ഭാരത് നിര്‍മ്മാണ്‍: ആശാരിക്കാട് ഗ്രാമീണ റോഡിന്റെ അവസ്ഥ അതീവ പരിതാപകരം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.

കേന്ദ്രം ഭരിക്കുന്ന തങ്ങളുടെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ

ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്തെന്ന്

കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ക്കും സ്ഥലം എംഎല്‍ എക്ക് പോലുമറിയില്ല!!!

2 ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയിലൂടെ കോടികളുടെ ഫണ്ട് പാഴാക്കുമ്പോള്‍ തന്നെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആശാരിക്കാട് ഗ്രാമശ്രീ നഗര്‍ വെള്ളച്ചാല്‍ റോഡിന്റെ അവസ്ഥ അതീവ പരിതാപകരം. മണ്ണിട്ട് നിരത്തി റോഡ് നിര്‍മ്മിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിടുകയാണ്. ഒരു കിലോ മീറ്റര്‍ ദൂരമുള്ള ഈ പഞ്ചായത്ത് റോഡിന് നാല് പതിറ്റാണ്ടിനുള്ളില്‍ 10 വര്‍ഷം മുമ്പ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു.അതുപയോഗിച്ച് റോഡിന്റെ വീതി എട്ട് മീറ്ററാക്കി യെന്നല്ലാതെ ടാര്‍ ചെയ്യുന്നതിനുള്ള നടപടിയുണ്ടായതേയില്ല.

റോഡെന്ന് വിളിക്കപ്പെടുന്ന വഴിയില്‍ കല്ലുകളും കുഴികളുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഇക്കാലമത്രയായിട്ടും ഈ വഴി ഗതാഗതയോഗ്യമാക്കില്ലെന്നതിലല്ല; നടക്കാവുന്ന അവസ്ഥയെങ്കിലും സൃഷ്ടിക്കപ്പെട്ടില്ലെന്നതിലാണ് ജനങ്ങള്‍ക്ക് പരിഭവം. ഗതാഗതയോഗ്യമല്ലാത്ത റോഡ് കര്‍ഷക ഗ്രാമമായ ആശാരിക്കാടിന് തീരാദുരിതമാണ് സമ്മാനിക്കുന്നത്. തങ്ങളുടെ കാര്‍ഷികവിളകള്‍ ചന്തയിലെത്തിക്കുകയെന്നത് തീര്‍ത്തും ശ്രമകരമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഭാരത്‌നിര്‍മ്മാണ്‍. ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയുടെ (2005 – 09) ആദ്യപകുതി 10 -ാം പഞ്ചവത്‌സരപദ്ധതിയിലായിരുന്നു. രണ്ടാം പകുതി (2007 – 12) 11 -ാം പദ്ധതിയിലുള്‍പ്പെടുത്തി. ചെറുകിട ജലസേചന പദ്ധതികള്‍, കുടിവെള്ളം, വൈദ്യുതീകരണം, റോ ഡുകള്‍, ഭവനനിര്‍മ്മാണം, ടെലിഫോണ്‍ എന്നിവ പദ്ധതികളുള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ ഗ്രാമ ങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഭാരതനിര്‍മ്മാണ്‍ പദ്ധതിക്ക് യുപിഎ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ഗ്രാമീണ സഡ്ക്ക് യോജന (പി.എം.എസ്.വൈ) എന്ന പേരിലറിയിപ്പെടുന്ന ഗ്രാമീണ റോഡ് വികസന പദ്ധതികളുടെ 14,6185 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. 1.94 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.

11-ാം പഞ്ചവത്‌സര പദ്ധതിയില്‍ പി.എം.എസ്.വൈ പദ്ധതിയ്ക്കായി 16,500 കോടി വായ്പയെടുത്തു. ഇതിനും പുറമെ 43,27.07 കോടി കേന്ദ്രവും മാറ്റിവച്ചു. അതായത് 11-ാം പഞ്ചവത്‌സര പദ്ധതിയില്‍ (2007 – 12) ഗ്രാമീണ േറാഡ് വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 59,751 കോടിയുടെ ഫണ്ട് അനുവദിച്ചു. എന്നാല്‍ ഈ ഫണ്ട് തരപ്പെടുത്തി കേരളത്തിന്റെ ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതില്‍ പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നുവെന്നതിന്റെ ഉദാഹരണങ്ങളിലൊന്ന് മാത്രമാണ് ആശാരിക്കാട് ഗ്രാമീണ റോഡ്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കേന്ദ്രം ഭരിക്കുന്ന തങ്ങളുടെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാരത്‌നിര്‍മ്മാണ്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്തെന്ന് കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ക്കും സ്ഥലം എംഎല്‍ എക്ക് പോലുമറിയില്ല!!!

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…