കോവിഡു വൈറസ് നശീകരണത്തിനുപകരിക്കുന്നുവെന്നവകാശപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ രൂപികരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജി നിവേദനമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ദില്ലി ഹൈകോടതി – എഎൻഐ റിപ്പോർട്ട്.
ഇത്തരം ഉപകരണങ്ങളുടെ ഉല്പാദനത്തിനും പരീക്ഷണങ്ങൾക്കും മാനദണ്ഡം രൂപീകരിയ്ക്കാൻ കേന്ദ്ര .സർക്കാരിനോട് നിർദ്ദേശിക്ക ണമെന്നാവശ്യപ്പെട്ടാണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അദ്ധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഗ്രീൻ ഡ്രീം ഫൗണ്ടേഷൻ്റേതാണ് ഹർജി. ലോഗ് – 9 മെറ്റരീയൽസ് എന്ന സ്വകാര്യ കമ്പനിയുടെ അവകാശവാദം തങ്ങളുടെ കൊറോണ ഓവൻ എന്ന് ഉപകരണത്തിന് ഭക്ഷണം അണുവിമുക്തമാക്കാൻ ശേഷിയുണ്ടെന്നാണ്. സുരക്ഷാ കിറ്റ് അണുവിമുക്തമാക്കി പുനഃരുപയോഗിക്കുന്നതിനും ഇത് ഉപകരിക്കു
മെന്നവകാശവാദം.. ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫി
ക്കറ്റുുകളേതുമില്ലാതെെയാണ് ഈ അവകാശവാദം.