അച്ഛൻ – മകൾ വർണക്കൂട്ടുകൾ കാണാൻ പീച്ചി പൊലീസ് സംഘം

അച്ഛൻ – മകൾ വർണക്കൂട്ടുകൾ കാണാൻ പീച്ചി പൊലീസ് സംഘം

തൃശൂർ തെക്കുംപ്പാടം കോരംക്കുളം മഹാവിഷ്ണു – ധർമ്മശാസ്താ ക്ഷേത്ര പെയിന്റിങ്ങുകൾ കാണാൻ പീച്ചി പൊലീസ് സംഘമെത്തി. സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിപ്പിൻ നായരോടൊപ്പമാണ് സംഘമെത്തിയത്‌. തന്റെ സ്റ്റേഷൻ പരിധിയിൽ  ചിത്രകലയുടെെ ലോകത്ത് വിരാജിക്കുന്ന പ്രതിഭകളുണ്ടെന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് വിപിൻ നായർ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളും നാട്ടുക്കാരുo സന്നിഹിതരായിരുന്നു.

ക്ഷേത്ര ചുമരുകളിൽ ചിത്രകലയുടെ സമ്പന്നമായ കാഴ്ചകളൊരുക്കിയത്   താണിപ്പാടം സ്വദേശി രാധു (രാധാകൃഷ്ണൻ ) വും മകൾ കൃഷ്ണപ്രിയയുമാണ്. തൃശൂർ ഫൈൻ ആട് സ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് കൃഷ്ണപ്രിയ.

പിതാവിൽ നിന്ന് പകർന്നുകിട്ടിയ ചിത്രകലാ വൈദ് ഗദ്ധ്യം മകൾ കൃഷ്ണപ്രിയ അക്കദമിക്ക് മികവോടെ തേച്ചുമിനുക്കിയെടുക്കുകയാണ്.  ചിത്രകലയുടെ അത്യപൂർവ്വ ആവിഷ്ക്കാക്കാരമാണ് കോരംകുളം ക്ഷേത്ര ചുമരുകളിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നത്. ഇനാമൽ വർണ്ണക്കൂട്ടുകളിലാണ് അച്ഛന്റെയും മകളുടെയും ചിത്രമെഴുത്ത്. ക്ഷേത്രത്തിൽ മ്യൂറൽ ചിത്രങ്ങൾ രചിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…