സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കിലക്ക് സ്വീകരണം

സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി കിലക്ക് സ്വീകരണം

തൃശൂർ കൊമ്പഴ  സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സൗത്ത് ഏഷ്യൻ അണ്ടർ-16 നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനും റണ്ണറപ്പുമായ കില അരവിന്ദാക്ഷന് സ്വീകരണം നൽകി. സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ – അനുമോദന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ വിൽസൻ വേലിക്കകത്ത് കിലയെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.

ചടങ്ങിൽ പ്രിൻസിപ്പൽ മേരി മാത്യൂ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീല റെജി നന്ദിയും രേഖപ്പെടുത്തി. അധ്യാപിക പ്രിയ ശ്രീനിവാസൻ, പിടിഎ അംഗം സുമേഷ് എന്നിവർ ആശംസകൾ നേർന്നു.

മറുപടി പ്രസംഗത്തിൽ കില തന്റെ സെന്റ് മേരീസ് സ്കൂൾ ജീവിതക്കാല ഓർമ്മകൾ പങ്കുവച്ചു. സ്കൂൾ മാനേജ്മെന്റും പിടിഎയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…