മാസ്ക്ക് – സാനിറ്റയ്സർ  സർക്കാർ വില തിട്ടപ്പെടുത്തുമെന്ന്

മാസ്ക്ക് – സാനിറ്റയ്സർ  സർക്കാർ വില തിട്ടപ്പെടുത്തുമെന്ന്

ഹാരാഷ്ട്രയിൽ മാസ്ക്കിനും സാനിറ്റയ്സറിനും വില തിട്ടപ്പെടുത്തി വിജ്ഞാപനമിറക്കുമെന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പേ.

കോവിഡ് ഡസ്റ്ററിന് ആദ്യം 4000 രൂപയായിരുന്നു. പിന്നീട് 2200 രൂപ. ഇപ്പോഴത് 1900 മായി കുറച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു -എഎൻഐ റിപ്പോർട്ട്.

മാസ്ക്കും സാനിറ്റയ്സറും അവശ്യ വസ്തുവിഭാഗത്തിലുൾപ്പെടു
ത്തണമെന്ന് കേന്ദ്ര സർക്കാ
രിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യോഗം വിളിച്ചു ചേർത്തിരുന്നു. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ഡോക്ടർമാരുടെ സുരക്ഷ മുഖ്യമാണ്. അവരെ കേന്ദ്ര ഇൻഷൂറ
ൻസ്  പരിധിയുൾപ്പെടുത്തിയിട്ടുണ്ട് – മന്ത്രി പറഞ്ഞു.
കോവിഡ് പോസ്റ്റീവ് കേസുകൾ 19 ശതമാനം. അത് 10 ശതമാനത്തിൽ ചുരുക്കി കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സർക്കാർ – സ്വകാര്യ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. അതിനാൽ ലോക്കൽ തീവണ്ടി സർവ്വീസ് പുന:രാരംഭിക്കുന്നതിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടു
ണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…