യാത്രക്കാര്‍ പെരുവഴിയില്‍: ബസുടമകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആര്‍.ടി.ഒ

സ്വന്തം ലേഖകന്‍

 തനിക്ക് മുന്‍പരിചിയം പോലുമില്ലാത്ത വൃദ്ധനോടുള്ള കണ്ടക്ടറുടെ മര്യാദയില്ലാത്ത സമപീനത്തിന് സാക്ഷ്യംയംവഹിക്കേണ്ടിവന്നതാണ് പീച്ചി റോഡില്‍ യാത്രാക്കാരെ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കിപ്പെട്ട സാഹചര്യം.

പീച്ചി-തൃശ്ശൂര്‍ റൂട്ടിലെ ബസ്സുകളിലേറെയും പട്ടിക്കാട് കിഴക്ക് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നില്ല. ഇതിനുള്ള അനുമതി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറില്‍ (ആര്‍.ടി.ഒ) നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും അവകാശവാദം. എന്നാല്‍ അത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. പാണഞ്ചേരി ന്യൂസ് 2012 ആഗസ്റ്റ് 01 ന് സമര്‍പ്പിച്ച വിവ രാവകാശ അപേക്ഷ പ്രകാരം ആര്‍.ടി.ഒ നല്‍കിയ മറുപടിയിലാണ് (GI/405/2012, 21.08.2012) വിശദീകരണം. പട്ടിക്കാട് കിഴക്ക് ഭാഗത്തേക്കുളള യാത്രക്കാരെ പീച്ചി റോഡില്‍ ബസ് ജീവനക്കാര്‍ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫീല്‍ഡ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പട്ടിക്കാട് കിഴക്ക് ഭാഗത്താണ്. പഞ്ചായത്ത് ഓഫീസ്, പാണഞ്ചേരി-പീച്ചി വില്ലേജ് ഓഫീസുകള്‍, എല്‍.പി.-യു.പി- ഹൈസ്ക്കൂള്‍, പ്ലസ്ടു, കുടുംബശ്രീ ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട് ഇവിടെ. ഈ ഓഫീസുകളില്‍ ഒട്ടനവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നു. പക്ഷേ പീച്ചി റോഡില്‍ ജനങ്ങളെ ബസ് ജീവനക്കാര്‍ ഇറക്കിവിടുന്നു. പട്ടിക്കാട് കിഴക്ക് ഭാഗത്തേക്ക് കൂടി സഞ്ചരിക്കുവാനുള്ള ബസുകൂലി നല്‍കിയവരെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വഴിമധ്യേ/യാത്രാമധ്യേ ഇറക്കിവിടുന്നത്.

ജനങ്ങള്‍ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്നു. ഓട്ടോക്കാരാകട്ടെ, 15/20 രൂപ വസൂലാക്കുന്നു. ജനങ്ങളുടെ യാത്രാ അവകാശം നിഷേധിക്കുന്നത് ബസ് ജീവനക്കാര്‍ തങ്ങള്‍ക്ക് ലഭിക്കാത്ത ആര്‍.ടി.ഒ അനുമതിയുടെ പേരുപറഞ്ഞാണ്. ഡീസല്‍ വിലവര്‍ദ്ധനയുണ്ടാകുമ്പോള്‍ ബസുടമകള്‍ സംഘടിച്ച് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യാത്രാക്കൂലി കൂട്ടുന്നതിനുള്ള മിടുക്ക് കാണിക്കുന്നു. സംഘബലമില്ലാത്ത യാത്രാക്കാരുടെ ബസുകൂലി വാങ്ങി ബാഗിലിട്ട് അവരെ വഴിമധ്യേ ഇറക്കിവിടുന്നതിലാകട്ടെ ബസ് ജീവനക്കാര്‍ അതീവ മിടുക്ക് കാണിക്കുന്നു! വൃദ്ധരെ പോലും ദാക്ഷിണ്യമില്ലാത്ത ഇറക്കിവിടുന്നു.

കൃഷിക്കാരന്‍ എന്ന പേരില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ ഒരു വൃദ്ധനെ പീച്ചി റോഡില്‍ ഇറക്കിവിട്ടതിനെ ചോദ്യം ചെയ്ത ഈ ലേഖകനോട് തീര്‍ത്തും മോശമായ രീതിയിലാണ് കണ്ടക്ടര്‍ പെരുമാറിയതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. താന്‍ തന്റെ കാര്യം അന്വേഷിച്ചാല്‍ മതി നാട്ടുകാരുടെ കാര്യം അന്വേഷിക്കണ്ടയെന്ന താക്കീതാണ് വെള്ളക്കാരിത്തടം സ്വദേശിയും ചെറുപ്പക്കാരനുമായ ബസ് കണ്ടക്ടര്‍ ഈ ലേഖകന് നല്‍കിയത്. അവിടെ ഇറക്കിവിട്ട വൃദ്ധനെ പോലെ ഇപ്പറഞ്ഞ ജീവനക്കാരനും വയസ്സാകുമെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതൊന്നും പക്ഷേ ചെവികൊള്ളാതെ ഈ ലേഖകന്‍ മഹാഅപരാധം ചെയ്തുവെന്ന നിലയില്‍ കലികൊള്ളുകയായിരുന്നു ആ കണ്ടക്ടര്‍. തനിക്ക് മുന്‍പരിചിയം പോലുമില്ലാത്ത വൃദ്ധനോടുള്ള കണ്ടക്ടറുടെ മര്യാദയില്ലാത്ത സമപീനത്തിന് സാക്ഷ്യംവഹിക്കേണ്ടിവന്നതാണ് പീച്ചി റോഡില്‍ യാത്രാക്കാരെ ഇറക്കിവിടുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കിപ്പെട്ട സാഹചര്യം.

സ്വകാര്യ ബസ് സര്‍വ്വീസുകളെ വ്യവസായമായി അംഗീകരിക്കണമെന്ന മുറവിളിയിലാണ് ബസുടുമാസംഘങ്ങള്‍. എന്നാല്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം പ്രൊഫഷണലിസമെങ്കിലും പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉടമകള്‍ തിരിച്ചറി യുന്നില്ല ന്നിടത്താണ് മുന്‍ സൂചിപ്പിച്ചവരെപോലുള്ള ജീവനക്കാര്‍ പാവം യാത്രക്കാരോട് ശത്രുതാ മനോ ഭാവത്തോട് പെരുമാറുന്നത്. ഇനി അഥവാ പ്രൊഫഷണ ലിസമില്ലെങ്കിലും മിനിമം മര്യാദയെങ്കിലും കാണിക്കേണ്ടതുണ്ടെന്ന് ജീവനക്കാരെ ബോധ്യപ്പെടു ത്തുന്നതില്‍ ബസുടമകള്‍ തയ്യാറാകുന്നുണ്ടോയെന്ന് സംശയം. എല്ലാ ബസ് ജീവനക്കാരും മുന്‍ചൊന്ന കണ്ടക്ടറെ പോലുള്ള വരാണെന്ന് അഭിപ്രായമില്ല. അതേസമയം മിനിമം പ്രൊഫഷണല്‍ സ്വഭാവ മില്ലാത്തവര്‍ കുറവ ല്ലെന്നതിന് ഉദാഹരണങ്ങളേറെയില്ലെന്ന് പറയാനാകുമോ?

 യാത്രക്കാരെ പീച്ചി റോഡില്‍ ഇറക്കിവിടുന്നതിന് ആര്‍ടിഒയുടെ അനുമതിയില്ലെന്ന വിവരവകാശ രേഖ പഞ്ചായത്ത് കമ്മിറ്റിയുടെയും വൈസ് പ്രസിഡന്റിന്റെയും പേരില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇമെയില്‍ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെ അത് പക്ഷേ സ്വീകരിക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. പഞ്ചായത്ത് കമ്മിറ്റി നടപടി സ്വീകരിച്ചിരിന്നുവെങ്കില്‍ യാത്രാമദ്ധ്യേ ഇറക്കി വിടപ്പെടുന്ന ദുരവസ്ഥ ഇപ്പോഴും തുടരുകയില്ലായിരുന്നു. യൂത്ത്‌കോ. നേതാവ് കെ.സി.അഭിലാഷിനും ഇപ്പറഞ്ഞ വിവരാവകാശരേഖ ഇമെയില്‍ ചെയ്തിരുന്നു. ജനങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിയിടുന്നതിന്റെ ദിശയില്‍ യൂത്ത്‌കോ.അത് പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നത് ശ്രദ്ധേമായി.

യാത്രക്കാരെ വഴിമധ്യേ ഇറക്കിവിടുന്ന ബസുട മകള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന് വേഷിച്ച് നടപടിയെടുക്കുമെന്ന് വിവരവകാശ രേഖ യില്‍ ആര്‍.ടി.ഒ ഉറപ്പുനല്‍കുന്നുണ്ട്. അത് അതേപടി വിശ്വാസത്തിലെടുക്കുവാനാകുമോയെന്ന് സംശ യമുണ്ട്. വിവരാവകാശ അപേക്ഷക്ക് 30 ദിവസ ത്തികം മറുപടി നല്‍കേണ്ടതുണ്ട്. അത് പക്ഷേ ആര്‍.ടി.ഒ ഓഫീസ് പാലിച്ചില്ല. ഇതേ തുര്‍ടന്ന്, താന്‍ അപ്പീല്‍ നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന കത്ത് നല്‍കി. അതോടെ 43 ദിവസത്തിന് ശേഷം മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു ആര്‍.ടി.ഒ ഓഫീസ്. 30 ദിവസത്തികം മറുപടി നല്‍കിയെന്ന് സ്ഥാപിച്ചെടുക്കുന്നതിനായി തിയതിയില്‍ തിരിമറി നടത്തിയിരക്കുന്നു!! ഇതു കൊണ്ടൊക്കത്തന്നെയാണ് ആര്‍.ടി.ഒയുടെ ഉറപ്പ് വിശ്വാസത്തി ലെടുക്കുവാ നാകുമോയെന്ന സംശയമുന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പിന്‍ബലമേകണ്ടത് ജനങ്ങ ളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കമ്മറ്റിത്തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ നിര്‍ബന്ധിക്ക പ്പെടുകയാണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത് അധികാര ത്തിലേറ്റിയ സംഘടിത ശേഷിയാര്‍ജ്ജിക്കാത്ത ജനങ്ങളെ യാത്രമധ്യേ ഇറക്കിവിടുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും കൂടെയാണോ? ആര്‍.ടി.ഒ ആരുടെ കൂടെയാണ് ? കാത്തിരുന്നു കാണുക.

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…