പുഴ തീരസംരക്ഷണത്തിനായി രാമച്ചം പദ്ധതിക്ക് കണ്ണാറ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടക്കം കുറിച്ചു. കണ്ണാറ വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കെ.വി. ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. രാമച്ചത്തെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള കൈപുസ്തകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു.
രാമച്ചം, ജലം, തീരസംരക്ഷണം എന്നിവയിലൂന്നി ഡോ.എസ്. ശങ്കര്‍ ക്ലാസെടുത്തു. രാമച്ച പദ്ധതിക്ക് പഞ്ചായത്ത് പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് കെ.വി.ജോസും ശകുന്തള ഉണ്ണികൃഷ്ണനും അറിയിച്ചു. മണലിപുഴയുടെ മണ്ണിടിച്ചില്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് അംഗങ്ങളായ അംബികാ ചിദംബരം, ജോളി ജോര്‍ജ്, വി.വി. സുജിത് , വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞമാരായ ഡോ. മോഹന്‍ദാസ്, ഡോ. ആര്‍.സി. പണ്ടാല
തുടങ്ങിയവര്‍ പങ്കെടുത്തു.