പട്ടിലുംകുഴിപ്പാലം രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചു

പട്ടിലുംകുഴിപ്പാലം രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചു

 

നിരവധി സമരങ്ങളിലൂടെയും നിയമ നടപടികളിലൂടെയുമാണ് പാലത്തിന്റ നിർമ്മാണം യാഥാർത്ഥ്യമാകുന്നത്

തൃശൂർ പീച്ചി പട്ടിലുംകുഴി – കട്ടച്ചിറകുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം രണ്ടാം ഘട്ടം ആരംഭിച്ചു. പില്ലറുകൾക്ക് മുകളിൽ ബീമുകൾ വാർക്കുന്ന പണികൾ ഉടൻ ആരംഭിക്കും. 8.40 കോടി രൂപ മുതൽമുടക്കിലാണ് 125 മീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമ്മാണം.

ഏറെ കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഈ പാലം. നിരവധി സമരങ്ങളിലൂടെയും നിയമ നടപടികളിലൂടെയുമാണ് പാലത്തിന്റ നിർമ്മാണം യാഥാർത്ഥ്യമാകുന്നത്.
പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, പഞ്ചായത്ത് മെമ്പർ കെ.പി.എൽദോസ്, യാക്കോബ് പയ്യപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകി.  കോടതി അനുകൂലവിധിയിലാണ് പാലം പണി ആരംഭിച്ചത്.

മഴക്കാലമായാൽ കട്ടച്ചിറകുന്ന് പട്ടിലുംകുഴി പ്രദേശവാസികൾക്ക് പീച്ചിയിലെത്താൻ  കിലോമീറ്ററുകൾ താണ്ടേണ്ടതുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാദുരിതത്തിനറുതിവരും.

രണ്ടാംഘട്ട നിർമാണത്തോടനുബന്ധിച്ച് മുഖ്യ ഹർജിക്കാരനായ ഡിസിസി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തിനെ നാട്ടുകാർ അനുമോദിച്ചു.
ഷിബു പോൾ, ജിനേഷ്  തുടങ്ങി നിരവധി നാട്ടുകാർ പങ്കെടുത്തു.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…