്തിന്‌സമീപമുള്ള സ്ഥലം കയ്യേറി വീട് നിര്‍മ്മിച്ചവരെ പഞ്ചായത്ത് ഒഴിപ്പിച്ചു. ഒരേക്കറോളം പഞ്ചായത്ത് ഭൂമിയാണ് കയ്യേറിയിരുന്നത്. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്കായാണ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് തീരുമാനം. എം.പി., എം.എല്‍.എ, ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് കുളം നവീകരിച്ച് നീന്തല്‍കുളം നിര്‍മ്മിക്കുവാനുള്ള തീരുമാനം പഞ്ചായത്ത് കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ഭൂമി കയ്യേറിയിട്ടുള്ളവരെ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുവാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…