പടവലം

പടവലം

പടവലം  (Trichosanthes cucumerina )

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന   വള്ളിച്ചെടിയാണ്‌ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമിത് കൃഷി ചെയ്യുന്നുണ്ട്.

പടവലങ്ങക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌.

രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു. വീടുകളില്‍ വളരെ എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതാണിത്.

പടവലങ്ങയ്ക്ക് പലവിധ ഔഷധഗുണങ്ങളുണ്ടത്രേ. പനി കുറയ്ക്കുക, ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കുക, ദഹനശക്തി കൂട്ടുക, ശരീരത്തിലെ ദ്രവാംശം വരണ്ട കാലാവസ്ഥയില്‍ നിലനിര്‍ത്തുക തുടങ്ങിയവയാണ് പ്രധാനം. കൂടാതെ പടവലങ്ങ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിിനും തലമുടി വളരുന്നതിനും ഉത്തമമെന്ന് പഴമക്കാര്‍ പറയുന്നു..