പൗരത്വ ആകട് എതിർപ്പ് മതത്തിൽ കൂട്ടിക്കെട്ടരുത്

പൗരത്വ ആകട് എതിർപ്പ് മതത്തിൽ കൂട്ടിക്കെട്ടരുത്

പൗരത്വരജിസ്ട്രർ / പൗരത്വ ആകട്:എതിർപ്പുകൾ മതത്തിൽ കൂട്ടികെട്ടാതിരിക്കട്ടെ… സമ്പന്നമായ മതേതര സംസ്ക്കാരമാണ് അപകടത്തിൽ

രു സമുദായത്തിന്റെ പുറത്തിറങ്ങാത്ത സ്ത്രീകൾ പോലും സമരരംഗത്ത്! ഇതിലൂടെ എതിർപ്പിന്റെ ഉത്തരവാദിത്തം തങ്ങൾക്കുമാത്രമെന്നസ്ഥ അറിഞ്ഞോ റിയാതെയോ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നുവേണം പറയാൻ. ഇതാകട്ടെ എതിർപ്പിന് ഭൂരിപക്ഷ പിന്തുണയില്ലെന്നും ദുർബ്ബലമായ പിന്തുണയെന്നും പ്രചരിപ്പിക്കുന്നതിന് സംഘ് പരിവാറിനെ കൂടുതൽ പ്രാപ്തരാക്കുന്നുണ്ടോയെന്നത് പരിശോധിക്കപ്പെടണം – പ്രത്യേകിച്ചും സംഘ് ശക്തികൾ പാർലമെന്റിലെ അംഗബലത്തിൽ പടച്ചുണ്ടാക്കിയ പൗരത്വ ആക്ടിന്റെ അനഭലഷണീയ സാഹചര്യത്തിൽ.

സംഘപരിവാർ തീർപ്പിന് പിന്നിലെന്ന പോലെ എതിർപ്പിന്റെ സ്വരത്തിൽ മതപരിഗണനകൾ കടന്നുകൂടുന്നത് അഭിലഷണീയമല്ലെന്നാണ് പക്ഷം. എതിർപ്പിന്റെ സ്വരത്തിൽ സംഘ്പരിവാർ തീർപ്പിന് പിന്നിലെ മതപരിഗണനക്ക് സ്ഥാനമുണ്ടാകരുത്. സംഘ്പരിവാർ തീർപ്പിനോടുള്ള എതിർസ്വരത്തിൽ ഒരു സമുദായത്തോടുള്ള വെറുപ്പ് എന്നതല്ല രാജ്യത്തിന്റെ അതിസമ്പന്നമായ സംസ്ക്കാരത്തെ കുഴിച്ചുമൂടുന്നുവെന്നതാണ് സുവ്യക്തമാക്കപ്പെടേണ്ടത്. അതിസമ്പന്നമായ മതേതര സംസ്ക്കാരം അപകടത്തിലാലെന്നതാണ് പരമപ്രധാനം. ഈ തിരിച്ചറിവിലാണ് എതിർപ്പിന്റെ സ്വരങ്ങൾക്ക് സ്വീകാര്യതയും മൂർച്ഛയുമേറുക.

പടം : മാതൃഭൂമി 19/12/19

Related Post