കൊമ്പ് ആനകൊമ്പ് തന്നെ, മോഹന്‍ലാലിനെതിരെ  എന്തേ നടപടിയില്ല ?

കൊമ്പ് ആനകൊമ്പ് തന്നെ, മോഹന്‍ലാലിനെതിരെ എന്തേ നടപടിയില്ല ?

കെ.കെ.ശ്രീനിവാസന്‍/ KK SREENIVASAN

exclusive report fully powered RTI documents

വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശംവയ്ക്കുന്നത് നിരോധിച്ചിട്ടുള്ള ആനകൊമ്പ് കണ്ടെത്തിയിട്ടും അത് കൈവശക്കാര ന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുവാന്‍ അനുവദിക്കപ്പെട്ടതിലെ നിയമവി രുദ്ധതയെക്കുറിച്ച് വനംവകുപ്പിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തന്റെ മകനായ വനംവകുപ്പ് മന്ത്രിക്ക് ആനകൊമ്പ് കട്ടവരെ സംര ക്ഷിക്കുന്നതിലും മറ്റുമാണ് താല്പര്യമെന്ന് ബാലകൃഷ്ണപിള്ള ഒരു പത്ര സമ്മേളനത്തിനിടെ പറഞ്ഞ കാര്യം ഇവിടെ ചേര്‍ത്തുവായിക്കണം

സിനിമാനടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ഇന്‍കംടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത മൃഗത്തിന്റെ കൊമ്പ് ആനകൊമ്പാണെന്ന് വനംവകുപ്പ് തിട്ടപ് പെടുത്തിയിട്ടും ലാലിനെതിരെ ഇനിയും നടപടി സ്വീകരിക്കാന്‍ തയ്യാ റായിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന അവ്യക്തത ഇപ്പോഴും തുടരുകയാണ്.

പാണഞ്ചേരി ന്യൂസ്‌ഡോട്ട് കോംന് വിവരവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2012 ഫെബ്രുവരി 29ന് വന്യജീവിവിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കപ്പെട്ട അപേക്ഷ (No. WL(10)-1541/2012,13-03-12), മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അനുവദിക്കപ്പെട്ട വിവരങ്ങളിലാണ് (No. B 5312/11, 31-03-12) ആനകൊമ്പാണെന്ന് സംശയി ക്കപ്പെട്ട വസ്തു ആനകൊമ്പുതന്നെ എന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.

ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ആനകൊമ്പാണെന്ന് സംശയിക്കപ്പെട്ട വസ്തു വനംവകുപ്പിന് എന്ന് കൈമാറ്റം ചെയ്യപ്പെട്ടുവെന്നുള്ള ചോദ്യത്തിന് അത് തങ്ങള്‍ക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്ന രസകരമായ വിവരമാണ് ലഭ്യമാക്കപ്പെട്ടിട്ടുള്ളത്. അതേസമയം കൈമാറ്റം ചെയ്യപ്പെടാതെ പ്രസ്തുത വസ്തു ആനകൊമ്പാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെ/ഏതുവിധേന തിട്ടപ്പെടുത്തിയെന്ന സംശയം അവശേഷിപ്പിക്കുന്നു. ഉദ്യോഗസ്ഥര്‍ ലാലിന്റെ വീട്ടില്‍ പോയി കുത്തിയിരുന്ന് ആനകൊമ്പാണെന്ന് തിട്ടപ്പെടുത്തിയോ? ശേഷം അത് കസ്റ്റഡിയിലെടുക്കാതെയും, മഹസര്‍ തയ്യാറാക്കാതെയും ലാലിന്റെ വീട്ടില്‍ തന്നെ ഏല്പിക്കുകയായിരുന്നുവോ? ഈ സംശയങ്ങളൊക്ക ദൂരീകരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ ബാധ്യസ്ഥരാണ്.

2011 ഒക്‌ടോബര്‍ 15ന് ഇതുസംബന്ധിച്ച നിയമസഭാചോദ്യത്തിന് ആനകൊമ്പാണെന്ന് തിട്ടപ്പെടുത്തുവാനുള്ള പരിശോധനകള്‍ തുടരു ന്നുവെ ന്നാ യിരുന്നു വനംവകുപ്പ് മന്ത്രിയുടെ മറുപടി. 2012 ഏപ്രില്‍ 04ന് സമര്‍പ്പിക്കപ്പെട്ട മറ്റൊരു വിവരാവകാശ അപേക്ഷയ്ക്കുള്ള മലയാറ്റൂര്‍ ഡിഎഫ്ഒയുടെ മറുപടി കത്ത്, (No. B 3071/2012, 27.04.2012) പറയുന്നത് 2011 ഡിസംബര്‍ 11 ന് ആനകൊമ്പാണെന്ന് തിട്ടപ്പെടുത്തപ്പെട്ടുവെന്നാണ്.

മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ടിയാനെ നേരില്‍ കണ്ട് മൊഴിയെടുക്കുന്നതിനോ രേഖകള്‍ പരിശോധിക്കുന്നതിനോ’ കഴിഞ്ഞിട്ടില്ലെന്നും ഡിഎഫ്ഒയുടെ കത്ത് പറയുന്നു. ഈ വിവരം ലാല്‍ ‘ഒളിവില’ാണെന്ന പ്രതിതീ യുണ്ടാക്കുന്നതിനിട വരുത്തുന്നില്ലേയെന്ന സംശയം ജനപ്പിക്കുന്നു.

ആനകൊമ്പ് തങ്ങളുടെ കസ്റ്റഡിയില്ലെന്നു പറയുന്ന വനംവകുപ്പ് അത് ലാലിന്റെ തേവരയിലെ വീട്ടിലാണെന്ന് നിസ്സങ്കോചം പറയുന്നു! വന്യജീവി സംരക്ഷണ നിയമപ്രകാരം  കൈവശംവയ്ക്കുന്നത് നിരോധിച്ചിട്ടുള്ള ആനകൊമ്പ് കണ്ടെത്തിയിട്ടും അത് കൈവശക്കാരന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുവാന്‍ അനുവദിക്കപെട്ട തിലെ നിയമവിരുദ്ധതയെക്കുറിച്ച് വനംവകുപ്പിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തന്റെ മകനായ വനം വകുപ്പ് മന്ത്രിക്ക് ആനകൊമ്പ് കട്ടവരെ സംരക്ഷിക്കുന്നതിലും മറ്റുമാണ് താല്പര്യമെന്ന് ബാലകൃഷ്ണപിള്ള ഒരു പത്രസമ്മേളനത്തിനിടെ പറഞ്ഞ കാര്യം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ആനകൊമ്പാണെ ന്ന്തിട്ട പെടുത്തിയിട്ടും പക്ഷേ ലാലിനെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ് തയ്യാറേയല്ലെന്ന് ചുരുക്കം!!

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…