ഡമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലഹാരിസ്. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുളള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് – അൽ-ജസീറ റിപ്പോര്‍ട്ട്.
രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയാണ് കമല ഹാരിസ്. തനിക്കൊപ്പം മത്സരിക്കാന്‍ കമലയെ തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ജോ ബൈഡന്റെ ട്വീറ്റ്. വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ സ്ത്രീയെ മാത്രമേ നാമനിര്‍ദേശം ചെയ്യുവെന്ന് 77 കാരനായ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ വൈസ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തതില്‍ തനിക്ക് അഭിമാനമുണ്ട്. ബൈഡൻ കമാന്‍ഡര്‍-ഇന്‍-ചീഫായി തെരഞ്ഞെടുക്കപ്പെടുന്നതിന് ശക്തമായ പോരാട്ടത്തിനിറങ്ങുമെന്ന് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദ്യ കറുത്തവര്‍ഗക്കാരിയായ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന കറുത്ത വര്‍ഗക്കാരിയായ ആദ്യ ഇന്ത്യന്‍ വംശജ. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ബൈഡന്റെ ശക്തയായ വിമര്‍ശകയായിരുന്നു കമല ഹാരിസ്. പിന്നീട് അദ്ദേഹത്തിന്റെ അനുയായിയായി മാറുകയായിരുന്നു. 55 കാരിയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ പ്രസിഡന്‍ഷ്യല്‍ ടിക്കറ്റിനായി മത്സരിക്കുന്ന നാലാമത്തെ വനിതയാണ്.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്.