പട്ടിക്കാട് ;
സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യംവേണ്ട പ്രഷര്‍ നോക്കുവാനുള്ള ഉപകരണമില്ല. ഒരെണ്ണം വാങ്ങിയിരുന്നു. എന്നാലത് കേട് വന്നു.അതിനുശേഷം പുതിയതൊന്ന് വാങ്ങാനായിട്ടില്ലെന്ന്!. രോഗികളില്‍ നിന്നും ഈടാക്കുന്ന ഒരു രൂപ സ്വരൂപിച്ചാണത്രെ ആശുപത്രിയിലേക്ക് ആവശ്യം വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നത്. ഗ്രാമപഞ്ചായത്തിലെ ആദിവാസികളടക്കമുള്ള നിര്‍ദ്ധനരുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും ആശ്രയ കേന്ദ്രമാണ് പട്ടിക്കാട് ആതുരാലയം. എന്നാല്‍ ഇവിടത്തെ മിനിമം വേണ്ട സൗകര്യകളെന്തെന്ന് അന്വേഷിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഒട്ടുമേ താല്പര്യമില്ല. ഇത് ജനങ്ങളോടുളള കടുത്തെ വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. അതേസമയം ലക്ഷങ്ങളുടെ മരാമത്ത് പണികളുടെ ടെണ്ടര്‍ നടപടികളില്‍ ഭരണസമിതി പകടിപ്പിക്കുന്ന ഉത്സാഹം അപാരം തന്നെ. ടെണ്ടറുകളിലൂടെ തരപ്പെടുന്ന കമ്മീഷന്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വികസന കാര്യങ്ങളിലും ലഭിക്കുവാനുള്ള സാധ്യതയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ആശുപത്രിയെയും വികസിപ്പിച്ചേനെ!