ജമ്മു കശ്മീരിൽ 4 ജി സേവനം പുന:രാരംഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ഉന്നതാധികാര കമ്മിറ്റിയിൽ നിന്ന് ആരായുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ – എഎൻഐ റിപ്പോർട്ട്.
ഇന്നാണ് (ആഗസ്ത് 11 ) ഇക്കാര്യം സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസ് രമണയുടെ ബഞ്ചിന് മുമ്പാകെ വിഷയത്തിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ.
സംസ്ഥാനത്തെ ജില്ലകൾ കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ 4 ജി പുന:സ്ഥാപനമെന്നതിൻ്റെ സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് 10 ന് കമ്മിറ്റി യോഗം കൂടിയിരുന്നു. കേന്ദ്ര ഭരണ പ്രദേശ ഭരണകൂടവുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ തുടരുകയാണ്- എജി കോടതിയിൽ പറഞ്ഞു.
മൂന്നു തവണ കമ്മിറ്റി അവലോകനം നടത്തി. സംസ്ഥാനത്ത് സുരക്ഷാ പ്രശ്നങ്ങൾ ഇനിയും നിലനിക്കുന്നതായാണ് കമ്മിറ്റി വിലയിരുത്തൽ. കോവിഡു പ്രതിരോധ നടപടികൾക്ക് 4ജി നിയന്ത്രണം തടസ്സമല്ലെന്നും എജി കോടതിയെ ബോധിപ്പിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ 4ജി പുന:സ്ഥാപനമെന്നതിൽ പരാതിക്കാരുടെ വക്കീൽ അസഫ
അഹമ്മദിത തൃപ്തി രേഖപ്പെടുത്തി.
ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽ എന്ന എൻജിഒ കേന്ദ്ര സർക്കാരിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് വാദം. സംസ്ഥാനത്തെ 4 ജി പുന:സ്ഥാപന അഭിപ്രായ രൂപീകരണ സംവിധാനമെന്ന നിലയിൽ ഒരു ഉന്നത കമ്മിറ്റി രൂപീകരിക്ക
ണമെന്ന കോടതി നിർദ്ദേശം കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നതിനെപ്രതിയാണ് കോടതിയലക്ഷ്യ കേസ്.