കെ.കെ. ശ്രീനിവാസന്‍
വിദ്യാലയ മധ്യത്തില്‍ കരിപിടിച്ച് കൂനികൂടി നിന്നിരുന്ന ഉപ്പുമാവ് പുര. അവിടെ നിന്ന് ഉയര്‍ന്നിരുന്ന അമേരിക്കന്‍ പിഎല്‍ 480 ഗോ തമ്പും ഡാല്‍ഡയും ചേര്‍തുണ്ടാക്കിയിരുന്ന രുചിയുറും ഉപ്പുമാവിന് റെ കൊതിയുറും ഗന്ധം. അത് അച്ചന്റെ കണ്ണ് വെട്ടിച്ച് വീട്ടിലേക്ക്ഒളി ച്ചുകടത്തിയതെല്ലാം ഭൂതകാല വിദ്യാര്‍ത്ഥി ജിവിതത്തിന്റെ രുചിയു റും ഓര്‍മ്മകളായി ഇപ്പോഴും അവശേഷിക്കുന്നു.
കണ്ണാറ അപ്പര്‍ പ്രൈമറി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. അഞ്ച് പതിറ്റാണ്ടിലധികം പാരമ്പര്യമാര്‍ജ്ജിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരു ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം കൂടിയാണ്. ആ ചരിത്രം പൊടിതട്ടിയെടുക്കുവാനൊരുങ്ങുകയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. കെ.എസ് മാരാര്‍ എന്ന് അറിയപ്പെട്ടിരുന്ന കൊട്ടിലില്‍ ശങ്കരന്‍ മാരാരുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ നേര്‍പതിപ്പാണ് ഈ വിദ്യാലയത്തിന്റെ ഉദയവും ഉയര്‍ച്ചയും.
2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചും കളിച്ചും ഉല്ലസിച്ചും ചുവടുറപ്പിച്ച അക്ഷരമുറ്റം. പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥി സമൂഹത്തിന് കലാകായികസാഹിത്യ ശാസ്ത്ര മണ്ഡലങ്ങളില്‍ സര്‍ഗ്ഗശേഷി തെളിയിക്കുന്നതിനും വികസിപ്പിക്കുന്നതിനു മുള്ള വേദി. ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ പഠിച്ചിരുന്ന വേളയില്‍ തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപജില്ലാജില്ലാ കലാകായിക മത്‌സരങ്ങളില്‍ സമ്മാനങ്ങളേറെ വാരിക്കൂട്ടിയ വിദ്യാലയം. ഇങ്ങനെ വിശേഷണങ്ങളുടെ നീണ്ട നിരത്തന്നെ നിരത്താനുണ്ട്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാലഘട്ടം എല്‍.പിയു.പി കാലഘട്ടമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഹൈസ്ക്കൂള്‍കോളേജ് വിദ്യാഭ്യാസം പിന്നിടുമ്പോള്‍ മനസ്സില്‍ ഓര്‍ത്തുവയ്ക്കാവുന്ന അദ്ധ്യാപകരുണ്ടായിയെന്നുവരില്ല. ഏഴാംതരംവരെ പഠിപ്പിച്ച ഗുരുക്കന്‍മാര്‍ ഓര്‍മ്മയില്‍ എക്കാലവും സ്ഥാനം പിടിക്കും. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന അധ്യാപകരെ ഞങ്ങളുടെ തലമുറ ഓര്‍മ്മകളുടെ താളിയോകലളില്‍ കാത്തുസൂക്ഷിക്കുന്നുണ്ടാകണം. തലമുറകളെ അക്ഷരങ്ങളുടെ അരങ്ങിലെത്തിച്ച കണ്ണാറ വിദ്യാലയം ഓര്‍മ്മകളുടെ പൊന്‍നൂലിഴകളിലാണ് കോര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്.
വിദ്യാലയ മധ്യത്തില്‍ കരിപിടിച്ച് കൂനികൂടി നിന്നിരുന്ന ഉപ്പുമാവ് പുര. അവിടെ നിന്ന് ഉയര്‍ന്നിരുന്ന അമേരിക്കന്‍ പിഎല്‍ 480 ഗോതമ്പും ഡാല്‍ഡയും ചേര്‍ത്തുണ്ടാക്കിയിരുന്ന രുചിയുറും ഉപ്പുമാവിന്റെ കൊതിയുറും ഗന്ധം. അത് അച്ചന്റെ കണ്ണ് വെട്ടിച്ച് വീട്ടിലേക്ക് ഒളിച്ചുകടത്തിയതെല്ലാം ഭൂതകാല വിദ്യാര്‍ത്ഥി ജിവിതത്തിന്റെ രുചിയുറും ഓര്‍മ്മകളായി ഇപ്പോഴും അവശേഷിക്കുന്നു.
വിദ്യാര്‍ത്ഥി പ്രവേശനം ഗണ്യമായി കുറഞ്ഞതോടെയാണ് ഈ വിദ്യാലയത്തിന്റെ വളര്‍ച്ച അസ്തമിക്കാന്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുഞ്ഞതിനു മുഖ്യ കാരണമായി സര്‍ക്കാരിന്റെ കുടും ബാംസൂത്രണ/ക്ഷേമ പദ്ധതികളെ ചൂണ്ടികാണിക്കാം. കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ മകന് ഇംഗ്ലീഷ് പഠിയ്ക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടില്‍ തന്നെയാകണമെന്ന നിര്‍ബന്ധ ബുദ്ധിയും വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയായിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല.
കെ.എസ്. മാരാരുടെ ഉടമസ്ഥതയില്‍ നിന്ന് വിദ്യാലയം സാമൂഹിക ഉത്തരവാദിത്തം തൊട്ടുതിണ്ടാത്ത വരുടെ കൈകളിലെത്തിയതാകട്ടെ വിദ്യാലയത്തിന്റെ ദുരവസ്ഥയുടെ ആഴം ഏറുന്നതില്‍ കലാശിച്ചു. പൂര്‍വ്വകാല പ്രൗഢിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ രക്ഷാകര്‍തൃ സംഘടനകള്‍ക്ക് നേതൃത്വം നല്‍കി യവരിലേറെയും കിണഞ്ഞുപരിശ്രമിച്ചുവെന്നത് പ്രത്യേകം ശ്രദ്ധേയം. എന്നിട്ടും സ്കൂളിന്റെ വളര്‍ച്ചയെ തിരചച്ചുപിടിയ്ക്കാനായില്ലെന്നത് ദൗര്‍ഭാഗ്യകരം. പുതുതലമുറകളെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആനയിച്ചുകൊണ്ടുവരുന്നതിലുള്ള ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകരുടെ എണ്ണം ശുഷ്കിച്ചുപോയതിന്റെ ദുരന്തപൂര്‍ണ്ണമായ പരിണിതയാണോ വര്‍ത്തമാനകാല വിദ്യാലയത്തിന്റെ ദുരവസ്ഥക്ക് കാരണം? ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ ലേഖകന്‍ തുനിയുന്നില്ല. ഇതിനു ഉത്തരം കണ്ടെത്തേണ്ടത് പുതിയതായിയെത്തിയ അദ്ധ്യാപകര്‍ തന്നെ.
അദ്ധ്യാപകരെ പ്രതികൂട്ടിലാക്കികൊണ്ട് മാത്രം വിദ്യാലയത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പരിതപിപ്പി ക്കേണ്ടതില്ലെന്നു തോന്നുന്നു. തളര്‍ച്ചയുടെ ആഘാതം ഇനിയും ഏറ്റുവാങ്ങാന്‍ ആയിരങ്ങള്‍ക്ക് അക്ഷരങ്ങളുടെ അഗ്‌നി പകര്‍ന്ന കണ്ണാറ വിദ്യാലയത്തിനാകില്ലെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ഈ തിരിച്ച റിവിന്റെ വെളിച്ചത്തിലാണ് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ പിറവിയെടുക്കുന്നത്. തളര്‍ച്ചയെപ്രതിയുള്ള പരിതാപങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമല്ല പ്രാമുഖ്യം. തളര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് കരക യറ്റുകയെന്ന ദൗത്യത്തിനായിരിക്കണം ഇനിയുള്ള കാലം ഊന്നല്‍ നല്‍കേണ്ടത്. ഈ ദൗത്യം നിര്‍വ്വ ഹിക്കേണ്ടത് മുഖ്യമായും വര്‍ത്തമാനകാല അദ്ധ്യാപകര്‍ തന്നെ. പൂര്‍വ്വകാല വിദ്യാര്‍ത്ഥികളുടെ ക്രിയാത്മക ഇടപ്പെടലാകട്ടെ വിദ്യാലയത്തിന്റെ നാളെകളിലെ മാറ്റത്തിന്റെ വഴികാട്ടിയാകുമെന്നും വിശ്വസിക്കാം.
പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പലരും ജീവിതത്തിന്റെ നാനാതുറകളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടു ത്തിയിട്ടുണ്ടെന്നതില്‍ അഭിമാനിക്കാം. മലയാള ഭാഷാ മാധ്യമത്തില്‍ പഠിച്ച് വിദേശത്തും സ്വദേശത്തും വ്യത്യസ്ത നിലകളില്‍ ജോലി ചെയ്യുന്നുവരേറെയുണ്ട്. ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി അവരുടെ അനുഭവങ്ങള്‍ സ്കൂളിലെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കാനാകണം. ഇങ്ങനെയുള്ള അപൂര്‍വ്വ അവസരങ്ങള്‍ക്ക് അരങ്ങൊരുങ്ങുമെങ്കില്‍ അത്യധികമായ ആഹ്‌ളാദത്തിന്റെ ആരവങ്ങളായിരിക്കുമത് അനുഭവവേദ്യമാകുക. ഇത്തരം അസുലഭ അവസരങ്ങളുടെ ഭാഗമാക്കുവാന്‍ പൂര്‍വ്വകാല വിദ്യാത്ഥികള്‍ സമയം കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതെ, ഓര്‍മ്മകളുടെ മദിരാശി മരത്തണലില്‍ ഒത്തുകൂടുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുവെന്ന് അറിയിക്കട്ടെ.