മുടിക്കോട് സ്കൂളിനായി ഫോട്ടോഗ്രാഫർമാർ

മുടിക്കോട് സ്കൂളിനായി ഫോട്ടോഗ്രാഫർമാർ

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുടിക്കോട് മഹാത്മാ പ്രൈമറി വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പീച്ചി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സഹായം. വിദ്യാലയത്തിലെ വിദ്യാർത്ഥി പ്രവേശനമുൾപ്പെടെ മെച്ചപ്പെടുത്തുന്നതിനായുള്ള സഹായ സഹകരണം വാഗ്ദാനം ചെയ്തു. അസോസിയേഷൻ വിദ്യാലയ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

മുഖ്യ അധ്യാപിക ഷീല, അസോസിയേഷൻ ഭാരവാഹികളായ രാമചന്ദ്രൻ, സി ജോ മഞ്ഞക്കുന്ന്, ഗോപാലകൃഷ്ണൻ, ടി വി ഫ്രാൻസിസ്, അൽ കാസിം, സുരേഷ് ഷോമേൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Post

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ്  റീട്ടെയിൽ മേഖല – ഒരു വിശകലനം

ഉന്നത ബിരുദം, താഴ്ന്ന വേതനം: ബ്രാൻ്റഡ് റീട്ടെയിൽ മേഖല – ഒരു വിശകലനം

കെ. കെ ശ്രീനിവാസൻ അഭ്യസ്തവിദ്യരായ യുവതയെ തുച്ഛ വേതനത്തിലും ദീർഘസമയ ജോലിയിലും തളച്ചിട്ട് കോർപ്പറേറ്റുകൾ വളരുമ്പോൾ വായ്പ യെടുത്ത് നേടുന്ന…