ഇസ്രയേൽ – യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

ഇസ്രയേൽ – യുഎഇ ഉടമ്പടി: ലക്ഷ്യം യുഎസ് ആയുധക്കച്ചവടം

Kk Sreenivasan

സ്രയേൽ – യുണൈറ്റഡ് അറബ് എമിറേറ്റ് (യുഎഇ)   ഉടമ്പടി    അറബ് മേഖലയിൽ  യുഎസിൻ്റെ ആയുധ വില്പനയ്ക്ക്  കൂടുതൽ ഊർജ്ജം പകരും. കോവിഡു

ക്കാലഘട്ട സാമ്പത്തിക പ്രതിസന്ധിക്ക്  തടയായി ആയുധക്കച്ചവടമാണ് യുഎസ് തന്ത്രം. ഇതാണ് ഇസ്രയേലിനെ മുന്നിൽനിറുത്തി യുഎസ് ഭരണകൂട മുൻകയ്യിൽ ഇസ്രയേൽ – യുഎഇ ഉടമ്പടി.
യുഎസ് പ്രസിഡന്റ്  ട്രമ്പിൻ്റെ മാധ്യസ്ഥതയിൽ രൂപംകൊണ്ട ഇസ്രയേൽ – യുഎഇ ഉടമ്പടി  ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കും. വിശാലമായ പുതിയ ബന്ധം സ്ഥാപിക്കപ്പെടുമെന്നും ഇസ്രായേലും യുഎഇയും  പ്രഖ്യാപിച്ചതായിറോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആയുധവിൽപ്പനയിൽ യുഎസുമായി പ്രത്യേക ബാന്ധവമുള്ള ഇസ്രയേലുമായി ഇത്തരമൊരു കരാറുണ്ടാക്കുന്ന ഈജിപ്തിനും ജോർദാനും ശേഷമുള്ള മൂന്നാമത്തെ അറബ് രാജ്യമായി മാ യുഎഇ. എമിറേറ്റുകൾ  ഇസ്രയേലുമായി കൂടുതൽ ചങ്ങാത്തത്തിലാകും
ഇസ്രയേലിന്റെ പങ്കാളിയാകും. ഇതിലൂടെ യുഎഇ അമേരിക്കയുടെ പ്രാദേശിക സഖ്യകക്ഷിയാവും. ഇത് വ്യക്തമായും ഭീഷണിയുടെ അവസ്ഥയിൽ മാറ്റം വരുത്തും.  യു എഇയുമായുള്ള ആയുധ വിൽപ്പനയിലും ഇത് പ്രതിഫലിക്കും – ആഗസ്ത്  14ന് ദേശീയ പബ്ലിക് റേഡിയോ അഭിമുഖത്തിൽ ഇസ്രായേലിലെ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്‌മാൻ പറഞ്ഞു.
അറബ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ  നൂതന അമേരിക്കൻ ആയുധങ്ങൾ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.  അയൽരാഷ്ടങ്ങൾക്കുമേൽ ഇസ്രായേലിന് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ നിലനിറുത്തപ്പെടുമെന്നുറപ്പ് നൽകപ്പെടുന്നുണ്ട്. അത്യന്താധുനിക അമേരിക്കൻ ആയുധങ്ങൾ അറബ് രാഷ്ട്രങ്ങളു ടെ പക്കലെത്തുന്നത് തങ്ങൾക്ക് ഭീഷണിയാവുമെന്ന കരുതുന്നു
വെന്നതാണ് ഗുണപരമായ മിലിട്ടറി എന്ന് ലേബൽ ഇസ്രായേലിന് നൽകപ്പെടുന്നത്. ഉദാഹരണമായി ലോക്ക്ഹീഡ് മാർട്ടിൻ കോ (എൽ‌എം‌ടി‌എൻ) നിർമ്മിച്ച എഫ് -35 ജെറ്റ്  ഇസ്രായേൽ  ഉപയോഗിക്കുന്നു. യു‌എഇക്ക് നിലവിൽ വാങ്ങുവാൻ കഴിയില്ല.
അമേരിക്കൻ മുൻകയ്യിലുള്ള ഇസ്രായേൽ – യുഎഇ കരാർ എമിറേറ്റ്സിൻ്റെ വിജയമാണ്. ഇത് ആയുധ  വിൽപ്പനയ്ക്ക് വഴിവയ്ക്കുമെന്നതിൽ സംശയമില്ല.  ഇസ്രയേലിന്  ഗുണപരമായ മിലിട്ടറി മുൻതൂക്കമെന്നതിൽ നിന്ന് വത്യസ്തമായവസ്ഥ പുതിയഉടമ്പടിയിലൂടെ സംജാതമായേക്കുമെന്നത് യുഎഇക്ക് നേട്ടമാകും. ഇത്  വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി തിങ്ക് ടാങ്കിലെ പ്രോജക്ട് ഓൺ അറബ്-ഇസ്രായേൽ റിലേഷൻസ് ഡയറക്ടർ ഡേവിഡ് മകോവ്സ്കിയുടെ അഭിപ്രായം.
ഈ വർഷം മെയ്യിൽ 4569  ഉപയോഗിച്ച മൈൻ റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് (എംആർ‌പി) വാഹനങ്ങൾ യു‌എഇക്ക് നൽകാൻ
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. 556 മില്യൺ ഡോളറിൻ്റെ ആയുധ വില്പന. ആയുധവില്പനയിൽ ഇസ്രയേലിന് അമേരിക്കയുടെ
ആദ്യ പരിഗണനയെന്നു പറയുമ്പോൾ തന്നെ അറബ് രാഷ്ടമായ യുഎഇയുമായി ട്രമ്പ് ഭരണകൂടം വരുംനാളുകളിൽ ആയുധക്കച്ചവടം പൊടി
പൊടിക്കുമെന്ന സൂചനകൾ തന്നെയാണ് ഇവിടെയെല്ലാംശക്തിപ്പെടുന്നത്. ട്രമ്പ് ദല്ലാളായ  ഇസ്രായേൽ – യുഎഇ ഉടമ്പടിയിൽ നിന്ന് ആയുധ കച്ചവടത്തിൻ്റെ നേട്ടം കൊയ്യാൻ അമേരിക്കക്ക് അപൂർവ്വ അവസരങ്ങൾസൃഷ്ടിക്കപ്പെടുമെന്നും ചുരക്കം.
സൗദി അറേബ്യക്കും യുഎഇക്കും ട്രമ്പ് ഭരണകൂട ആയുധ വില്പന ശ്രമങ്ങൾക്ക് അമേരിക്കൻ നിയമ നിർമാതാക്കൾ കടിഞ്ഞാണിടാൻ ശ്രമിച്ചിരുന്നു. ഈ രാഷ്ട്രങ്ങളുടെമനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെടുത്തുന്നതിൻ്റെ സമ്മർദ്ദമെന്ന നിലയിലായിരുന്നു വിത്.  യെമൻ ആഭ്യന്തര യുദ്ധത്തിൽ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ സൗദി വ്യാപകമായി അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇത് കൂടുതൽ സാധാരണക്കാരെ സാരമായി ബാധിക്കുന്നുവെന്നതും സൗദിയുമായുള്ള അമേരിക്കൻ ആയുധ കച്ചവടത്തിനെതിരെ രംഗത്തു വന്ന അമേരിക്കൻ നിയമ നിർമ്മാതക്കൾ ഉയർത്തി
കാണിക്കുന്നുണ്ട്.
യെമനിൽ സാധാരണക്കാർക്കുണ്ടാക്കുന്ന ഗുരതര അപകട സാധ്യതകൾ കണക്കിലെടുക്കാതെയാണ് സൗദിയും യുഎഇയുമായി 2019 ൽ ട്രമ്പ് ഭരണകൂടം ആയുധ വില്പനയിലേർപ്പെട്ടതെന്ന്  ഒരു യുഎസ് ഗവൺമെന്റ് വാച്ച്ഡോഗ് റിപ്പോർട്ട് അടിവരയിടുന്നുവെന്നത് ശ്രദ്ധേയം.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…