മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വി ശിവൻകുട്ടി യുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം യു മുത്തു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ വാദിയായ  ക്രിമിനല്‍ കേസിലാണ് പൊതുഖജനാവിലെ പണം മുടക്കി പ്രതിക്ക് അതേ സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുന്നത്. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നതിനുവേണ്ടി പൊതുഖജനാവ് കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കെ സി അഭിലാഷ് പറഞ്ഞു.

പ്രതിഷേധ സമരത്തിൽ കോൺഗ്രസ്സ് നേതാക്കളായ
സി.കെ.ഫ്രാൻസീസ് , ജിജോ ജോർജ്ജ്,എ.വി.സുദർശൻ, വർഗ്ഗീസ് വാഴപ്പിള്ളി ,ടി.വി.തോമസ്, എന്നിവർ പ്രസംഗിച്ചു.

നേതാക്കളായ
കാസിം കെ.കെ,
രഞ്ചീത്ത് ചന്ദ്രൻ,ജയദേവൻ, സുധാകരൻ, നാരായണൻ പി, ടിറ്റൊ തോമസ്,മിൻ്റോ .സി . ആൻ്റോ ,വിപിൻ.ഇ.ആർ
സി.ജെ.രാജേഷ് ,സഞ്ജു വർഗ്ഗീസ്, ബേബി പട്ടാളക്കുന്ന് , ജോയ് കെ.ജിഎന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…