മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ ആന്റണിയുടെ കടുത്ത നിലപാട് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിന് മുഖ്യകാരണമായെന്ന് ദേശ്മുഖ് ഉറച്ചുവിശ്വസിച്ചു. ഇതേതുടര്‍ന്ന് ആന്റണിക്കെതിരെയുള്ള പടയൊരുക്കം നടത്തേണ്ട അവസ്ഥയിലെത്തി ദേശ്മുഖ്. നമ്പര്‍ 10 ജന്‍പഥ് സ്ഥാനപതിയുമായി സുദൃഢബന്ധമുള്ള ആന്റണിയെ ദില്ലിയിലെത്തി കരുനീക്കി ദുര്‍ബലനാക്കുകയെന്നത് അത്ര എളുപ്പമാകില്ലെന്ന് ദേശ്മുഖിന് അറിയാമായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലുള്ള ഗൂഢനീക്കവുമായി ദേശ്മുഖ് പെരുന്നാധിപതിയുടെ തിരുനടയിലെത്തുന്നത്. ചെരുപ്പ് ധരിച്ച് ആന്റണി മന്നം സമാധിയില്‍ പ്രവേശിച്ചതുമായുണ്ടായ ആന്റണി-എന്‍.എസ്.എസ് നീരസം ഊതിപ്പെരുപ്പിച്ച് അതില്‍ മീന്‍ പിടിക്കുകയെന്നതായിരുന്നു ദേശ്മുഖിന്റെ ആഗമനോദ്ദേശം.
സാമുദായിക ശക്തികളെ അതിരുവിട്ട് പ്രീണിപ്പിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതിന്റെ ഒട്ടും ആശാസ്യമല്ലാത്ത പരിണിതികളില്‍ കേരളീയ സാമൂഹിക രാഷ്ട്രീയ രാഷ്ട്രീയ മണ്ഡലം കലങ്ങിമറിയുകയാണ്. എന്‍.എസ്.എസ് എന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി രാഷ്ട്രീയ നേതൃത്വങ്ങളെ സാമുദായിക ശക്തി ഉപയോഗിച്ച് വരുതിക്ക് നിറുത്തുവാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞെടുത്ത് പയറ്റുകയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ മരണാനന്തരം ജനറല്‍ സെക്രട്ടറി പദത്തിലേറിയ ജി.സുകുമാരന്‍ നായരാണ് എന്‍.എസ്.എസിന്റെ സാമുദായിക രാഷ്ട്രീയത്തെ തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും ആറ്റികുറുക്കിയെടുക്കുന്നത്. സാമുദായികസംവരണമല്ല; സാമ്പത്തിക സംവരണമാണ് ആവശ്യമെന്ന് ഉന്നയിച്ച് നിയമസാധുതകളെ തലനാരിഴ കീറി പരിശോധിച്ച് നിയമപരമായ തന്ത്രങ്ങള്‍ മെനയുന്നതിലായിരുന്നു നാരായണപണിക്കര്‍ തന്റെ മികവ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, അധികാരരാഷ്ട്രീയത്തിന്റെ അണിയറയിലായിരുന്നു ഭരണ – രാഷ്ട്രീയ നേതൃത്വങ്ങളെ പെരുന്നയുടെ ആസ്ഥാന ആശ്രിതരാക്കി മാറ്റുകെയന്നതിലാണ് സുകുമാരന്‍ നായരുടെ ‘പാടവം.’
കേരളത്തില്‍ നിന്ന് ആന്റണി, വയലാര്‍ രവി, മുല്ലപ്പിള്ളി രാമചന്ദ്രന്‍, പ്രൊ.കെ.വി.തോമസ്, ശശി തരൂര്‍ തുടങ്ങിയവര്‍ക്ക് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ ഇടം ലഭിച്ചു. നായര്‍ സമുദായത്തിന് കേന്ദ്രസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ലെന്ന വാദമുയര്‍ത്തി സുകുമാരന്‍ നായര്‍ പക്ഷേ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെ വിമര്‍ശിച്ചു. ശശി തരൂര്‍ ദില്ലി നായരാണ് . അതിനാല്‍ ശശി തരൂരിനെ നായര്‍ സമുദായത്തിന്റെ പ്രതിനിധിയായി കാണാന്‍ തയ്യാറല്ലെന്നുള്ളതില്‍ സുകുമാരന്‍ നായര്‍ ഉറച്ചുനിന്നു. ആലപ്പുഴ എം.എല്‍.എ ആയിരുന്ന കെ. സി. വേണുഗോപാലിനെ എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ച് ലോകസഭാ തെരെഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിച്ചെടുത്തതിന് പിന്നില്‍ സുകുമാരന്‍ നായരുടെ രാഷ്ട്രീയ തന്ത്രം പ്രതിഫലിച്ചു. എന്നാല്‍ വേണുഗോപാലിന് തന്റെ ഇച്ഛ പ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്നതിന്റെ പ്രകോപനം പ്രതിഫലനമായാണ് നായരായ ശശി തരുരിന് ദില്ലി നായരെന്ന വിശേഷണം കേരളാ നായരായ സുകുമാരന്‍ നായര്‍ ചാര്‍ത്തിനല്‍കിയത്. എന്തായാലും, അല്‍പം വൈകിയാണെങ്കിലും, ഈ കേരള നായരുടെ ഇച്ഛയ്ക്ക് വിധേയമായി തന്നെ മന്ത്രിസഭ പുനഃസംഘടനയില്‍ മറ്റൊരു കേരള നായരായ കെ.സി.വേണുഗോപാലിന് മന്ത്രിസഭയില്‍ ഇടം നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായി. ഇത് പക്ഷേ തന്റെ സാമുദായികശക്തി രാഷ്ട്രീയ വിലപേശലിന്റെ ഗുണഫലമാണെന്നും സുകുമാരന്‍ നിനച്ചു. ഇതോടെ, കോണ്‍ഗ്രസ്സ് നേതൃത്വം മുമ്പെങ്ങുമില്ലാത്തവിധം പെരുന്നയുടെ ആശ്രിതരാകുന്നുവെന്നത് ഏറെ സ്പഷ്ടമായി. ഈ അവസരം മുതലാക്കുവാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്നതില്‍ പെരുന്ന സ്ഥാനപതി തുടര്‍ന്നും അതീവ ജാഗ്രത പുലര്‍ത്തി. പെരുന്നയുമായി നമ്പര്‍ പത്ത് ജന്‍പഥിലേക്ക് രാഷ്ട്രീയ ഹോട്ട്‌ലൈന്‍ സൃഷ്ടിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം പാടെ ഒലിച്ചുപോകുമെന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചെടുക്കുന്നതിലും സുകുമാരന്‍ നായര്‍ വലിയൊരു പരിധിവരെ വിജയിച്ചു.
നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷം മറ്റൊരു കേരളാ നായരായ രമേഷ് ചെന്നിത്തലയെ അധികാരത്തിന്റെ താക്കോല്‍ സ്ഥാനത്ത് ഇരുത്താമെന്ന് കോണ്‍ഗ്രസ്സ് ഹൈകമാന്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് കോണ്‍ഗ്രസ്സിന്റെ പല നിരയിലുള്ള നേതൃത്വങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇവരൊന്നുമല്ല തന്റെ വെളിപ്പെടുത്തലിനെ മറുപടി പറയേണ്ടത് സാക്ഷാല്‍ സോണിയാഗാന്ധിയാണെന്നാണ് സുകുമാരന്‍ നായരുടെ വാദം. കേന്ദ്ര മന്ത്രി വിലാസ്‌റാവു ദേശ്മുഖ് പെരുന്നയിലെത്തിയത് സോണിയാഗാന്ധിയുടെ വ്യക്തിപരമായ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നാണ് നായരുടെ അവകാശവാദം. സോണിയാഗാന്ധിയുടെ വാഗ്ദാനങ്ങളുടെ ദൂതുമായി കേന്ദ്രമന്ത്രി ദേശ്മുഖ് പെരുന്നയുടെ പൂമുഖത്ത് എന്‍.എസ്.എസ് എന്ന സാമുദായിക വോട്ട് ബാങ്ക് അധിപരെ തൃക്കണ്‍ പാര്‍ക്കാന്‍ വന്നില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അധികാരത്തിലെത്തുമായിരുന്നില്ലെന്ന അവകാശവാദത്തിന്റെ ഉടമകൂടിയാണ് സുകുമാരന്‍ നായര്‍.
‘പശും ചത്തും മോരിലെ പുളിയും’ പോയി. എന്നിട്ടും ദേശ്മുഖുമായുള്ള കൂടിക്കാഴ്ചയെ ആയുധമാക്കുന്നതന്ത്രമാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ പയറ്റുന്നത്. തങ്ങളുടെ കൂടിക്കാഴ്ച തീര്‍ത്തും വ്യക്തിപരമായിരുന്നുവെന്നാണ് അന്ന് ദേശ്മുഖും നാരായണ പണിക്കരും മാധ്യമങ്ങേളാട് പറഞ്ഞത്. എന്നാല്‍ പെരുന്നയുടെ ആസ്ഥാന ആശ്രിതന്മാരിലൊരാളും നായരുമായ രമേശ് ചെന്നിത്തല അധികാരത്തിന്റെ താക്കോല്‍ സ്ഥാനത്ത് എത്തിയില്ലന്നതിന്റെ താങ്ങാനാവാത്ത മനസ്ഥാപത്തിലാണ് സുകുമാരന്‍ നായര്‍. ദേശ്മുഖ് തന്നെ വന്ന് കണ്ടത് തെരെഞ്ഞെടുപ്പാനന്തരം ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം എന്ന വാഗ്ദാനവുമായിട്ടാണെന്ന് സുകുമാരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുള്ളത് ഈ സാഹചര്യത്തിലായിരിക്കണം . എന്തായാലും ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വാഗ്ദാന രൂപീകരണ പ്രക്രിയയില്‍ മുഖ്യമായും ഭാഗഭാഗപ്പെട്ടിട്ടുള്ളത് സോണിയാഗാന്ധിയും നാരായണപണിക്കരും വിലാസ്‌റാവു ദേശ്മുഖുമാണ്. ഇപ്പോള്‍ നാരായണപണിക്കരും ദേശ്മുഖും ജീവിച്ചിരിപ്പില്ല. പിന്നെ, ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടത് ആരാണ്? തീര്‍ച്ചയായും പെരുന്ന സ്ഥാനപതി പറയുമ്പോലെ സോണിയാഗാന്ധി തന്നെയാണ് ഇനി ചെന്നിത്തലയുടെ താക്കോല്‍ സ്ഥാനത്തെക്കുറിച്ച് പ്രതികരിക്കേണ്ടത്.
സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ ശരിയാണോ തെറ്റാണോ എന്നു പറയാന്‍ ദേശ്മുഖ് ഇല്ല. അതുകൊണ്ടു തന്നെ ദേശ്മുഖ്-സുകുമാരന്‍ നായര്‍ കുടിക്കാഴ്ചയ്ക്ക് പിന്നില്‍ നടന്നത് സോണിയാഗാന്ധിയുടെ വാഗ്ദാനകൈമാറ്റമായിരുന്നില്ലെന്നു പറഞ്ഞാല്‍ ഒരു കുഴപ്പവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് തോന്നും. യഥാര്‍ത്ഥത്തില്‍ ദേശ്മുഖ് എന്തിനാണ് രായ്ക്ക്‌രാമാനം പെരുന്നയിലെത്തി ചെരിപ്പിടാതെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പെരുന്നസ്ഥാനപതിയ്ക്ക് മുന്നില്‍ സാഷ്ഠാഗം വീണത്? ഈ ചോദ്യത്തിന് ഉത്തരം മുംബൈ നഗരത്തെ തീവ്രവാദികള്‍ ഭീകരാക്രമണത്തിന്റെ മുള്‍മുനയില്‍ നിറുത്തി നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുത്ത സംഭവവും തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായരാഷ്ട്രീയമാറ്റങ്ങളും മുഖ്യഘടകമായി മാറുന്നുണ്ട്.
മുംബൈ ഭീകരാക്രമണം അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് ദേശ്മുഖിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെയും ഭരണ വീഴ്ചയായി മുംബൈ ഭീകരാക്രമണം ചിത്രീകരിക്കപ്പെട്ടു. തുടര്‍ന്ന് പാട്ടീലിന് സ്ഥാനം നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലാകട്ടെ വിലാസ് റാവു ദേശ്മുഖിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിതായും വന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാനമാണ് ദേശ്മുഖിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തെറുപ്പിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ പ്രതിനിധീകരിച്ച് പ്രവര്‍ത്തക സമിതി അംഗവും സീനിയര്‍ നേതാവുമായ കേന്ദ്ര പ്രതിരോധ മന്ത്രിയായ എ.കെ.ആന്റണിയാണ് പങ്കെടുത്തത്. പാര്‍ലമെന്ററി യോഗത്തില്‍ ആന്റണിയുടെ കടുത്ത നിലപാട് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിന് മുഖ്യകാരണമായെന്ന് ദേശ്മുഖ് ഉറച്ചുവിശ്വസിച്ചു. ഇതേതുടര്‍ന്ന് ആന്റണിക്കെതിരെയുള്ള പടയൊരുക്കം നടത്തേണ്ട അവസ്ഥയിലെത്തി ദേശ്മുഖ്. നമ്പര്‍ 10 ജന്‍പഥ് സ്ഥാനപതിയുമായി സുദൃഢ ബന്ധമുള്ള ആന്റണിയെ ദില്ലിയിലെത്തി കരുനീക്കി ദുര്‍ബലനാക്കുക എന്നത് അത്ര എളുപ്പമാകില്ലെന്ന് ദേശ്മുഖിന് അറിയാമായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലുള്ള ഗൂഢനീക്കവുമായി ദേശ്മുഖ് പെരുന്നാധിപതിയുടെ തിരുനടയിലെത്തുന്നത്. ചെരുപ്പ് ധരിച്ച് ആന്റണി മന്നം സമാധിയില്‍ പ്രവേശിച്ചതുമായുണ്ടായ ആന്റണി-എന്‍.എസ്.എസ് നീരസം ഊതിപ്പെരുപ്പിച്ച് അതില്‍ മീന്‍ പിടിക്കുക എന്നതായിരുന്നു ദേശ്മുഖിന്റെ ആഗമനെയൊന്നുണ്ടായതറിയില്ലെന്ന് വീണ്ടും ചെന്നിത്തല ഒഴികെയുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം മാത്രമല്ല ദേശീയവക്താവ് പി.സി.ചാക്കോയും വ്യക്തമാക്കിയിരിക്കുന്നു. ഇനി പക്ഷേ പെരുന്നാധിപനെ പിന്തുണയ്‌ക്കേണ്ടത് നമ്പര്‍ പത്ത് ജന്‍പഥ് അധിപതി മാത്രമാണ്. തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പറയാന്‍ നമ്പര്‍ പത്ത് ജന്‍പഥ് അധിപതി സോണിയാ മാഡത്തിനോട് സുകുമാരന്‍ നായര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടുതാനും. പെരുന്നയില്‍ കയറിയിറങ്ങി സുകുമാരന്‍ നായരെന്ന വോട്ടുകളുടെ തമ്പുരാനെ നമ്പര്‍ പത്ത് ജന്‍പഥുമായി ബാന്ധവം സൃഷ്ടിച്ചുനല്‍കുന്നതിനായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച കേരളത്തിലെ പല നിരകളായി വിരാജിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് , പ്രത്യേകിച്ചും തന്നെ ശാസിക്കുവാന്‍ സുകുമാരന്‍ നായര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്ന തിരുവഞ്ചുരടക്കമുളള നേതാക്കള്‍ക്ക,് തങ്ങള്‍ ചെയ്തത് കൊടുംപാതകമായിപ്പോയെന്ന് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. പി.ജെ കുര്യന്‍ പക്ഷേ സുകുമാരന്‍ നായരുടെ പക്ഷത്ത് തന്നെ!!